കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പെരിങ്ങോം അഗ്‌നിരക്ഷാ നിലയത്തിന് അത്യാധുനിക കെട്ടിടമൊരുങ്ങുന്നു

Google Oneindia Malayalam News

പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയിലെ മലയോര അതിര്‍ത്തി ഗ്രാമമായ പെരിങ്ങോത്ത് പുത്തന്‍ കെട്ടിടം അഗ്‌നിശമന സേനയ്ക്ക് ഒരുങ്ങുന്നു. നാട്ടുകാരുടെ ഏറെക്കാലത്തെ മുറവിളിക്കൊടുവിലാണ് പെരിങ്ങോത്ത് അത്യാധുനിക സംവിധാനമുള്ള പുതിയ കെട്ടിടം ഒരുങ്ങുന്നത്.

കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ മലയോരമേഖലയുടെ മുഖ്യാശ്രയമായ പെരിങ്ങോം അഗ്‌നി രക്ഷാ നിലയത്തിന് പുതിയ കെട്ടിടം ഒരുങ്ങുന്നതിന്റെ പ്രവൃത്തി പുരോഗമിച്ചു വരികയാണ്. 2.51 കോടി രൂപ ചെലവില്‍ അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി സെപ്റ്റംബറില്‍ പൂര്‍ത്തിയാകുമെന്ന് അധികൃതര്‍ അറിയിച്ചു.

CD

പെരിങ്ങോം-വയക്കര പഞ്ചായത്തിന്റെ കമ്യൂണിറ്റി ഹാളില്‍ 2009 ലാണ് അഗ്‌നിരക്ഷാനിലയം പ്രവര്‍ത്തനം തുടങ്ങിയത്. മലയോര മേഖലയിലെ എട്ട് പഞ്ചായത്തുകള്‍ ഇതിന് കീഴിലുണ്ട്. കെട്ടിട നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ സ്ഥലപരിമിതിക്കും ഭൗതിക സാഹചര്യങ്ങളുടെ അഭാവത്തിനും പരിഹാരമാകും.

'അതെന്റെ ഇഷ്ടം, നിങ്ങള്‍ നോക്കേണ്ട, രാമന്‍പിള്ളക്ക് തക്ക മറുപടിയുമായി അജകുമാര്‍'; തുറന്നുപറഞ്ഞ് സംവിധായകന്‍'അതെന്റെ ഇഷ്ടം, നിങ്ങള്‍ നോക്കേണ്ട, രാമന്‍പിള്ളക്ക് തക്ക മറുപടിയുമായി അജകുമാര്‍'; തുറന്നുപറഞ്ഞ് സംവിധായകന്‍

ഒന്നരയേക്കറില്‍ 1252.34 ചതുരശ്ര മീറ്ററില്‍ രണ്ടു നിലകളായാണ് നിര്‍മാണം. കണ്‍ട്രോള്‍ റൂം, ജീവനക്കാര്‍ക്കുള്ള വിശ്രമമുറി, റിക്രിയേഷന്‍ മുറി, സ്മാര്‍ട്ട് ക്ലാസ് മുറി, അടുക്കള, ശുചിമുറി, അഞ്ച് ഗ്യാരേജുകള്‍, മൂന്ന് സ്റ്റോര്‍ റൂമുകള്‍ എന്നിവക്ക് പുറമെ ഫയര്‍ ഫൈറ്റിങ്ങിനായി 60,000 ലിറ്റര്‍ ജലസംഭരണ ശേഷിയുള്ള ഭൂഗര്‍ഭ ടാങ്കും ഉണ്ടാകും. ജീവനക്കാരുടെ കൂട്ടായ്മയില്‍ കളിക്കളവും നിര്‍മ്മാണത്തിലാണ്.

' അടിച്ച് കരണക്കുറ്റി പൊട്ടിക്കണം, അണപ്പല്ല് പൊഴിക്കണം..രാജ്യദ്രോഹിയാണ് ജലീല്‍'; ആഞ്ഞടിച്ച് ജയശങ്കര്‍' അടിച്ച് കരണക്കുറ്റി പൊട്ടിക്കണം, അണപ്പല്ല് പൊഴിക്കണം..രാജ്യദ്രോഹിയാണ് ജലീല്‍'; ആഞ്ഞടിച്ച് ജയശങ്കര്‍

മൊബൈല്‍ ടാങ്ക് യൂണിറ്റ്, മള്‍ട്ടി യൂട്ടിലിറ്റി വാഹനം, ഹൈഡ്രോളിക് ഉപകരണങ്ങള്‍, ആസ്‌ക ലൈറ്റ്, സെര്‍ച്ച് ലൈറ്റുകള്‍ തുടങ്ങിയ സൗകര്യങ്ങള്‍ ഈ നിലയത്തിനുണ്ട്. സ്റ്റേഷന്‍ ഓഫീസര്‍ പി വി അശോകന്റെ നേതൃത്വത്തില്‍ അമ്പതോളം ജീവനക്കാരാണ് ഉള്ളത്. രണ്ട് വനിതകളടക്കമുള്ള ഹോം ഗാര്‍ഡുമാരും നാല്‍പതോളം സിവില്‍ ഡിഫന്‍സ് വളണ്ടിയര്‍മാരും സേവനത്തിനുണ്ട്.

നിറചിരിയില്‍ ഗ്ലാമറസായി പൂനം ബജ്‌വ; കിടിലന്‍ ചിത്രങ്ങള്‍ വൈറല്‍

പൊതുജനങ്ങള്‍ക്കായി സുരക്ഷാ പരിശീലനങ്ങള്‍, എസ് പി സി കാഡറ്റുകള്‍ക്ക് പരിശീലനം, കുടുംബശ്രീകളില്‍ ഗാര്‍ഹിക അഗ്‌നി രക്ഷാ പരിശീലനം, വിദ്യാര്‍ഥികള്‍ക്ക് നീന്തല്‍ പരിശീലനം എന്നിവയും നല്‍കുന്നു. കെട്ടിടം പൂര്‍ത്തിയാകുന്നതോടെ സേനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാകുമെന്ന പ്രതീക്ഷയിലാണ് മലയോരജനതയും സേനാംഗങ്ങളും.

English summary
kannur: new building work in progress for Peringom Fire Station
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X