കുഞ്ഞിമംഗലത്ത് ഉയര്‍ത്തിയ വിവാദ ബോര്‍ഡ്: പിന്‍വലിക്കില്ലെന്ന നിലപാടിയില്‍ ക്ഷേത്രം കമ്മിറ്റി
പയ്യന്നൂര്‍: വിഷു ഉത്സവ ദിനങ്ങളില്‍ ക്ഷേത്ര വളപ്പിലേക്ക് ഇസ്ലാം മത വിശ്വാസികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കുഞ്ഞിമംഗലത്ത് വീണ്ടും ബോര്‍ഡ് ഉയര്‍ന്നു. അതി പ്രശസ്തമായ കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവിലാണ് വീണ്ടും വിഷു ഉത്സവത്തിനിടെ വിവാദമുണ്ടായിരിക്കുന്നത്.
എന്നാല്‍ വിവാദ ബോര്‍ഡുയര്‍ത്തിയത് പിന്‍വലിക്കാനാവില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ക്ഷേത്ര ഭാരവാഹികള്‍. ക്ഷേത്രത്തിലെ കൊടിയേറ്റ ചടങ്ങുകള്‍ക്ക് ഇതര മത വിശ്വാസികള്‍ക്ക് പ്രവേശനം നിഷേധിച്ചു കൊണ്ട് ക്ഷേത്രം സ്ഥാനികര്‍ തന്നെയാണ് ബോര്‍ഡ് ഉയര്‍ത്തിയിരിക്കുന്നത്.

കഴിഞ്ഞ ഉത്സവക്കാലവും ഇതേ സമയത്ത് ഇവിടെ സമാനമായ ബോര്‍ഡ് സ്ഥാപിച്ചിരുത്തും സംഭവം ഏറെ വിവാദമാവുകയും സി.പി.എം ഇതിനെതിരെ രംഗത്ത് വരികയും ചെയ്തതോടെ വിവാദ ബോര്‍ഡ് നീക്കം ചെയ്യുകയായിരുന്നു.കണ്ണൂര്‍ ജില്ലയിലെ സി.പി.എം പാര്‍ട്ടി ഗ്രാമങ്ങളിലൊന്നാണ് കുഞ്ഞിമംഗലം ഉത്സവം നടത്തിപ്പുകാരില്‍ ബഹുഭൂരിപക്ഷം പേരും പാര്‍ട്ടി അനുഭാവികളും അംഗങ്ങളുമാണ്.
ഒരു മതവിഭാഗത്തിന് പ്രവേശനം നിഷേധിച്ചു കൊണ്ട് ബോര്‍ഡുയര്‍ത്തിയ സംഭവം സി.പി.എമ്മിനുള്ളില്‍ പൊട്ടിത്തെറി സൃഷ്ടിച്ചിരിക്കുകയാണ്. ഡി.വൈ.എഫ്.ഐയും പുരോഗമന കലാസാഹിത്യ സംഘവും ഇതിനെതിരെ പരസ്വമായി രംഗത്തുവന്നിട്ടുണ്ട് ഇസ്ലാം മത വിശ്വാസികള്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് സ്ഥാപിച്ച കുഞ്ഞിമംഗലം ക്ഷേത്ര കമ്മിറ്റിയുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ മാടായി ബ്‌ളോക്ക് കമ്മിറ്റി ഭാരവാഹികള്‍ ആരോപിച്ചു.












Click it and Unblock the Notifications