പാര്‍ട്ടി നവമാധ്യമപ്രചരണം ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചിട്ടില്ല: എം.വി ജയരാജന്‍

മട്ടന്നൂര്‍: പാര്‍ട്ടി നേതൃത്വത്തിനെതിരെ ഫെയ്‌സ്ബുക്കിലൂടെ ആരോപണമുന്നയിച്ച ആകാശ് തില്ലങ്കേരിക്കെതിരെ അതിരൂക്ഷ പ്രതികരണവുമായി എം.വി ജയരാജന്‍. ആകാശ് തില്ലങ്കേരിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റുകള്‍ കക്കൂസില്‍ ഇരുന്ന് മാത്രം കാണാവുന്ന നിലവാരത്തിലുളളതാണെന്ന് സി.പി. എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായ എം.വി ജയരാജന്‍ പറഞ്ഞു.
സി.പി.എം തില്ലങ്കേരിയില്‍ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പങ്കെടുത്ത് കൊണ്ടു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ആകാശ് തില്ലങ്കേരി പേരിനൊപ്പമുളള തില്ലങ്കേരി അങ്ങ് മാറ്റണം. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെി നാട് ഒരുമിച്ചു നില്‍ക്കണം. ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടിയാണ് സി.പി.എം. ക്വട്ടേഷന് രാഷ്ട്രീയമില്ല.
അതൊരു സാമൂഹ്യതിന്‍മയാണ്. പെട്ടെന്നുണ്ടാക്കുന്ന പണം കൊണ്ടു ക്വട്ടേഷന്‍ പ്രവര്‍ത്തനം നടത്തുന്നവര്‍ അസാധാരണ ജീവിതമാണ് നയിക്കുന്നത്. സമ്പത്തിലൂടെ എന്തും നേടാവന്നു ഹുങ്കാണ് ഇതിന് പിന്നില്‍. പാര്‍ട്ടിയുടെ നവമാധ്യമപ്രചരണം ക്വട്ടേഷന്‍ സംഘത്തെ ഏല്‍പ്പിച്ചിട്ടില്ലെന്നും എം.വി ജയരാജന്‍ പറഞ്ഞു.
ഇവരെയൊക്കെ വളര്‍ത്തുന്നത് ചിലമാധ്യമങ്ങളാണ്. കണ്ടാമൃഗത്തെക്കാള്‍ ചര്‍മബലമുളളവരാണ് കേരളത്തിലെ മാധ്യമങ്ങളെന്നും എം.വി ജയരാജന്‍ പറഞ്ഞു. മാധ്യമങ്ങള്‍ പാര്‍ട്ടിയെ വിമര്‍ശിക്കുന്നതില്‍ തെറ്റില്ല. തെറ്റുണ്ടെങ്കില്‍ മാധ്യമങ്ങള്‍ പാര്‍ട്ടിയെ വിമര്‍ശിക്കണം. പക്ഷേ അവര്‍പറയുന്ന കാര്യങ്ങള്‍ ശരിയായിരിക്കണമെന്നും വ്യാജവാര്‍ത്തകളുണ്ടാക്കരുതെന്നും എം.വി ജയരാജന്‍ പറഞ്ഞു.
പാര്‍ട്ടി ഒരു ക്വട്ടേഷന്‍ സംഘത്തെയും അനുകൂലിക്കുന്നില്ല. ഇവരെയൊക്കെ നേരത്തെ തളളി പറഞ്ഞതാണെന്നും എം.വി ജയരാജന്‍ ചൂണ്ടിക്കാട്ടി. സി.പി.എം നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനവുമായി ആകാശ് തില്ലങ്കേരിയും കൂട്ടാളികളും രംഗത്തു വന്നതോടെയാണ് സി.പി. എം രാഷ്ട്രീയവിശദീകരണ യോഗം വിളിച്ചു ചേര്‍ത്തത്.

ഡി.വൈ.എഫ്.ഐ കേന്ദ്രകമ്മിറ്റിയംഗം എം.ഷാജറും പ്രസംഗത്തിനിടെ ആകാശ് തില്ലങ്കേരിയെ പേരെടുത്തു പറഞ്ഞുകൊണ്ടു അതിരൂക്ഷമായ വിമര്‍ശനം അഴിച്ചുവിട്ടു. തില്ലങ്കേരിയില്‍ പാര്‍ട്ടിപ്രവര്‍ത്തിക്കുന്നത് ആകാശ് തില്ലങ്കേരിമാരെ കണ്ടിട്ടില്ലെന്നു ഓര്‍ക്കണമെന്നും ഷാജര്‍ പറഞ്ഞു. ജില്ലാസെക്രട്ടറിയേറ്റംഗം പി. പുരുഷോത്തമനും പ്രസംഗിച്ചു.












Click it and Unblock the Notifications