Get Updates
Get notified of breaking news, exclusive insights, and must-see stories!

ഓലപ്പാമ്പിനെ കണ്ടാല്‍ ഭയക്കുന്ന പ്രസ്ഥാനമല്ല സിപിഎം: സുധാകരന് മറുപടിയുമായി എംവി ഗോവിന്ദന്‍

മയ്യില്‍: മാനനഷ്ട കേസെന്ന ഓലപ്പാമ്പിനെ കാണിച്ചാല്‍ ഭയക്കുന്ന പ്രസ്ഥാനമല്ല സിപിഎമ്മും ദേശാഭിമാനിയുമെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. തനിക്കെതിരെ നടത്തിയ പോക്‌സോ പരാമര്‍ശത്തില്‍ മാനനഷ്ടക്കേസ് കൊടുക്കുമെന്ന സുധാകരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തനിക്കും ദേശാഭിമാനിക്കെതിരെയും കേസ് കൊടുക്കുമെന്ന് സുധാകരന്‍ പറഞ്ഞിട്ടുണ്ട്.

കേസിനെ നിയമപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി. സുധാകരനെതിരെയുള്ള കേസിനെ പ്രതിപക്ഷം രാഷ്ട്രീയമായി നേരിടുമെന്ന് പറയുന്നതില്‍ അര്‍ഥമില്ല. തട്ടിപ്പ്, വഞ്ചന കേസുകള്‍ എങ്ങനെയാണ് രാഷ്ട്രീയമായി നേരിടുക. ജനങ്ങളുടെ പിന്തുണ കിട്ടില്ല. പോക്‌സോ കേസിലെ പ്രതി മോന്‍സന്‍ അടുത്ത സുഹൃത്തെന്ന് കെ സുധാകരന്‍ പറയുന്നു. കെ.സുധാകരന്‍ മോന്‍സണെ തള്ളിപ്പറയാത്തത് രഹസ്യങ്ങള്‍ പുറത്തുവിടുമെന്ന ഭയം മൂലമാണ്.

k sudhakran

തനിക്കെതിരെയും താന്‍ പറഞ്ഞതില്‍ കൂടുതല്‍ കാര്യങ്ങള്‍ സുധാകരന്‍ തന്നെ പറഞ്ഞിട്ടുണ്ട്. തെളിവുകള്‍ എല്ലം സുധാകരന് എതിരാണ്. ഇതില്‍ രാഷ്ട്രീയ പകപോക്കല്‍ ഒന്നും ഇല്ല. ജനങ്ങളുടെ മുന്‍പില്‍ കെപിസിസി അധ്യക്ഷന്‍ പരിഹാസ്യനായി നില്‍ക്കുന്നുവെന്ന് എംവി ഗോവിന്ദന്‍ ചൂണ്ടികാട്ടി. പുനര്‍ജനി പദ്ധതിയില്‍ തട്ടിപ്പ് നടന്നു എന്ന ആരോപണം ഉയര്‍ത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി പ്രതിപക്ഷനേതാവിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചു.

പ്രതിപക്ഷ നേതാവ് പണം പിരിച്ചു. എന്നാല്‍, കാര്യമായി വീട് വെച്ച് നല്‍കിയില്ല. ലൈഫ് പദ്ധതിക്ക് പുനര്‍ജനി ബോര്‍ഡ് വെച്ചുവെന്ന് പരാതിയുണ്ട്. പുനര്‍ജനി വീട് നിര്‍മ്മാണത്തില്‍ ക്രമക്കേട് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. വലിയ തട്ടിപ്പ് നടന്നുവെന്നാണ് വിവാദങ്ങളില്‍ പുറത്തുവരുന്ന വെളിപ്പെടുത്തല്‍.

കെ സുധാകരനെ വിഡി. സതീശന്‍ പിന്തുണക്കുന്നത് തനിക്കും ഇതേ ഗതി എന്ന് ചിന്തിക്കുന്നത് കൊണ്ടെന്നും എം വിഗോവിന്ദന്‍ പറഞ്ഞു. മയ്യില്‍ ചെറു പഴശിയില്‍ എന്‍ജിഒ യുണിയന്‍ വാര്‍ഷികത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഭവന നിര്‍മ്മാണ പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+