കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എന്റെ തൊഴില്‍ എന്റെ അഭിമാനം ക്യാംപയിന്‍: ജില്ലാതല ഉദ്ഘാടനം പെരളശേരിയില്‍

Google Oneindia Malayalam News

കണ്ണൂര്‍: അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച നോളജ്ജ് എക്കോണമി മിഷന്റെ ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയില്‍ തുടക്കമായി. 18 നും 59 നും ഇടയിലുള്ള അഭ്യസ്ത വിദ്യരായ തൊഴിലന്വേഷകരുടെ വിവര ശേഖരണമാണ് ആദ്യ ഘട്ടത്തില്‍ സംഘടിപ്പിക്കുന്നത്. അതൊടൊപ്പം നോളജ് എക്കണോമി മിഷന്റെ ലക്ഷ്യങ്ങളും പ്രവര്‍ത്തനങ്ങളും മുഴുവന്‍ ജനങ്ങളിലെത്തിക്കും.

എന്റെ തൊഴില്‍ എന്റെ അഭിമാനമെന്ന ക്യാംപയിനിന്റെ ഭാഗമായി ഈ മാസം 15 വരെയുള്ള ഒരാഴ്ചക്കാലം കേരളത്തിലെ മുഴുവന്‍ വീടുകളിലും നേരിട്ട് സന്ദര്‍ശിച്ചായിരിക്കും തൊഴിലന്വേഷകരുടെ വിവരങ്ങള്‍ ശേഖരിക്കുക. വിവരശേഖരണത്തിന്റെ ചുമതല കുടുംബശ്രീമിഷനാണ്.

kannur

വിവര ശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം പെരളശ്ശേരി ഗ്രാമപഞ്ചായത്തിലെ ചിരത്തുംകണ്ടിയിലെ ഡ്രീംസ് കോട്ടജിലെ പ്രിയങ്ക.ഡിയുടെ വിവരങ്ങള്‍ ശേഖരിച്ച് ജില്ലാ പഞ്ചായത്ത് ചെയര്‍പേഴ്‌സണ്‍പി.പി. ദിവ്യ നിര്‍വ്വഹിച്ചു. കണ്ണൂര്‍ ജില്ലയിലെ ആറുലക്ഷം വീടുകള്‍ ഈ സര്‍വ്വേയില്‍ ഉള്‍പ്പെടും. ഓരോ വാര്‍ഡില്‍ നിന്നും കുടുംബശ്രീ വഴി തെരഞ്ഞെടുക്കപ്പെട്ട അഞ്ചു വീതം എന്യൂ മറേറ്റര്‍ മാരാണ് സര്‍വ്വേ ചെയ്യുന്നത്. ഇതിനായ് 7500 എന്യമറേറ്റര്‍മാര്‍ക്ക് കുടുംബശീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഇതിനകം പരിശീലനം നല്‍കി.

ജില്ലാതല ഉദ്ഘാടനത്തില്‍ എടക്കാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.പി. ബാലഗോപാലന്‍ അധ്യക്ഷനായി.ജില്ലാമിഷന്‍ കോഡിനേറ്റര്‍ എം. സുര്‍ജിത്ത് പദ്ധതി വിശദീകരണം നടത്തി. സി.കെസൗമിനി , സി.സഞ്ജന , കെ.വിസീന . വി.വിഅജിത., ജുബിന്‍ എന്നിവര്‍ സംസാരിച്ചു.

Recommended Video

cmsvideo
വാക്സീനെടുക്കാന്‍ നിര്‍ബന്ധിക്കണ്ട, വിലക്കുകളും വേണ്ട : കോടതി | Oneindia Malayalam

English summary
kannur news: Knowledge Economy Mission launched by the kerala Government with the objective of creating employment
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X