കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിച്ചു മോനെ.. ഒരു കോടി; ഡ്രീം ഇലവന്‍ കളിച്ച് 1 കോടി രൂപ സ്വന്തമാക്കി കണ്ണൂർ സ്വദേശി

Google Oneindia Malayalam News

കണ്ണൂര്‍: യുഎഇയില്‍ നടക്കുന്ന ഐപിഎല്‍ പതിമൂന്നാമത് സീസണിലെ മുഖ്യ സ്പോണ്‍സര്‍മാരാണ് ഓണ്‍ലൈന്‍ ഗെയിമിങ് ആപ്പായ ഡ്രീം ഇലവര്‍. അണ്‍അക്കാദമി, ടാറ്റ് എന്നീ പ്രമുഖരെ പിന്തള്ളിയായിരുന്നു 222 കോടി രൂപക്ക് ഡ്രീം ഇലവന്‍ കരാര്‍ സ്വന്തമാക്കിയത്. ഐപിഎല്ലിലെ ഓരോ മത്സരങ്ങളേയും അടിസ്ഥാനമാക്കിയാണ് ഡ്രീം ഇലവന്‍ തങ്ങളുടെ ഗെയിമുകള്‍ നടത്തുന്നത്. ലക്ഷക്കണക്കിന് ആളുകളാണ് ഈ വെര്‍ച്വല്‍ ഗെയിമില്‍ ദിനം പ്രതി പങ്കെടുത്തുകൊണ്ടിരിക്കുന്നത്. പലര്‍ക്കും പണം നഷ്ടപ്പെടുകയോ ചെറിയ തുക ലഭിക്കുകയോ ചെയ്തപ്പോള്‍ ഡ്രീം ഇലവന്‍ കളിച്ച് ഒരു കോടി രൂപ സ്വന്തമാക്കിയിരിക്കുകയാണ് കണ്ണൂര്‍ സ്വദേശിയായ കെഎം റാസിക്.

ഇത്രയും വലിയ തുക ആദ്യം

ഇത്രയും വലിയ തുക ആദ്യം

ആദ്യമായാണ് ഡ്രീം ഇലവന്‍ കളിച്ച് ഒരു മലയാളി ഇത്രയും വലിയ തുക സമ്മാനമായി നേടുന്നു. ബുധനാഴ്ച നടന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്- ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരമാണ് റസാഖിനെ കോടിപതിയാക്കിയത്. ഈ മത്സരത്തിന്‍റെ ഡ്രീം ഇലവനില്‍ പങ്കെടുത്ത 54 ലക്ഷം ആളുകളെ മറികടന്നാണ് ഒരു കോടി രൂപയുടെ മെഗാ കോണ്ടസ്റ്റില്‍ കണ്ണൂർ പാനൂർ മീത്തലെ പറമ്പത്ത് കെഎം റാസിക് വിജയിയായത്.

പോയിന്‍റുകള്‍ ലഭിക്കുന്നത്

പോയിന്‍റുകള്‍ ലഭിക്കുന്നത്

ഐപിഎല്ലില്‍ ഒരു ദിവസവും ഏറ്റമുട്ടുന്ന രണ്ട് ടീമുകളില്‍ നിന്നായി 11 താരങ്ങളെ സ്വയം തിരഞ്ഞെടുത്ത് വെര്‍ച്വല്‍ ടീം രൂപീകരിച്ചാണ് ഡ്രീം ഇലവന്‍ ഓണ്‍ലൈന്‍ ഗെയിമിങ്ങില്‍ പങ്കെടുക്കുന്നത്. നമ്മള്‍ തിരഞ്ഞെടുത്ത ടീമില്‍ ഉള്‍പ്പെട്ട താരങ്ങള്‍ നേടുന്ന റണ്‍സ്, വിക്കറ്റ്, ക്യാച്ച്, ബൗണ്ടറികള്‍ എന്നിവയുടേയെല്ലാം അടിസ്ഥാനത്തിലാണ് ടീം ഉടമയായ നമുക്ക് പോയിന്‍റുകള്‍ ലഭിക്കുന്നത്.

