കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ കെ റെയില്‍ വിരുദ്ധസമരം ശക്തമാക്കും; പ്രതികരിച്ച് കെ സുധാകരന്‍

Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയിൽ സില്‍വർ ലൈന്‍ വിരുദ്ധ കുറ്റിപിഴുതെടുക്കല്‍ സമരം ശക്തമാക്കുമെന്നു കെ പി സി സി അധ്യക്ഷനും കണ്ണൂര്‍ എം പിയുമായ കെ.സുധാകരന്‍. സര്‍ക്കാര്‍ സില്‍വര്‍ ലൈന്‍ സര്‍വേ നിര്‍ത്തിയത് തെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലാണോയെന്നു അറിയില്ലെന്ന് സുധാകരന്‍ പറഞ്ഞു.

എന്നാല്‍ ഇനിയും കെ.റെയിലിന് അനുമതിയില്ലാതെ .ജനങ്ങളുടെ വീട്ടുപറമ്പില്‍ കല്ലിട്ടാല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിഴുതെറിയുമെന്നും സുധാകരന്‍ മുന്നറിയിപ്പു നല്‍കി. സ്ഥാനാത്ഥി നിര്‍ണയ വിവാങ്ങള്‍ക്കും കോണ്‍ഗ്രസിലെ ചേരിപ്പോരിനുമിടെയിലും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ക്യാംപ് തികഞ്ഞ ആത്മ വിശ്വാസത്തിലാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ വ്യക്തമാക്കി. സഭയ്‌ക്കെതിരെ ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചുവെന്ന വിവാദങ്ങള്‍ അദ്ദേഹം തള്ളിക്കളഞ്ഞു.

k

തൃക്കാക്കരയിലെ എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫ് സഭാ സ്ഥാനാര്‍ത്ഥിയാണെന്ന് കോണ്‍ഗ്രസിന് അഭിപ്രായമില്ലെന്നും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍വ്യക്തമാക്കി. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് തൃക്കാക്കര തെരഞ്ഞെടുപ്പ് വിവാദങ്ങളെ കുറിച്ചു പ്രതികരിക്കവെയാണ് ഈക്കാര്യത്തില്‍ വെല്ലുവിളിയില്ല സമവായ ശൈലിയാണ് കോണ്‍ഗ്രസ് സ്വീകരിക്കുകയെന്ന സൂചന അദ്ദേഹംനല്‍കിയത്.

സഭാ നേതൃത്വത്തോട് കോണ്‍ഗ്രസിന് യാതൊരു പരിഭവവുമില്ല. തൃക്കാക്കര കോണ്‍ഗ്രസിന് ശക്തിയുള്ള മണ്ഡലമാണ്. അവിടെ യു.ഡി. എഫ് വിജയം ഉറപ്പാണെന്നും സുധാകരന്‍ പറഞ്ഞു. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ യു.ഡി. എഫിന് ഭൂരിപക്ഷം കൂടുകയാണ് ചെയ്യുക. എല്‍. ഡി. എഫിന്റെത് സഭയുടെസ്ഥാനാര്‍ത്ഥിയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡിസതീശന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ ആശുപത്രിയില്‍ വെച്ചു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നതിന്റെ പിന്നില്‍ മറ്റുചില ലക്ഷ്യങ്ങളുണ്ട്.

അതാണ് പ്രതിപക്ഷ നേതാവ് വിമര്‍ശിച്ചത്. ജോ ജോസഫ് സഭാസ്ഥാനാര്‍ത്ഥിയാണെന്ന് കോണ്‍ഗ്രസിന് അഭിപ്രായമില്ല. സഭ അങ്ങനെ നിലപാടെടുക്കുന്നവരല്ലെന്നും സുധാകരന്‍ പറഞ്ഞു. ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജുംമറ്റു നേതാക്കളും കെ.പി.സി.സി അധ്യക്ഷനോടൊപ്പമുണ്ടായിരുന്നു.

Recommended Video

cmsvideo
തന്റെ സ്ഥലത്ത് കെ റയിലിന്റെ കല്ലിട്ടാൽ പിഴുതെറിയുമോ ? ഒമർ ലുലു പറയുന്നു

English summary
kannur news: k sudarkaran reacted to kerala silverline project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X