കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സഹപ്രവർത്തകനെ കഴുത്തറത്തു കൊന്ന കേസിലെ പ്രതി 6 വർഷത്തിന് ശേഷം ബംഗാളിൽ പിടിയിൽ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കൂത്തുപറമ്പിൽ വാടകമുറിയില്‍ ഒരുമിച്ച് താമസിച്ച ബംഗാളി യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ ആറു വര്‍ഷമായി മുങ്ങി നടക്കുകയായിരുന്ന യുവാവിനെ ബംഗാളില്‍ നിന്നും പിടികൂടി. കൂത്തുപറമ്പ് പോലീസിന്റെ ശാസ്ത്രീയമായ നീക്കങ്ങള്‍ക്കൊടുവിലാണ് ബംഗാളില്‍ നിന്ന് യുവാവിനെ പോലീസ് പിടികൂടിയത്. ബംഗാള്‍ ബെല്‍ഗാച്ചിയ സ്വദേശിയായ മുഹമ്മദ് ആസാദിനെയാണ് കൂത്തുപറമ്പ് സി ഐ എം പി ആസാദ്, സിഐയുടെ സ്‌ക്വാഡ് അംഗങ്ങളായ എ എസ്ഐ അനില്‍കുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ കെ എ സുധി എന്നിവരടങ്ങിയ സംഘം പിടികൂടിയത്.

പൗരത്വഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ല, വിശദീകരണം ഇങ്ങനെപൗരത്വഭേദഗതി നിയമം നടപ്പിലാക്കാതിരിക്കാൻ സംസ്ഥാനങ്ങൾക്ക് അവകാശമില്ല, വിശദീകരണം ഇങ്ങനെ

ബാംഗാളിലെ രാജഹാട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലെ രായഗാച്ചിയില്‍ ഒളിത്താവളത്തില്‍ കഴിയുകയായിരുന്ന ആസാദിനെയാണ് തന്ത്രപൂര്‍വ്വം പോലീസ് കുടുക്കിയത്. 2013-ലാണ് കേസിനാസ്പദമായ സംഭവം. നരവൂരിലെ വാടകമുറിയില്‍ ഒരുമിച്ച് താമസിച്ചിരുന്ന ബാംഗാള്‍ സ്വദേശിയായ മുഹമ്മദ് ഷംസുദ്ദീനെ (40) യാണ് ആസാദ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

crime

കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ ആസാദ് ആറു വര്‍ഷമായി ഒളിവില്‍ കഴിയുകയായിരുന്നു. പിടിയിലായ പ്രതിയെയും കൊണ്ട് പോലീസ് സംഘം ഞായറാഴ്ച നാട്ടിലെത്തി തലശ്ശേരി അഡീഷണല്‍ ജില്ലാ കോടതിയില്‍ ഹാജരാക്കും.

English summary
Kannur murder case accused arrested fron Bengal after 7 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X