അടിച്ചു മോനെ.. ഒരു കോടി; ഡ്രീം ഇലവന് കളിച്ച് 1 കോടി രൂപ സ്വന്തമാക്കി കണ്ണൂർ സ്വദേശി
കണ്ണൂര്‍: യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ പതിമൂന്നാമത് സീസണിലെ മുഖ്യ സ്പോണ്‍സര്‍മാരാണ് ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പായ ഡ്രീം ഇലവര്‍. അണ്‍അക്കാദമി, ടാറ്റ് എന്നീ പ്രമുഖരെ പിന്തള്ളിയായിരുന്നു 222 കോടി രൂപക്ക് ഡ്രീം ഇലവന് കരാര്‍ സ്വന്തമാക്കിയത്. ഐപിഎല്ലിലെ ഓരോ മത്സരങ്ങളേയും അടിസ്ഥാനമാക്കിയാണ് ഡ്രീം ഇലവന് തങ്ങളുടെ ഗെയിമുകള്‍ നടത്തുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വെര്‍ച്വല്‍ ഗെയിമില്‍ ദിനം പ്രതി പങ്കെടുത്തുകൊണ്ടിരിക്കുന്നത്. പലര്‍ക്കും പണം നഷ്ടപ്പെടുകയോ ചെറിയ തുക ലഭിക്കുകയോ ചെയ്തപ്പോള്‍ ഡ്രീം ഇലവന് കളിച്ച് ഒരു കോടി രൂപ സ്വന്തമാക്കിയിരിക്കുകയാണ് കണ്ണൂര്‍ സ്വദേശിയായ കെഎം റാസിക്.

ഇത്രയും വലിയ തുക ആദ്യം
ആദ്യമായാണ് ഡ്രീം ഇലവന് കളിച്ച് ഒരു മലയാളി ഇത്രയും വലിയ തുക സമ്മാനമായി നേടുന്നു. ബുധനാഴ്ച നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരമാണ് റസാഖിനെ കോടിപതിയാക്കിയത്. ഈ മത്സരത്തിന്റെ ഡ്രീം ഇലവനില്‍ പങ്കെടുത്ത 54 ലക്ഷം ആളുകളെ മറികടന്നാണ് ഒരു കോടി രൂപയുടെ മെഗാ കോണ്ടസ്റ്റില് കണ്ണൂർ പാനൂർ മീത്തലെ പറമ്പത്ത് കെഎം റാസിക് വിജയിയായത്.

പോയിന്റുകള്‍ ലഭിക്കുന്നത്
ഐപിഎല്ലില്‍ ഒരു ദിവസവും ഏറ്റമുട്ടുന്ന രണ്ട് ടീമുകളില്‍ നിന്നായി 11 താരങ്ങളെ സ്വയം തിരഞ്ഞെടുത്ത് വെര്‍ച്വല്‍ ടീം രൂപീകരിച്ചാണ് ഡ്രീം ഇലവന് ഓണ്‍ലൈന്‍ ഗെയിമിങ്ങില്‍ പങ്കെടുക്കുന്നത്. നമ്മള് തിരഞ്ഞെടുത്ത ടീമില്‍ ഉള്‍പ്പെട്ട താരങ്ങള്‍ നേടുന്ന റണ്‍സ്, വിക്കറ്റ്, ക്യാച്ച്, ബൗണ്ടറികള്‍ എന്നിവയുടേയെല്ലാം അടിസ്ഥാനത്തിലാണ് ടീം ഉടമയായ നമുക്ക് പോയിന്റുകള്‍ ലഭിക്കുന്നത്.

ചെന്നൈ-കൊല്‍ക്കത്ത മത്സരം
നമ്മുടെ ഡ്രീം ഇലവനിലെ ക്യാപ്റ്റന്റെയും വൈസ് ക്യാപ്റ്റന്റെയും മികച്ച പ്രകടനങ്ങള്‍ക്ക് ബോണസ് പോയിന്റുകളും ലഭിക്കും. എന്നും ഡ്രീം ഇലവന് മത്സരത്തില്‍ നടക്കുന്ന റാസിക്കിന് ബുധനാഴ്ചത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ചെന്നൈ സൂപ്പര്‍ കിങ്സ് ഇലവന് മത്സരത്തില്‍ നിന്ന് 790.5 പോയിന്റായിരുന്നു ലഭിച്ചത്. ഇതോടെ മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയ്ക്കും അദ്ദേഹം അര്‍ഹനായി.

55 ലക്ഷത്തോളം പേര്
ഇന്ത്യക്ക് അകത്ത് നിന്നും പുറത്തു നിന്നുമായി 55 ലക്ഷത്തോളം പേരായിരുന്നു ബുധനാഴ്ച ഡ്രീം ഇലവന് മത്സരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം മുതല്‍ റാസി ഓണ്‍ലൈന്‍ ഗെയിമിങില്‍ സജീവമാണ്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ 300 രൂപ ലഭിച്ചിരുന്നു. അതായിരുന്നു ഇതുവരേയുള്ളതില്‍ ഏറ്റവും വലിയ നേട്ടം.

70 ലക്ഷം രൂപ
നല്ലൊരു ക്രിക്കറ്റ് ആരാധകനായ റാസിക് കണ്ണൂർ എകെജി ആശുപത്രിയിൽ സ്റ്റേഷനറി കട നടത്തുകയാണ്. പാനൂർ ക്രിക്കറ്റ് പ്ലയേഴ്സ് ക്ലബിൽ അംഗവുമാണ്. സമ്മാനത്തുകയായി ലഭിക്കുന്ന ഒരു കോടി രൂപയില്‍ 30 ശതമാനം നികുതിയിനത്തില്‍ സര്‍ക്കാറിലേക്ക് അടക്കേണ്ടതുണ്ട്. ഇത് കഴിച്ച് ബാക്കി 70 ലക്ഷം രൂപ റാസിക്കിന് ലഭിക്കും
Recommended Video

നിശ്ചിത തുക
ഗെയിമിൽ സമ്മാനത്തുകയുടെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിശ്ചിത തുക അടച്ച് മാത്രമെ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുളളൂ. ഐപിഎല്ലിലെ ഈ സീസണിലെ ഒരു കളിയും താരങ്ങളേയും സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് ആഷിഖ് ടീം തന്റെ ടീം തയ്യാറാക്കിയിരുന്നത്. വീണ്ടും ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ നീക്കം.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications