ഭീതി പടർത്തി ബ്ലാക്ക് മാൻ; രാത്രി എത്തും ചുവരിൽ ചിത്രം വര, കതകിൽ തട്ടും; സിസിടിവി ദൃശ്യം പുറത്ത്
കണ്ണൂർ: ചെറുപുഴയിൽ ഭീതി വിതച്ച് 'ബ്ലാക്ക് മാൻ'. രാത്രി കാലത്താണ് ബ്ലാക്ക് മാന്റെ ശല്യം. സിസിടിവി ക്യാമറയിൽ ബ്ലാക്ക് മാന്റെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി പ്രാപ്പൊയിലിലെ ഒരു വീടിന്റെ ചുമരിൽ ചിത്രം വരയ്ക്കുന്ന ദൃശ്യങ്ങളാണ് സിസിടിവിയിൽ പതിഞ്ഞത്. തുണികൊണ്ട് ശരീരം മറച്ചിട്ടുണ്ട്.
ഈ അജ്ഞാതൻ ആരാണെന്ന് അറിയാത്ത ആശങ്കയിലാണ് ഇവിടെയുള്ളവർ. പ്രദേശത്തെ നിരവധി വീടുകളുടെ ചുവരുകളിൽ കഴിഞ്ഞ ദിവസം ഇയാൾ കരി കൊണ്ട് ബ്ലാക്ക് മാൻ എന്ന് എഴുതിയിട്ടുണ്ട്. ആരാണ് രാത്രി കാലത്ത് ഇറങ്ങുന്ന ഈ അജ്ഞാതനെന്ന് അറിയാനായി നാട്ടുകാരും പോലീസും തിരച്ചിൽ ആരംഭിച്ചു.

വീടുകളുടെ ചുമരുകളിൽ കരി കാെണ്ട് എഴുതുന്നതാണ് ഈ അജ്ഞാതന്റെ രീതി, ചിത്രവും വരയ്ക്കും. അർധരാത്രി എത്തുന്ന ബ്ലാക്ക് മാൻ കതകിൽ തട്ടും, ഇതിന് ശേഷം ഓടും, ആ സമയത്താണ് ചുവരിൽ എഴുതിയിരിക്കുന്നതും ചിത്രവും കാണുക. വിചിത്ര രൂപങ്ങളാണ് ചുവരിൽ വരച്ചു വെയ്ക്കുന്നത്. ബ്ലാക്ക് മാൻ എന്ന് അക്ഷരം തെറ്റിച്ചും തെറ്റാതയും എഴുതിയിട്ടുണ്ട്. കരി കൊണ്ട് എഴുതുക, ചിത്രം വരയ്ക്കുക, കതകിൽ മുട്ടുക ജനലിൽ മുട്ടുക ഇതാണ് ഇയാളുടെ രീതി.
പോലീസുകാരന്റേയും മുൻ പഞ്ചായത്തംഹതഡ്തിന്റേയും എല്ലാം വീടുകളിലും ബ്ലാക്ക് മാൻ എത്തി എഴുതിയിട്ടുണ്ട്. ഒന്നിലധികം ആളുകളുള്ള സംഘമാണോ ഇതിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ബ്ലാക്ക് മാൻ എല്ലാവരിലും ഭീതി വിതച്ചിരിക്കുകയാണെങ്കിലും ആരെയും ഇതുവരെ ഉപദ്രവിച്ചിട്ടില്ല എന്നാണ് പറയുന്നത്. പക്ഷേ ഇരുട്ടിയാൽ എത്തുന്ന ഈ അജ്ഞാതൻ കാരണം മലയോരത്തുള്ളവർക്ക് രാത്രി പുറത്തിറങ്ങാൻ ഭയമാണ്.












Click it and Unblock the Notifications