Get Updates
Get notified of breaking news, exclusive insights, and must-see stories!

രണ്ട് മതസ്ഥര്‍ വിവാഹം കഴിക്കുന്നത് ലൗവ്വ് ജിഹാദല്ല: ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

തലശേരി: രണ്ട് മതസ്ഥര്‍ തമ്മില്‍ വിവാഹം കഴിച്ചാല്‍ വലിയ സാമൂഹ്യ പ്രശ്നമാണെന്ന് പറയാന്‍ സഭയ്ക്ക് താല്‍പര്യമില്ലെന്ന് തലശേരി നിയുക്ത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. തലശേരിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ വിഷയം ലൗവ് ജിഹാദ് ആണെന്ന് വിളിക്കണമെന്നും സഭയ്ക്ക് നിര്‍ബന്ധമില്ല. ഭാരതം പോലെ വിവിധ മതങ്ങള്‍ വസിക്കുന്ന രാജ്യത്ത് മതാന്തര വിവാഹങ്ങള്‍ സ്വഭാവികമാണ്. മത വിഷയമായി അതുമാറ്റാന്‍ പാടില്ല. നമ്മുടെ സംസ്ഥാനത്ത് തീവ്രവാദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചയെ കുറിച്ച് പറയേണ്ടത് കേന്ദ്ര ഏജന്‍സികളാണ്.

vk

സംസ്ഥാനത്ത് തീവ്രവാദം വളരുകയാണോ എന്നത് ഒരു മാസം കൊണ്ടൊന്നും വിലയിരുത്താന്‍ കഴിയില്ല. സംസ്ഥാന സര്‍ക്കാരിന്റെ വികസന നയത്തോട് തുറന്ന സമീപനമാണുള്ളത്. ദേശീയ പാത വികസനം ഉദാഹരമാണ്. കെ റെയിലില്‍ ഒത്തിരി ആശങ്കകളും ജനങ്ങള്‍ക്കുണ്ടെന്നാണ് മനസിലാക്കുന്നത്. ഇത് പരിഹരിക്കാനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കണം.

വികസനം വരണമെന്നാണ് സഭയുടെ അത്യന്തിക ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.തലശേരി സെന്റ് ജോസഫ്സ് കത്തീഡ്രല്‍ അങ്കണത്തില്‍ പ്രത്യേകമായി തയാറാക്കിയ വേദിയില്‍ ഏപ്രില്‍ 20 - ന് രാവിലെ ഒമ്പത് മുതല്‍ ആരംഭിക്കുന്ന സ്ഥാനാരോഹണ കര്‍മങ്ങള്‍ക്ക് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രധാന കാര്‍മികത്വം വഹിക്കും. ആര്‍ച്ച് ബിഷപുമാരായ ജോര്‍ജ് ഞറളക്കാട്ട്, ജോര്‍ജ് വലിയമറ്റം എന്നിവര്‍ സഹകാര്‍മികാരാകും.

നിയമനപത്രിക തലശേരി അതിരൂപത ചാന്‍സിലര്‍ ഡോ. തോമസ് തെങ്ങുംപള്ളില്‍ വായിക്കും. സീറോ മലങ്കര സഭയുടെ മേജര്‍ ആര്‍ച് ബിഷപ് കര്‍ദ്ദിനാള്‍ ബസേലീയോസ് ക്ലീമിസ് കാതോലിക്കാ ബാവ വചനസന്ദേശം നല്‍കും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഭാരത കത്തോലിക്കാ മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദ്ദിനാള്‍ ഓസ് വാള്‍സ് ഗ്രേഷ്യസ് ഉദ്ഘാടനം ചെയ്യും.

മേജര്‍ ആര്‍ച് ബിഷപ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷനാകും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച് ബിഷപ് ലെയോപോള്‍ദോ ജിറേല്ലി മുഖ്യാതിഥായാകും. കേന്ദ്രസഹമന്ത്രി വി. മുരളീധരന്‍, മന്ത്രി എം.വി ഗോവിന്ദന്‍, മന്ത്രി റോഷി അഗസ്റ്റിന്‍, കൊച്ചി രൂപതാ അധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് കരിയില്‍, കെ. സുധാകരന്‍ എം.പി, പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് കണ്‍വീനര്‍ മോണ്‍ ജോസഫ് ഒറ്റപ്ലാക്കല്‍, ചാന്‍സലര്‍ ഫാ. ഡോ.തോമസ് തെങ്ങുംപള്ളില്‍, മീഡിയ ഡയറക്ടര്‍ ഫാ. ടോം ഓലിക്കരോട്ട്, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് തയ്യില്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+