കണ്ണൂരിൽ വനിതാ പോലീസിനെ വെട്ടിക്കൊന്നു; ഭർത്താവ് പിടിയിൽ
കണ്ണൂരിൽ വനിതാ പോലീസിനെ ഭര്‍ത്താവ് വെട്ടിക്കൊന്നു. കരിവെള്ളൂര്‍ പലിയേരിയിലെ ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. പ്രതി രാജേഷിനെ പുതിയ തെരുവിൽ നിന്നും പോലീസ് അറസ്റ്റ് ചെയതു. വ്യാഴാഴ്ച വൈകീട്ടായിരുന്നു സംഭവം.
വീട്ടിൽ അതിക്രമിച്ച് കയറിയ രാജേഷ് ദിവ്യശ്രീയുടെ ദേഹത്ത് പെട്രോൾ ഒഴിച്ചതിന് ശേഷമാണ് വെട്ടിക്കൊലപ്പെടുത്തിയത്. തടയാനെത്തിയ ദിവ്യശ്രീയുടെ പിതാവിനും വെട്ടേറ്റു. ഇദ്ദേഹത്തിന്റെ വയറിനും കൈക്കുമാണ് വെട്ടേറ്റത്. ഗുരുതര പരിക്കുകളോടെ ഇദ്ദേഹത്തെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിച്ചു.

കാസര്‍കോഡ് ചന്തേര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ് ദിവ്യ. കുടുംബ പ്രശ്നത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുകാലങ്ങളായി ദിവ്യശ്രീയും രാജേഷും അകന്ന് കഴിയുകയായിരുന്നു. അതേസമയം നിയപരമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ല. പ്രശ്നം രൂക്ഷമായതോടെയാണ് ദിവ്യശ്രീ സ്വന്തം വീട്ടിലേക്ക് താമസം മാറിയത്.അതേസമയം പെട്ടെന്നുള്ള ആക്രമണത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.


Click it and Unblock the Notifications