ചെന്നൈ-കൊല്‍ക്കത്ത മത്സരം

ചെന്നൈ-കൊല്‍ക്കത്ത മത്സരം

നമ്മുടെ ഡ്രീം ഇലവനിലെ ക്യാപ്റ്റന്‍റെയും വൈസ് ക്യാപ്റ്റന്‍റെയും മികച്ച പ്രകടനങ്ങള്‍ക്ക് ബോണസ് പോയിന്‍റുകളും ലഭിക്കും. എന്നും ഡ്രീം ഇലവന്‍ മത്സരത്തില്‍ നടക്കുന്ന റാസിക്കിന് ബുധനാഴ്ചത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്-ചെന്നൈ സൂപ്പര്‍ കിങ്സ് ഇലവന്‍ മത്സരത്തില്‍ നിന്ന് 790.5 പോയിന്‍റായിരുന്നു ലഭിച്ചത്. ഇതോടെ മത്സരത്തിലെ ഏറ്റവും ഉയര്‍ന്ന സമ്മാനത്തുകയ്ക്കും അദ്ദേഹം അര്‍ഹനായി.

55 ലക്ഷത്തോളം പേര്‍

55 ലക്ഷത്തോളം പേര്‍

ഇന്ത്യക്ക് അകത്ത് നിന്നും പുറത്തു നിന്നുമായി 55 ലക്ഷത്തോളം പേരായിരുന്നു ബുധനാഴ്ച ഡ്രീം ഇലവന്‍ മത്സരത്തില്‍ പങ്കെടുത്തത്. കഴിഞ്ഞ വര്‍ഷം മുതല്‍ റാസി ഓണ്‍ലൈന്‍ ഗെയിമിങില്‍ സജീവമാണ്. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ 300 രൂപ ലഭിച്ചിരുന്നു. അതായിരുന്നു ഇതുവരേയുള്ളതില്‍ ഏറ്റവും വലിയ നേട്ടം.

70 ലക്ഷം രൂപ

70 ലക്ഷം രൂപ

നല്ലൊരു ക്രിക്കറ്റ് ആരാധകനായ റാസിക് കണ്ണൂർ എകെജി ആശുപത്രിയിൽ സ്റ്റേഷനറി കട നടത്തുകയാണ്. പാനൂ‍ർ ക്രിക്കറ്റ് പ്ലയേഴ്സ് ക്ലബിൽ അംഗവുമാണ്. സമ്മാനത്തുകയായി ലഭിക്കുന്ന ഒരു കോടി രൂപയില്‍ 30 ശതമാനം നികുതിയിനത്തില്‍ സര്‍ക്കാറിലേക്ക് അടക്കേണ്ടതുണ്ട്. ഇത് കഴിച്ച് ബാക്കി 70 ലക്ഷം രൂപ റാസിക്കിന് ലഭിക്കും

Recommended Video

cmsvideo
IPL 2020 dream eleven contest won by keralite man
നിശ്ചിത തുക

നിശ്ചിത തുക

​ഗെയിമിൽ സമ്മാനത്തുകയുടെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന നിശ്ചിത തുക അടച്ച് മാത്രമെ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കുകയുളളൂ. ഐപിഎല്ലിലെ ഈ സീസണിലെ ഒരു കളിയും താരങ്ങളേയും സൂക്ഷ്മമായി വിലയിരുത്തിയ ശേഷമാണ് ആഷിഖ് ടീം തന്‍റെ ടീം തയ്യാറാക്കിയിരുന്നത്. വീണ്ടും ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കാനാണ് അദ്ദേഹത്തിന്‍റെ നീക്കം.

 യുഡിഎഫിൽ പുതിയ ട്വിസ്റ്റ്, കോൺഗ്രസിന് കനത്ത മുന്നറിയിപ്പുമായി പിജെ ജോസഫ്, കോട്ടയം കണ്ട് പനിക്കേണ്ട യുഡിഎഫിൽ പുതിയ ട്വിസ്റ്റ്, കോൺഗ്രസിന് കനത്ത മുന്നറിയിപ്പുമായി പിജെ ജോസഫ്, കോട്ടയം കണ്ട് പനിക്കേണ്ട

English summary
kannur native km rasik won Rs 1 crore by playing IPL Dream XI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X