ആറ് വരിയാകാനൊരുങ്ങി ദേശീയപാത 66; കണ്ണൂരിന് ഇനി പുതുവേഗം
കണ്ണൂര്‍: കണ്ണൂരില്‍ ദേശീയപാത 66 ആറുവരി പാതയാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കുന്നു. ആറ് വരിയാക്കുന്നതിന്റെ ഭാഗമായി ബൈപ്പാസുകള്‍, മേല്പാലങ്ങള്, പാലങ്ങള്‍ എന്നിവ വരുന്നതോടെ ദേശീയപാതയുടെ മുഖച്ഛായ തന്നെ മാറും. വടക്ക് കരിവെള്ളൂരില്‍ നിന്ന് തുടങ്ങി മുഴപ്പിലങ്ങാട് അവസാനിക്കുന്നത് വരെ 22 വില്ലേജുകളിലൂടെയാണ് ദേശീയപാത കടന്നു പോവുന്നത്.
നാല് ബൈപാസുകള്‍, ഏഴ് വലിയ പാലങ്ങള്‍, ഏഴ് ഫ്ലൈ ഓവറുകള്‍ എന്നിവയാണ് ദേശീയപാത നവീകരണത്തിന്റെ ഭാഗമായി നിര്‍മിക്കുന്നത് കണ്ണൂരില്‍ നിര്‍മിക്കുന്നത്. പയ്യന്നൂര്‍ (3.82 കിലോമീറ്റര്‍), തളിപ്പറമ്പ് (5.66), കണ്ണൂര്‍ (13.84 ), തലശ്ശേരി -മാഹി (18.6 കിലോ മീറ്റര്‍) എന്നീ നാല് ബൈപാസുകളാണ് ദേശീയപാതയിലുണ്ടാവുക. ദേശീയപാത നവീകരണത്തോടനുബന്ധിച്ചുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടി പൂര്‍ത്തിയായിട്ടുണ്ട്.

രണ്ട് റീച്ചുകളില്‍ ഭൂമി നിരപ്പാക്കല്‍, കെട്ടിടങ്ങള്‍ പൊളിക്കല്‍, വൈദ്യുതി തൂണുകള്‍ മാറ്റിസ്ഥാപിക്കല്‍, മരങ്ങള്‍ മുറിക്കല്‍ എന്നിവ ഏകദേശം പൂര്‍ത്തിയായി. പുതിയ പാലങ്ങള്‍ക്കായുള്ള പൈലിങ് പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്. 3799.36 കോടി രൂപയാണ് ഒരു റീച്ചിലെ പദ്ധതി ചെലവില്‍ കണക്കാക്കുന്നത്. കാസര്‍കോട് ജില്ലയിലെ നീലേശ്വരം മുതല്‍ കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പുവരെ ഒറ്റ റീച്ചാണ്. ഇത് 40.110 കിലോ മീറ്റര്‍ വരും.
Recommended Video

ജില്ലയിലെ കരിവെള്ളൂര്‍, വെള്ളൂര്‍, കണ്ടോത്ത്, കോറോം, എടനാട്, ചെറുതാഴം, കടന്നപ്പള്ളി, പരിയാരം, കുപ്പം, തളിപ്പറമ്പ് എന്നീ 10 വില്ലേജുകളിലൂടെയാണ് ഈ റീച്ച് കടന്നുപോവുന്നത്. രണ്ടാമത്തെ റീച്ച് തളിപ്പറമ്പ് -മുഴപ്പിലങ്ങാടിലെ 29.948 കിലോ മീറ്ററാണ്. മൊറാഴ, കല്യാശ്ശേരി, പാപ്പിനിശ്ശേരി, ചിറക്കല്‍, പുഴാതി, വലിയന്നൂര്‍, എളയാവൂര്, ചേലോറ, ചെമ്പിലോട്, എടക്കാട്, കടമ്പൂര്, മുഴപ്പിലങ്ങാട് എന്നീ 12 വില്ലേജുകളിലൂടെയാണ് ഈ റീച്ച് കടന്നുപോവുന്നത്. 3311.37 കോടി രൂപയാണ് പദ്ധതി ചെലവ്.
രണ്ട് റീച്ചുകളിലുമായി ഇതുവരെ 200.5560 ഹെക്ടര്‍ ഭൂമി ദേശീയപാത അതോറിറ്റി (എന്‍ എച്ച് എ ഐ) ഏറ്റെടുത്തിട്ടുണ്ട്. ഭൂമിക്കും കെട്ടിടങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കാനായി ദേശീയപാത അതോറിറ്റി 2,260 കോടി രൂപയാണ് അനുവദിച്ചത്. ഇതില്‍ സാധുവായ രേഖകള്‍ ഹാജരാക്കാത്ത ഏതാനും പേര്‍ക്കൊഴികെ ഭൂമി വിട്ടുനല്‍കിയ മുഴുവന്‍ പേര്‍ക്കും നഷ്ടപരിഹാരം നല്കി കഴിഞ്ഞു. ഭൂമി ഏറ്റെടുക്കുന്നതിന്റെ 25 ശതമാനം തുക സംസ്ഥാന സര്‍ക്കാറാണ് വഹിക്കുന്നത്. 2013ലെ ഭൂമിയേറ്റെടുക്കല്‍ ചട്ട പ്രകാരം നഷ്ടപരിഹാരമായി രണ്ടിരട്ടിവരുന്ന മികച്ച തുകയാണ് ഭൂവുടമകള്‍ക്ക് നല്‍കുന്നത്.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications