അമിതവേഗത? ; സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരാൾ മരിച്ചു; നിരവധി പേർ ആശുപത്രിയിൽ
കണ്ണൂർ : തളിപ്പറമ്പ് കുറ്റിക്കോലിൽ സ്വകാര്യ ബസ് മറിഞ്ഞ് ഒരു സ്ത്രീ മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റതായി റിപ്പോർട്ടുകൾ. അമിത വേഗതയിൽ സഞ്ചരിച്ചു വന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ടായിരുന്നു അപകടത്തിൽപ്പെട്ടത്.
ജോബിയ ജോസഫ് എന്ന സ്ത്രീയാണഅ അപകടത്തിൽ മരിച്ചത്. കണ്ണൂർ നിംസ് ആശുപത്രിയിലെ നഴ്സായി ജോബിയ ജോസഫ് . ആശുപത്രിയിൽ നിന്നും ജോലി കഴിഞ്ഞ് മടങ്ങിവെയായിരുന്നു സംഭവം. ബസ്സ് മറഞ്ഞപ്പോൾ ബസ്സിനടിയിൽപെട്ട സ്ത്രീയെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിക്കവെയാണ് മരണം സംഭവിച്ചത്.
പിലാ കുന്നുമ്മൽ എന്ന ബസ് ആണ് അപകടത്തിൽപ്പെട്ടത്. പയ്യന്നൂർ ഭാഗത്തേക്ക് യാത്രക്കാരുമായി പോവുകയായിരുന്നു ബസ്. ബസിന് ഉളളിൽ കുടുങ്ങിയ യാത്രക്കാരെ പോലീസും അഗ്നിശമനസേനയും നാട്ടുകാരും ചേർന്നാണ് പുറത്തെടുത്തിരുന്നു. തുടർന്ന് പരിക്കേറ്റവരെ കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
നിരവധി യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റതായാണ് വിവരം. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശേഷമാണ് സംഭവം നടന്നത്. അപകടം സംഭവിച്ചതിന്റെ സിസി ടി വി ദൃശ്യങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. അപകടത്തിന് വ്യക്തിയെ വർധിപ്പിക്കുന്ന തരത്തിലുള്ള ദൃശ്യങ്ങളാണിത്.
വീട്ടില്‍ തിരിച്ചെത്തുമ്പോള്‍ വയോധിക കണ്ടത് കട്ടിലില്‍ ഒരാള്‍; പിന്നെ നടന്നത് ക്രൂരത
മഴയും ഡ്രൈവറുടെ അമിതവേഗതയും ആണ് ബസ് അപകടത്തിൽപെടാൻ ഇടയായതെന്നാണ് പ്രാഥമിക നിഗമനം. റോഡരികിലേക്ക് ആണ് വേഗതയിൽ എത്തിയ ബസ് മറിഞ്ഞത്. തടുടർന്ന്, ഏറെ സമയത്തെ പ്രയത്നത്തിനൊടുവിലാണ് ബസ് മാറ്റാനുള്ള ശ്രമം നടന്നത്.
ലുങ്കി ഉടുത്ത്.. കുപ്പിവള ഇട്ടാൽ എന്താ ഇഷ്ടം അല്ല...????; നടി അനുശ്രീ ചിത്രങ്ങൾ വൈറൽ
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ഇന്ന് ഉച്ചയ്ക്കുശേഷം തളിപ്പറമ്പ് ഭാഗത്ത് ശക്തമായ മഴയാണ് അനുഭവപ്പെട്ടത്. കാലാവസ്ഥാ പ്രതികൂലമായതിനാലാകും ബസ് അപകടത്തിന് കാരണമെന്നും വിലയിരുത്തലുണ്ട്.