മുഴപ്പിലങ്ങാട് ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക്; ഭരണം നിലനിര്‍ത്താന്‍ അഭിമാന പോരാട്ടവുമായി എല്‍.ഡി. എഫ്
തലശേരി: മുഴപ്പിലങ്ങാട് ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡ് ഉപ തെരഞ്ഞെടുപ്പ് മെയ് 17 - ന് നടക്കും. ഇക്കുറി വിജയികള്‍ ഭരണം പിടിച്ചെടുക്കും എന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ അഞ്ച് തവണ തങ്ങള്‍ ഭരിക്കുന്ന ഗ്രാമ പഞ്ചായത്ത് ഭരണം നിലനിര്‍ത്തുകയെന്നത് എല്‍. ഡി. എഫിനെ സംബന്ധിച്ച് അഭിമാന പോരാട്ടമാണ്.
എന്നാല്‍, നേരത്തെ തങ്ങള്‍ക്ക് സ്വാധീനമുണ്ടായിരുന്ന ഗ്രാമ പഞ്ചായത്തില്‍ ഭരണം പിടിച്ചെടുക്കാനുള്ള തന്ത്രം മെനയുകയാണ് യു.ഡി. എഫ്. ആറാം വാര്‍ഡ് എല്‍.ഡി. എഫ് അംഗമായിരുന്ന രാജമണി അഴിമതി ആരോപണത്തെ തുടര്‍ന്ന് രാജിവയ്‌ക്കേണ്ടി വന്നതാണ് ഇവിടെ ഉപതെരഞ്ഞെടുപ്പിന് കളമൊരുക്കിയത്.

ആറാം വാര്‍ഡായ തെക്കെ കുന്നുമ്പ്രത്ത് കഴിഞ്ഞ തവണ നൂറിൽ ഏറെ വോട്ടിനാണ് രാജമണി ജയിച്ചത്. എന്നാല്‍ കോണ്‍ഗ്രസിന് നല്ല സ്വാധീനമുള്ള ഈ വാര്‍ഡില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ഇവിടെ ബി.ജെ.പിക്ക് കഴിഞ്ഞതവണ 150വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്.
നിലവില്‍ പഞ്ചായത്ത് ഭരണസമിതിയില്‍ എല്‍.ഡി. എഫിന് ആറും യു.ഡി. എഫിന് അഞ്ചും എസ്.ഡി.പി. ഐക്ക് നാലു സീറ്റുമാണുള്ളത്. ഭരണപ്രതിസന്ധിയുണ്ടായതിനെ തുടര്‍ന്ന് പാര്‍ട്ടികള്‍ സമവായത്തിലെത്തുകയായിരുന്നു.
ഇതനുസരിച്ച് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങള്‍ എല്‍.ഡി. എഫിനും സ്റ്റാന്‍ഡിങ് കമ്മിറ്റി സ്ഥാനങ്ങള്‍ യു.ഡി. എഫ്, എസ്. ഡി. പി. ഐ എന്നീ പാര്‍ട്ടികള്‍ വീതംവെച്ചെടുക്കുകയായിരുന്നു.ഉപതെരഞ്ഞെടുപ്പില്‍ യു.ഡി. എഫ്ജയിച്ചാല്‍ കക്ഷി നിലയില്‍ മാറ്റമുണ്ടായേക്കും. ഇതോടെ ഭരണം നഷ്ടപ്പെടുമോയെന്നആശങ്ക എല്‍.ഡി. എഫിനുണ്ട്.
അതുകൊണ്ടു തന്നെ കാടിളക്കിയുള്ള പ്രചരണ പ്രവര്‍ത്തനങ്ങള്‍ നടത്തി സീറ്റ് നിലനിര്‍ത്തണമെന്ന വാശിയിലാണ് എല്‍. ഡി. എഫ്. ആറാംവാര്‍ഡില്‍ ബി.ജെ.പി വോട്ടുകളുംപുതിയ വോട്ടുകളും ഫലഗതിയെ സ്വാധീനിക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications