യാത്രാദുരിതത്തിന് പരിഹാരമാകുന്നു; മാഹി ബൈപ്പാസ് ദേശീയ പാത; ഉടൻ തുറക്കും
തലശേരി: മാഹി ബൈപ്പാസ് ദേശീയ പാതയുടെ നിര്‍മാണം അന്തിമ ഘട്ടത്തിലേക്ക്. ദേശീയപാത 66 - ന്റെ മാഹി - മുഴപ്പിലങ്ങാട് റീച്ചിലെ മുഴപ്പിലങ്ങാട് മഠം മുതല്‍ യൂത്ത് വരെയുള്ള സര്‍വീസ് റോഡ് ഒരാഴ്ച്ചയ്ക്കുള്ളില്‍ പൂര്‍ണമായും ഗതാഗതത്തിന് തുറന്നു കൊടുക്കുമെന്ന് ദേശീയപാത അതോറിറ്റി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം നടന്ന മുഴപ്പിലങ്ങാട് കൂര്‍മ്പക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി വാഹന ഗതാഗതകുരുക്ക് ഒഴിവാക്കാന്‍ റോഡ് പൂര്‍ണമായും തുറന്നിരുന്നു. കണ്ണൂര്‍ ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ പുതിയ സര്‍വീസ് റോഡിലൂടെ വന്ന് യൂത്തിനടുത്ത അടിപ്പാതയിലൂടെ വേണം ദേശീയപാതയിലേക്ക് പ്രവേശിക്കാന്‍.

അടിപ്പാതയിലൂടെ മുല്ലപ്രം ഭാഗത്തേക്കുള്ള വാഹനങ്ങള്‍ കടന്നുവരുന്നത് സര്‍വീസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് കാണാനാവാത്ത സ്ഥിതിയുണ്ടെന്നും ഇത് അപകടത്തിന് കാരണമാകുന്നുവെന്നും നാട്ടുകാര്‍ പറഞ്ഞു. ഇതിന് പരിഹാരം വേണമെന്ന ആവശ്യമുയരുന്നുണ്ട്.
പടിഞ്ഞാറ് ഭാഗത്തെ സര്‍വീസ് റോഡ് വഴിയായിരുന്നു ഇരുദിശയിലേക്കുമുള്ള വാഹനങ്ങള്‍ കടത്തി വിട്ടിരുന്നത്. ഇത് വലിയ ഗതാഗതക്കുരുക്കിന് കാരണമായിരുന്നു. ഇരു ദിശയിലേക്കുമുള്ള സര്‍വീസ് റോഡ് വഴി വാഹനങ്ങള്‍ കടത്തിവിടുന്നതോടെ കുരുക്കില്ലാതാകും.
നേരത്തെ കണ്ണൂരിൽ നിന്നുള്ള വാഹനങ്ങള്‍ എഫ്.സിഐ. ക്കു ഗോഡൗണിന് മുന്‍പില്‍വെച്ചു സര്‍വീസ് റോഡിലേക്ക് തിരിച്ചു വിട്ടാണ് ഗതാഗതം നിയന്ത്രിച്ചത്. കിഴക്കെ ഭാഗത്തെ സര്‍വീസ് റോഡ് തുറക്കുന്നതോടെ മുഴുവന്‍ വാഹനങ്ങളും ഇനി ഇരുദിശകളിലൂടെ കടത്തിവിടുമെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications