വയലിൽ യുവാവ് മരിച്ച സംഭവം കൊലപാതകം: അയൽവാസി അറസ്റ്റിൽ, കേസിൽ നിർണായക തെളിയാവയത് പ്രതിയുടെ തലമുടി!!
കണ്ണൂര്‍: ചക്കരക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ ഏച്ചൂർ മാവിലച്ചാൽ വയലിൽ യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. നിർമാണ തൊഴിലാളിയായ ഏച്ചൂര്‍ മാവിലച്ചാല്‍ സ്വദേശി കെ ഫിനോജ് (43)കൊല്ലപ്പെട്ട കേസിൽ അയൽവാസിയായ മാവിലച്ചാൽ സ്വദേശി സന്തോഷാണ്(46) പിടിയിലായത്.
ഇക്കഴിഞ്ഞ ജൂണ്‍ 22നാണ് ഏച്ചൂര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിനു സമീപത്തെ വയലില്‍ ഫിനോജിനെ മരിച്ച നിലയില്‍ കാണുന്നത്. കൊല്ലപ്പെട്ട ഫിനോജിന്റെ കൈയിൽ നിന്ന് ലഭിച്ച തല മുടിയാണ് ഡിവൈഎസ്പി പി പി സദാനന്ദന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്താൻ പ്രധാന വഴിത്തിരിവായത്.

കൃഷിയും ചിട്ടിയും നടത്തുന്ന ഇരുപതംഗ ഏച്ചൂര്‍ എസ്പി ടീമിലെ ഒരംഗമാണ് ഫിനോജ് എന്നു പറയുന്നു. കൃഷി പ്രവൃത്തി കഴിഞ്ഞു മറ്റും വിശ്രമിക്കാനായി ഈ ഇരുപതംഗ സംഘം ലോക്ഡൗണ്‍ കാലത്ത് വയലില്‍ ഒരു ഷെഡും നിര്‍മിച്ചിരുന്നു. ഷെഡ് കേന്ദ്രീകരിച്ചുള്ള മദ്യപാനവും ബഹളവും സമീപവാസികൾക്ക് പ്രശ്നം സൃഷ്ടിച്ചതായി പറയുന്നു.
ഇത് പൊളിച്ചതുമായി ബന്ധപ്പെട്ട വ്യക്തിപരമായ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.. 21 ന് പകൽ ഫിനോജിന്റെ നേതൃത്വത്തിലാണ് ഷെഡ് പുനർനിർമിച്ചത്. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്നു പറയുന്നു. ഹൃദയാഘാതത്താൽ ഫിനോജ് കുഴഞ്ഞു വീണതായിരിക്കാം എന്നാണ് ആദ്യം നാട്ടുകാരിൽ പലരും കരുതിയത്. മുറിവോ, മർദനമേറ്റ ലക്ഷണങ്ങളോ ഇല്ലായിരുന്നു. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയപ്പോഴാണ് സ്വാഭാവിക മരണമല്ലെന്ന് വ്യക്തമായത്.
പരിയാരം ഗവ. മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് സര്ജന് ഡോ. എസ് ഗോപാലകൃഷ്ണപിള്ള ശരീരത്തില്‍ കഴുത്തു ഞെരിച്ചതിന്റെ ലക്ഷണമുള്ളതായി വ്യക്തമാക്കുകയും ചെയ്തു. കഴുത്തിനകത്ത് ഉണ്ടായ ക്ഷതമാണ് മരണ കാരണമെന്ന് വ്യക്തമായതോടെ തളിപ്പറമ്പ് ആർഡിഒ കോടതിയിൽ നിന്നും കേസ് മാറ്റി 302 വകുപ്പ് ചേർത്ത് തലശേരി ജെസി എം കോടതിയിലേക്ക് കഴിഞ്ഞ ദിവസം കേസ് മാറ്റിയിരുന്നു. പ്രതിയെ കഴിഞ്ഞ ദിവസം മുതൽ പോലീസ് വലയിലാക്കിയിരുന്നു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications