കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ സ്വകാര്യബസുകള്‍ നടത്തുന്ന മിന്നല്‍ പണിമുടക്ക് അംഗീകരിക്കില്ലെന്ന് പോലിസ്

Google Oneindia Malayalam News

കണ്ണൂര്‍: ബസില്‍ കയറുന്നതിനെ ച്ചൊല്ലി വിദ്യാര്‍ഥികളും ബസ് ജീവനക്കാരും തമ്മിലുണ്ടാകുന്ന തര്‍ക്കങ്ങള്‍ അവസാനിപ്പിക്കാന്‍ പോലീസ് ഇടപെടല്‍. കണ്ണൂര്‍ പോലീസ് അസിസ്റ്റന്റ് കമ്മിഷണര്‍ ടി.കെ രത്നകുമാര്‍ വെള്ളിയാഴ്ച യോഗം വിളിച്ചു ചേര്‍ത്തു. എ.സി.പി.യുടെ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തൊഴിലാളി- വിദ്യാര്‍ഥി നേതാക്കളും ബസുടമസ്ഥ സംഘം പ്രതിനിധികളും പങ്കെടുത്തു.

SS

ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ ഒരുതരത്തിലും അനുവദിക്കില്ലെന്നും മിന്നല്‍ പണിമുടക്ക് നടത്തിയാല്‍ തൊഴിലാളികളെയും ബസും കസ്റ്റഡിയില്‍ എടുക്കുമെന്നും അസിസ്റ്റന്റ് കമ്മിഷണര്‍ യോഗത്തില്‍ അറിയിച്ചു. വിദ്യാര്‍ഥികളും നിയമം കൈയിലെടുക്കരുത്. പരാതികള്‍ ഉണ്ടായാല്‍ പോലീസിനെയോ മോട്ടോര്‍ വാഹന വകുപ്പ് അധികൃതരെയോ ഉടന്‍ വിവരമറിയിക്കുക.

വിവാഹമോചനം ഉറപ്പിച്ച് സാനിയയും മാലിക്കും, മകന്റെ കാര്യവും തീരുമാനമായി..; ഇനി തടസം ഒരു കടമ്പ മാത്രംവിവാഹമോചനം ഉറപ്പിച്ച് സാനിയയും മാലിക്കും, മകന്റെ കാര്യവും തീരുമാനമായി..; ഇനി തടസം ഒരു കടമ്പ മാത്രം

ബസ് ജീവനക്കാരോ വിദ്യാര്‍ഥികളോ അക്രമത്തിന് മുതിര്‍ന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് കര്‍ശന നടപടിയുണ്ടാകും. ഇരുവിഭാഗവും പരസ്പരം സഹകരണ മനോഭാവത്തോടെ പ്രവര്‍ത്തിക്കണം എന്നും യോഗം നിര്‍ദേശിച്ചു. തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ എല്ലാ ബസ് സ്റ്റാന്‍ഡുകളിലും പോലീസിനെ നിയോഗിക്കും. കൂടുതല്‍ വിദ്യാര്‍ഥികളുള്ള സ്റ്റോപ്പുകളില്‍ രാവിലെയും വൈകീട്ടും പോലീസ് സാന്നിധ്യം ഉണ്ടാകും.

12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്12 കുട്ടികള്‍, ആറ് അമ്മമാര്‍.. പിതാവ് ഒരൊറ്റയാള്‍...; അറിയാം നിക്ക് കാനനിനെക്കുറിച്ച്

ബസ് സ്റ്റാന്‍ഡുകള്‍ കേന്ദ്രീകരിച്ചുള്ള ലഹരി ഉപയോഗം ചെറുക്കാന്‍ പോലീസ് പരിശോധന നടത്തും. മദ്യപിച്ചും മയക്കുമരുന്നുകള്‍ ഉപയോഗിച്ചും ബസോടിക്കുന്നത് പിടിക്കപ്പെട്ടാല്‍ കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടിയുണ്ടാകുമെന്നും ഇവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും എ.സി.പി മുന്നറിയിപ്പു നല്‍കി. കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടില്‍ കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥികളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സ്വകാര്യ ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു.

അമിത് ഷായെ പിന്തള്ളി യോഗി; മോദിക്ക് പിന്നില്‍ ബിജെപിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍അമിത് ഷായെ പിന്തള്ളി യോഗി; മോദിക്ക് പിന്നില്‍ ബിജെപിയുടെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍

കണ്ണൂര്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥികളെ കയറ്റുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസുകള്‍ തടഞ്ഞതില്‍ പ്രതിഷേധിച്ചാണ് സ്വകാര്യ ബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്. നേരത്തെ മയ്യില്‍, ഇരിട്ടി റൂട്ടുകളിലും സ്വകാര്യബസുകള്‍ മിന്നല്‍ പണിമുടക്ക് നടത്തിയിരുന്നു. വിദ്യാര്‍ത്ഥികളും ബസ് ജീവനക്കാരും തമ്മിലുള്ള തര്‍ക്കം പതിവായി മാറുമ്പോള്‍ സാധാരണക്കാരായ യാത്രക്കാരാണ് പെരുവഴിയിലാകുന്നത്. ഇതേ തുടര്‍ന്നാണ് പോലിസ് ഇടപെടലുണ്ടായത്.

English summary
Kannur: never allow sudden strike by private buses says police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X