പഴശ്ശിയെ ഇറിഗേഷന്‍ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തും: മന്ത്രി റോഷി അഗസ്റ്റിന്
മട്ടന്നൂര്‍: ഇറിഗേഷന്‍ ടൂറിസം പദ്ധതിയില്‍ ജില്ലയില്‍ നിന്നു പഴശ്ശിയെ ഉള്‍പ്പെടുത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. പഴശ്ശി ഡാം മുതല്‍ കീച്ചേരി വരെയുള്ള പ്രധാന കനാലിലെ ആദ്യ അഞ്ചര കിലോ മീറ്ററിലെ ജല വിതരണം പുനസ്ഥാപിക്കുന്നതിന് മുന്നോടിയായി കനാലിലൂടെ വെള്ളം ഒഴുക്കി വിടുന്നതിനുള്ള ട്രയല്‍റണ്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
പഴശ്ശി ജലസേചന പദ്ധതിയുടെ സബ്ഡിവിഷന് ഓഫിസിന്റെ ഉദ്ഘാടനവും ഹെഡ്ക്വാര്‍ട്ടേഴ്സ് സെക്ഷന്‍ പുതിയ ഓഫിസ് ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.

മലബാറിലെ വലിയ ജലസേചന പദ്ധതിയായ പഴശ്ശി സമഗ്ര കാര്‍ഷിക വികസനത്തോടൊപ്പം വളരെയധികം ടൂറിസം സാധ്യതകള്‍ക്കാണ് വഴിയൊരുക്കുന്നത്. പ്രളയം തകര്‍ത്തത് നവീകരിച്ച് പ്രവര്‍ത്തന ക്ഷമമാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഈ പ്രവര്‍ത്തനങ്ങള്‍ അധികൃതര്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി നിര്‍ദേശിച്ചു.
ജില്ലയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയും 12 ശുദ്ധജല വിതരണ പദ്ധതികളുടെ ജലസ്രോതസ്സുമാണ് പഴശ്ശി പദ്ധതി. ഇതിന്റെ ഏക സബ്ഡിവിഷനായ മട്ടന്നൂര്‍, വെളിയമ്പ്രയിലെ ഹെഡ് ക്വാര്‍ട്ടേഴ്സ് എന്നിവക്കായാണ് പുതിയ ഓഫീസ് കെട്ടിടം നിര്‍മ്മിച്ചത്. ഡാം റീഹാബിലിറ്റേഷന്‍ ആന്റ് ഇംപ്രൂവ്മെന്റ് പ്രൊജക്ടില്‍ ഉള്‍പ്പെടുത്തിയായിരുന്നു നിര്‍മ്മാണം.
വെളിയമ്പ്രയില്‍ നടന്ന പരിപാടിയില്‍ കെ കെ ശൈലജ ടീച്ചര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, ഇരിട്ടി നഗരസഭ ചെയര്‍പേഴ്സണ്‍ കെ ശ്രീലത, മട്ടന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ പി അനിതവേണു, ഇരിട്ടി നഗരസഭാ കൗണ്‍സിലര്‍ പി ബഷീര്‍, മട്ടന്നൂര്‍ നഗരസഭ സ്ഥിരംസമിതി അധ്യക്ഷ ഷാഹിന സത്യന്, കൗണ്‍സിലര്‍ കെ മജീദ്, ജലസേചനം പ്രൊജക്ട് 1 കോഴിക്കോട് ചീഫ് എഞ്ചിനീയര്‍ എം ശിവദാസന്‍, കണ്ണൂര്‍ പ്രൊജക്ട് സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ എസ് കെ രമേശന്, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ സി ഡി സാബു, വിവിധ രാഷ്ട്രീയ-സാമൂഹിക പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Recommended Video
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ...












Click it and Unblock the Notifications