Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊറോണ ബാധിച്ച കണ്ണൂർ കതിരൂർ സ്വദേശി മുംബെയിൽ മരിച്ചു: ഭാര്യയും മക്കളും നിരീക്ഷണത്തിൽ!!

കണ്ണൂർ: കണ്ണൂരിനെ നടുക്കി കൊണ്ട് ഒരു കൊവിഡ് മരണം കൂടി. മരണം തുടർക്കഥയായ മുംബെയിലാണ് കൊവിഡ് ബാധിച്ചു ചികിത്സയിലായിരുന്ന മലയാളി മരിച്ചത്. മുംബൈയിൽ സ്ഥിരതാമസക്കാരനായ ഇദ്ദേഹം കൊറോണ വൈറസ് രോഗ ബാധിച്ച‌് രണ്ടാഴ്ചയായി ചികിത്സയിലായിരുന്നു. മുംബൈയിലെ പ്രമുഖ ചേരി പ്രദേശങ്ങളിലൊന്നായ സാക്കിനാകയിൽ താമസിക്കുന്ന തലശേരിക്കടുത്ത കതിരൂർ വേറ്റുമ്മൽ ആണിക്കാം പൊയിലിലെ വലിയപറമ്പത്ത‌് ദേവൻവില്ലയിൽ അശോകനാ(63) ണ് മരിച്ചത്.

മൃതദേഹം ഘാട്കൂപ്പറിലെ രാജ്യവാസി ആശുപത്രിയിൽ സൂക്ഷിച്ചിട്ടുണ്ട്. ഒരാഴ്ച മുമ്പേ പനിബാധിച്ച ഇദ്ദേഹം ക്ലിനിക്കിൽ ചികിത്സ തേടിയിരുന്നു. വീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ പനി മൂർച്ഛിച്ച‌് ചൊവ്വാഴ്ച രാവിലെയാണ് അന്ത്യം. മരണശേഷം ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ‌് കൊറോണ സ്ഥിരീകരിച്ചത‌്. ഇതോടെ ഭാര്യയെയും മക്കളെയും നിരീക്ഷണത്തിലേക്ക‌് മാറ്റി.

coronadeath-


40 വർഷം മുമ്പ‌് മുംബൈയിലേക്ക‌് പോയ അശോകൻ ടൂൾ ആന്റ‌് ഡൈ മേക്കിങ്ങ‌് കമ്പനി നടത്തുകയാണ‌്. ഒരു വർഷം മുമ്പ‌് നാട്ടിൽ വന്നിരുന്നു. പരേതരായ ഒണക്കൻ- ദേവു ദമ്പതികളുടെ മകനാണ‌്. ഭാര്യ: രാധാലക്ഷ‌്മി. മക്കൾ: ദീപു, ജിംസി. സഹോദരങ്ങൾ: സതി, ചന്ദ്രൻ, പവിത്രൻ, പരേതരായ രാജൻ, ശാന്ത, വിമല.

മൃതദേഹം മുംബെ കോർപറേഷൻ ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് അവിടെ തന്നെ സംസ്കരിക്കുമെന്നാണ് ബന്ധുക്കൾ നൽകുന്ന സൂചന. ഇതിനിടെ ജില്ലയിലെ മലയോര പ്രദേശമായ ആറളത്ത് പനി ബാധിച്ച് മരിച്ച കുട്ടിയുടെ സ്രവം പരിശോധനക്ക് കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലേക്ക് അയച്ചിട്ടുണ്ട്. കൊവിഡ് വൈറസ് ബാധ ഏറ്റാണോ മരണം എന്ന് വ്യക്തമാകാനാണ് ഇത്. എന്നാൽ കുട്ടിക്ക് വിദേശത്ത് നിന്ന് വന്നവരുമായി സമ്പർക്കമുണ്ടായെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.

മുൻകരുതലിന്റെ ഭാഗമായാണ് സ്രവം പരിശോധനക്ക് അയച്ചതെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വിശദീകരിച്ചു. സ്രവ പരിശോധന ഫലം വന്ന ശേഷം മാത്രമേ പോസ്റ്റ്‌മോർട്ടത്തിൽ തീരുമാനമെടുക്കൂവെന്നും ഇവർ വ്യക്തമാക്കി. കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയാണ് മരിച്ചത്. ആറളം കീഴ്പ്പള്ളിയിലാണ് സംഭവം. ഇടവേലി കമ്പളത്തിൽ രഞ്ജിത്തിന്റെയും സുനിതയുടെയും മകൾ അഞ്ജനയാണ് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ ചികിത്സക്കിടെ മരിച്ചത്. കുട്ടിക്ക് അഞ്ച് വയസ്സുണ്ട് .

മൃതദേഹം ഇപ്പോൾ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കയാണ്.. ആരോഗ്യ വകുപ്പിന്റെ പരിശോധനകൾ പൂർത്തിയായ ശേഷമേ ശവ സംസ്കാര ചടങ്ങുകളെ കുറിച്ച് തീരുമാനിക്കൂവെന്നു പരിയാരം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+