Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാധീന മേഖലകളില്‍ അക്രമം നടത്തി ആര്‍.എസ്.എസ് പാര്‍ട്ടിയെ ദുര്‍ബലമാക്കുന്നു: എം. എ ബേബി

കണ്ണൂര്‍: ആര്‍.എസ്.എസുമായി ചേര്‍ന്ന് പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് അക്രമ സമരം തുടങ്ങിയിരിക്കുകയാണെന്ന് സിപിഎം പി.ബി അംഗം എം എ ബേബി. ആര്‍എസ്എസുകാര്‍ വെട്ടിക്കൊന്ന ന്യൂമാഹി പുന്നോല്‍ താഴെ വയലിലെ കെ ഹരിദാസന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കുഞ്ഞുങ്ങളെയടക്കം തെരുവിലിറക്കിയാണ് അക്രമം വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത്. ആര്‍എസ്എസിന്റെ കൊലപാതക രാഷ്ട്രീയം പോലെ അധമവും എതിര്‍ക്കപ്പെടേണ്ടതുമാണ് വികസന പദ്ധതിക്കെതിരായ അക്രമ സമരവും. ഇതിനെതിരെ ജനങ്ങളെയാകെ അണി നിരത്തണം.

baby

അത്യന്തം ദാരുണവും ആസൂത്രിതവുമായ വധമാണ് ഹരിദാസന്റേത്. ഗൂഢാലോചനയുടെ വിവരങ്ങളെല്ലാം ഇതിനകം പുറത്തു വന്നു. കുറേയേറെ പ്രതികളെയും പിടിച്ചു. രാജ്യത്തെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തികേന്ദ്രമായ കണ്ണൂരില്‍ കെ വി സുധീഷ് ഉള്‍പ്പെടെ നിരവധി സഖാക്കളെ ആര്‍എസ്എസ് കൊലപ്പെടുത്തിയിട്ടുണ്ട്.

ശരീരമാസകലം വെട്ടിനുറുക്കപ്പെട്ട പി ജയരാജന്‍ വധശ്രമത്തില്‍നിന്ന് അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. സ്വാധീന മേഖലകളില്‍ അക്രമം നടത്തി പാര്‍ടിയെ ദുര്‍ബലമാക്കാനാണ് ശ്രമെന്നും എം എ ബേബി ആരോപിച്ചു. സി.പി. എം തലശേരി ഏരിയാ സെക്രട്ടറി സി.കെ രമേശന്‍, പി.ശശി, മുഹമ്മദ് ഫാസില്‍, പി എസ് സഞ്ജീവ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

Recommended Video

cmsvideo
    രാജ്യത്ത് കൊവിഡ് നാലാം തരംഗം വരുന്നു, മുന്നറിയിപ്പുമായി വിദഗ്ദര്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+