Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രിയുമായി നടത്തിയത് പ്രതീക്ഷ നല്‍കുന്ന കൂടിക്കാഴ്ച്ച: ഗവര്‍ണര്‍ കെ.റെയിലിന് എതിര് - കോടിയേരി

കണ്ണൂര്‍: സില്‍വര്‍ ലൈന്‍ പദ്ധതിയിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണന്‍. പ്രധാന മന്ത്രിയുമായി മുഖ്യമന്ത്രി നടത്തിയത് പ്രതീക്ഷ നല്‍കുന്ന കൂടിക്കാഴ്ച്ചയാണെന്ന് സി.പി. എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്.

കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിക്ക് കെ.റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ എല്ലാം സംസാരിക്കാന്‍ അവസരം കിട്ടിയെന്നതാണ് ഈ കൂടിക്കാഴ്ച്ചയുടെ പ്രത്യേകത.

kodieyri

ഇപ്പോഴങ്ങനെ ആശങ്കപ്പെടേണ്ട കാര്യമുണ്ടൊന്നും തോന്നുന്നില്ല. നിഷേധാത്മകമായ നിലപാട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഇതുവരെ ഉണ്ടായില്ല. കാരണം കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിച്ചു നടത്തുന്ന പദ്ധതിയാണ്. കേന്ദ്രറെയില്‍വേ മന്ത്രാലയവും സംസ്ഥാനസര്‍ക്കാരും ആലോചിച്ചു നടപ്പിലാക്കിയ പദ്ധതിയാണ്.

കേന്ദ്രസര്‍ക്കാരും അതു സംബന്ധിച്ചു നിഷേധാത്മക നിലപാട് ഇതുവരെ സ്വീകരിക്കാന്‍ തയ്യാറായിട്ടില്ല.അതുകൊണ്ടു ഇപ്പോള്‍ ഉത്കണ്ഠപ്പെടേണ്ടകാര്യമില്ല. ഗവര്‍ണര്‍ എല്ലാ പ്രശ്‌നങ്ങളിലും പ്രതികരിക്കാറുണ്ട്. എന്നാല്‍ ഗവര്‍ണര്‍ പദ്ധതിക്കെതിരാണെന്ന് തോന്നുന്നില്ലെന്നും കോടിയേരി പറഞ്ഞു. കോണ്‍ഗ്രസ് എം.പിമാര്‍ക്ക് ഡല്‍ഹിയില്‍ മര്‍ദ്ദനമേറ്റ സംഭവത്തെ കുറിച്ചു മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ അവരെല്ലാവിടെയും ഇത് തന്നെയാണ് ചെയ്തുവരുന്നതെന്നായിരുന്നു കോടിയേരി പ്രതികരിച്ചത്.

ഇവിടെ ചെയ്യുന്നതുപോലെ അവിടെയും കളിക്കാന്‍ നോക്കിയാല്‍ നടക്കില്ലെന്നാണ് ഡല്‍ഹിയില്‍ നിന്നും നല്‍കിയ മറുപടി. നിങ്ങള്‍ തന്നെ പറയുന്നു.ക്ലിഫ് ഹൗസിനടുത്തുപോയി, സെക്രട്ടറിയേറ്റിനടുത്തുപോയെന്ന് സാധാരണയായി അടി കിട്ടേണ്ട കാര്യമല്ലേ ചെയ്തു വരുന്നത്. ഇവിടത്തെ കളി അവിടെ നടക്കുമെന്ന് തോന്നുന്നില്ല.അതാണ് ഡല്‍ഹിയില്‍ നിന്നും ലഭിച്ച മറുപടിയെന്നും കോടിയേരി പറഞ്ഞു.

Recommended Video

cmsvideo
    KSRTC ബസ് കയറിയിറങ്ങിയിട്ടും അദ്ഭുതകരമായി രക്ഷപ്പെട്ട് കുട്ടി

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+