സിപിഎം സൈബര്‍ പോരാളി ആകാശ് തില്ലങ്കേരി വിവാഹിതനാകുന്നു; വധു ഹോമിയോ ഡോക്ടർ
തലശേരി:
മെയ് 12 ന് രാവിലെ ഏച്ചൂര്‍ സി. ആര്‍ ഓഡിറ്റോറിയത്തിലാണ് വിവരം.പുര്‍ണവിവരങ്ങള്‍ ആകാശ് പുറത്തുവിട്ടിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെയുള്ള പരിചയമാണ് ഇരുവരും വിവാഹത്തിലെത്തിയത്. നേരത്തെ പ്രതിശ്രുത വധുവുമൊന്നിച്ചുള്ള സേവ് ദ ഡേറ്റ് വീഡിയോകളും ചിത്രങ്ങളും ആകാശ് പുറത്തുവിട്ടത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കി ആകാശ് തില്ലങ്കേരിയുടെ അടുത്ത സുഹൃത്തുക്കളിലൊരാളാണ്.കരിപ്പൂര്‍സ്വര്‍ണക്കടത്ത് വിവാദത്തെ തുടര്‍ന്ന് സി.പി.എം ഇരുവരെയും തള്ളി പറയുകയും ഇവര്‍ ഡി.വൈ. എഫ്. ഐയ്‌ക്കെതിരെ സോഷ്യല്‍മീഡിയയിലൂടെ വിമര്‍ശനമുന്നയിക്കുകയും ചെയ്്തിരുന്നു.സി.പി. എം നേതാവ് പി.ജയരാജന്റെ ആരാധകരിലൊരാളായാണ് ആകാശ് തില്ലങ്കേരി അറിയിപ്പെടുന്നത്.
നേരത്തെ കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസില്‍ ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നുവെങ്കിലും തെളിവില്ലാത്തതിന്റെ പേരില്‍ വെറുതെവിടുകയായിരുന്നു. ആഇതിനിടെസ്വര്‍ണക്കടത്ത് കേസിലും രാഷ്ട്രീയാതിക്രമക്കേസിലും സ്ഥിരം കുറ്റവാളികളെ കാപ്പുചുമത്തി നാടുകടത്തുന്നതിനായി കണ്ണൂര്‍ ജില്ലാപൊലിസ് ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications