കുടകില്‍ ഹോംസ്‌റ്റേയുടെ മറവില്‍ പെണ്‍വാണിഭം: കണ്ണൂര്‍ സ്വദേശികളായ യുവാക്കള്‍ അറസ്റ്റില്‍
കണ്ണൂര്‍: മൂര്‍ന്നാട് കാന്തൂരില്‍ ഹോം സ്റ്റേ നടത്തിപ്പിന്റെ മറവില്‍ പെണ്‍വാണിഭം നടത്തി വരികയായിരുന്ന സംഘം അറസ്റ്റില്‍. തലശ്ശേരി സ്വദേശികളായ ഷാജി, ദേവദാസന്‍, പേരാവൂറിലെ മനു, കൂത്തുപറമ്പ് സ്വദേശികളായ നിഷാദ്, അക്ഷയ് എന്നിവരെയും ഹോം സ്റ്റേ നടത്തിപ്പുകാരിയായ അനസൂയ എന്നിവരെയാണ് ജില്ലാ പൊലിസ് മേധാവി ഡോ. സുമന്‍ ഡി. പട്‌നേക്കറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്. അനസൂയ നടത്തുന്ന ഭവാനി ഹോം സ്റ്റേയില്‍ പെണ്‍വാണിഭം നടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയേതാടെയാണ് പ്രതികള്‍ വലയിലായത്.

അനസൂയുടെ ഭര്‍ത്താവ് ബീമയ്യ ഒളിവിലാണ്. പെണ്‍വാണിഭത്തിനു പുറമേ സ്ത്രീകളെ വശീകരിച്ച് കൊണ്ടുവന്ന് ലൈംഗികമായി പീഡിപ്പിക്കാറും ഉണ്ടെന്നാണ് സൂചന. ഇത്തരത്തില്‍ അകപ്പെട്ട രണ്ടു സ്ത്രീകളെ പോലീസ് രക്ഷപ്പെടുത്തി. മടിക്കേരി റൂറല്‍ എസ്.പി വി. ചേതന്‍, രവി കുമാര്‍, കിരണ്‍, കെ.ഡി ദിനേശ്, വീണ, സുകന്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റു ചെയ്തവരെ മടിക്കേരി കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
(ഈ വാർത്ത ആദ്യം പ്രസിദ്ധീകരിച്ചപ്പോൾ അറസ്റ്റിലായവരുടെ കൂട്ടത്തിൽ, കേസിൽ ഉൾപ്പെടാത്ത ഒരു വ്യക്തിയുടെ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടതിൽ നിർവ്യാജം ഖേദിക്കുന്നു)












Click it and Unblock the Notifications