Get Updates
Get notified of breaking news, exclusive insights, and must-see stories!

ബി.ജെ.പി സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങള്‍ക്ക് എതിരെ ബുള്‍ഡോസര്‍രാജ് നടപ്പിലാക്കുന്നു: എ. എ റഹീം

തലശേരി: ന്യൂ ഡല്‍ഹിയിലെ ജഹാംഗീറിലും മറ്റിടങ്ങളിലും ബി.ജെ.പി സര്‍ക്കാരുകള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ബുള്‍ഡോസര്‍രാജ് നടപ്പിലാക്കുകയാണെന്ന് ഡി.വൈ. എഫ്. ഐ അഖിലേന്ത്യാ അധ്യക്ഷന്‍ എ. എ റഹീം എം.പി. കണ്ണൂരില്‍ ഡി.വൈ. എഫ്. ഐ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിജിറ്റല്‍ ഇന്ത്യയടക്കമുള്ള മണ്ണാങ്കട്ട പദ്ധതികള്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദിയും കൂട്ടരും അവരുടെ യഥാര്‍ത്ഥ അജന്‍ഡ പുറത്തെടുക്കുന്നതിന്റെ ഭാഗമായാണ് ബുള്‍ഡോസര്‍ രാജ് ഇപ്പോള്‍ നടപ്പിലാക്കാന്‍ കഴിയുന്നത്. ബുള്‍ഡോസറും കേരളത്തിലെ കെ.റെയില്‍ സമരത്തിനെതിരെ ബൂട്ട്സിട്ടു ചവിട്ടുമെന്ന് ഒരേ പോലെ ചിത്രീകരിക്കുന്ന മാധ്യമങ്ങള്‍ യഥാര്‍ത്ഥത്തില്‍ ബി.ജെ.പിയെ പിന്‍തുണയ്ക്കുകയാണ് ചെയ്യുന്നത്.

knur

പശ്ചിമ ബംഗാളിലെ ഇടതു സര്‍ക്കാരിനെതിരെ പ്രവര്‍ത്തിച്ചതു പോലെ കേരളത്തിലും കെ. റെയില്‍ വിഷയത്തില്‍ വലതു പക്ഷ ശക്തികളും വര്‍ഗീയ സംഘടനകളും ചേര്‍ന്ന് മഴവില്‍ സഖ്യമുണ്ടാക്കിയിരിക്കുകയാണെന്നും ഇവരാണ് കെ. റെയിലിനെതിരെ സമരം ചെയ്യുന്നതെന്നും കേരളത്തിലെ പുരോഗമന സര്‍ക്കാരി അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ജാഗ്രത പാലിക്കണം.

ഇതിനായി വീടുകളില്‍ പോയി ജനങ്ങളില്‍ പ്രചരണം നടത്തണമെന്നും റഹീം ആവശ്യപ്പെട്ടു. ഡല്‍ഹിയിലും യു.പി യിലും ബുള്‍ഡോസര്‍ രാജ് നടത്തി ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കുകയാണ്. കൈയ്യേറ്റം ഒഴിപ്പിക്കുന്നതിന്റെ പേരില്‍ ഒരു പ്രത്യേക വിഭാഗത്തെ വംശിയമായി ഇല്ലായ്മ ചെയ്യാനാണ് ശ്രമിക്കുന്നത്.

കര്‍ണാടകയിലും ഗോവയിലും ഗുജറാത്തിലുമൊക്കെ ഇതാണ് കണ്ടുവരുന്നത് കേരളത്തില്‍ ഇടതുപക്ഷം ശക്തിയോടെ നില്‍ക്കുന്നത് കൊണ്ടു മാത്രമാണ് ഇത്തരം ശക്തികള്‍ക്ക് കര്‍ണാടകയില്‍ നിന്നും ഇങ്ങോട്ട് പ്രവേശിക്കാന്‍ കഴിയാത്തതെന്നും റഹീം പറഞ്ഞു.ന്യൂനപക്ഷങ്ങളെ കുടിയൊഴിപ്പിക്കുന്നതിന് യു.പിയില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൊണ്ടു വന്നതാണ് ബുള്‍ഡോസര്‍രാജ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ യോഗി മത്സരിച്ചത് താമര ചിഹ്നത്തിലല്ലെന്നും ബുള്‍ഡോസറിലാണെന്നും റഹീം പറഞ്ഞു.

ജെ. എന്‍.യുവില്‍ രാമനവമി ദിവസം ആട്ടിറച്ചി കഴിച്ചതിനാണ് വിദ്യാര്‍ത്ഥികളെ എ.ബി.വി.പിക്കാര്‍ ഹോസ്റ്റലില്‍ കയറി തല്ലിച്ചതച്ചത്. അവിടുത്തെ മെനുവിലുള്‍പ്പെടുത്തിയതാണ് ഇറച്ചിഭക്ഷണം. ഇതൊന്നും ദേശീയമാധ്യമങ്ങള്‍കണ്ടഭാവം നടിക്കില്ലെന്നും നാളെ ഇന്ത്യന്‍ജനാധിപത്യം അപകടത്തിലായാല്‍ അതിന്റെ വിനാശം അവര്‍ കൂടി അനുഭവിക്കേണ്ടിവരുമെന്നു തിരിച്ചറിയുന്നില്ലെന്നും റഹീം പറഞ്ഞു. ഡി.വൈ.എഫ്.ഐ കണ്ണൂര്‍ ജില്ലാ സമ്മേളനം ഇന്ന് കണ്ണൂര്‍ റബ് കോ ഓഡിറ്റോറിയത്തില്‍ സജ്ജമാക്കിയ പി.ബിജു നഗറില്‍ തുടങ്ങി.

രണ്ടു ദിവസം നീളുന്ന സമ്മേളനത്തിനാണ് ഇന്ന് രാവിലെ 10 മണിയോടെ തുടക്കമായത് ജില്ലാ വൈസ് പ്രസിഡന്റ് കെ.വി ജിജീഷ് പതാക ഉയര്‍ത്തി. തുടര്‍ന്ന് രക്തസാക്ഷി സ്തൂപത്തില്‍ പുഷ്പാര്‍ച്ചനയും നടന്നുസമ്മേളനത്തിന്റെ ഭാഗമായി അനുശോചന - രക്തസാക്ഷി പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പ്രസീഡിയം, സ്റ്റിയറിങ്ങ് കമ്മിറ്റികളെ തെരഞ്ഞെടുത്തു. സംസ്ഥാന സെക്രട്ടറി വി.കെ സനോജ്, ട്രഷറര്‍ എസ്.കെ സജീഷ്, കേന്ദ്ര കമ്മിറ്റിയംഗം എം.വിജിന്‍ എം.എല്‍.എ. ഗ്രീഷ്മ അജയ് ഘോഷ് എന്നിവര്‍ പങ്കെടുത്തു.

Recommended Video

cmsvideo
    ജഹാംഗീര്‍പുരിയില്‍ തമ്മില്‍ത്തല്ലിപ്പിക്കാന്‍ വന്നവര്‍ തല്‍ക്കാലം ജാവോ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+