അംഗന്‍വാടി കുട്ടിയെ ഹെല്‍പ്പര്‍ മര്‍ദ്ദിച്ചു; ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലം സന്ദര്‍ശിക്കും
തലശേരി: തോട്ടട കിഴുന്നപ്പാറയിലെ അംഗന്‍വാടി കുട്ടിയെ ഹെല്‍പ്പര്‍ കെട്ടിയിട്ടു മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ അന്വേഷണമാരംഭിച്ചു. കിഴുന്നപ്പാറയിലെ അംഗന്‍വാടിയിലാണ് കഴിഞ്ഞ ദിവസം വികൃതികാണിച്ചതിന് അംഗന്‍വാടി ഹെല്‍പ്പർ പ്രകോപിതയായി കുട്ടിയെ കെട്ടിയിട്ട് കൈക്ക് അടിച്ചു പരുക്കേല്‍പ്പിച്ചതായി പരാതിയുയര്‍ന്നത്.
കുട്ടി വീട്ടില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കുകയായിരുന്നു. വെള്ളിയാഴ്ച്ച രാവിലെ ചൈല്‍ഡ് ലൈന്‍ അന്വേഷണ സംഘം അംഗന്‍വാടി സന്ദര്‍ശിക്കുകയും കുട്ടിയുടെ രക്ഷിതാക്കളില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്യും.കുറ്റാരോപിതയായ ഹെല്‍പ്പറുടെ മൊഴിയും ഇവരെടുക്കും.

കുട്ടിയുടെ കൈയില്‍ അടിയേറ്റ ചുവന്ന പാടു കണ്ടതിനെ തുടര്‍ന്ന് വീട്ടുകാര്‍ അധ്യാപികയോട് ചോദിച്ചപ്പോള്‍സംഭവം നടന്ന 16ന് അവര്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ നടന്ന ഒരു ആരോഗ്യക്യാംപില്‍ പങ്കെടുക്കാന്‍ പോയിരുന്നുവെന്നു പറഞ്ഞത്. ഇതിനെ തുടര്‍ന്നാണ് അംഗന്‍വാടി ഹെല്‍പ്പര്‍ ബേബിയാണ് കുട്ടിയെ മര്‍ദ്ദിച്ചതെന്നു വ്യക്തമായത്. കിഴുന്നപ്പാറയിലെ അന്‍ഷാദ്-ഷഹാന ദമ്പതികളുടെ
മകനാണ് മര്‍ദ്ദനമേറ്റകുട്ടി. സംഭവത്തെ തുടര്‍ന്ന് രക്ഷിതാക്കള്‍ നല്‍കിയ പരാതിലഭിച്ചിട്ടുണ്ടെന്നു ചൈല്‍ഡ് ലൈന്‍ അധികൃതര്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ടു അന്വേഷണം നടത്തിവരികയാണ്. കുട്ടി ജനലില്‍ കയറി കളിക്കവെ പലതവണ പറഞ്ഞിട്ടും ഇറങ്ങാന്‍ കൂട്ടാക്കാത്തതിനെ തുടര്‍ന്ന് പിടിച്ചറിക്കുകയുംപിന്നീട് ആവര്‍ത്തിച്ചപ്പോള്‍ കൈ കെട്ടിയിട്ടിട്ടുചെറുതായി അടിച്ചുവെന്നുമാണ് ഹെല്‍പ്പറുടെവിശദീകരണം. ഇതില്‍ താന്‍ കുട്ടിയുടെ വീട്ടില്‍പോയി രക്ഷിതാക്കളോട് പോയിക്ഷമചോദിച്ചിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. കുട്ടിയെ കെട്ടിയിട്ടു മര്‍ദ്ദിച്ചിട്ടില്ലെന്നും കണ്ണില്‍ പച്ചമുളക് പുരട്ടിയെന്ന ആരോപണവും തെറ്റാണെന്നും ഇവര്‍ പറയുന്നു.
Recommended Video
എന്നാല്‍ സംഭവം വിവാദമയതിനെ തുടര്‍ന്ന് സാമൂഹികക്ഷേമവകുപ്പും അന്വേഷണമാരംഭിച്ചിട്ടുണ്ട്. ചൈല്‍ഡ് ലൈനില്‍ നിന്നും റിപ്പോര്‍ട്ടുകിട്ടിയാല്‍ കേസെടുക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് എടക്കാട് പൊലിസ് അറിയിച്ചു. നേരത്തെ തൊക്കിലങ്ങാടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കായിക അധ്യാപകനും പത്താംക്ലാസ് വിദ്യാര്‍ത്ഥിനികളെ യൂനിഫോം കോഡ് പാലിക്കാത്ത കുറ്റത്തിന് മര്‍ദ്ദിച്ചതിന് അറസ്റ്റിലായിരുന്നു.












Click it and Unblock the Notifications