കണ്ണൂരില്‍ മയക്കുമരുന്ന് മാഫിയയ്ക്ക് പിടി വീഴും; അന്വേഷണത്തിന് പ്രത്യേക സംഘം
കണ്ണൂര്‍: കണ്ണൂരില്‍ മയക്കുമരുന്ന് മാഫിയയയുടെ വേരറുക്കാന്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കും. സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. ഇളങ്കോയാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി വിദഗ്ദ്ധ സംഘത്തെ രൂപൂകരിക്കാൻ നിർദ്ദേശം നൽകി.
നേരത്തെ മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ കാപ്പാട് ഡിഫോഡില്‍സിലെ അഫ്‌സല്‍ ഇവരുടെ ഭാര്യ ബള്‍ക്കീസ് എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ മയക്കുമരുന്ന് ഇടപാട് നടത്തിയ രണ്ടു പേരെ കുറിച്ചു വിവരം ലഭിച്ചിരുന്നു. ഇവരുടെ ബന്ധുവായ മരക്കാര്‍ കണ്ടി കുനിയിലകത്ത് ജസീലാ സില്‍ ജനീസിന്റെ ഉടമസ്ഥതയിലുള്ള ചാലാട് പടന്ന പ്പാലം പാസ്‌പോര്‍ട്ട് ഓഫിസിന് സമീപമുള്ള ഇന്റീരിയര്‍ ഷോപ്പില്‍ റെയ്ഡു നടത്തുകയും ചെയ്തു.

റെയ്ഡില്‍ മാരക സിന്തറ്റിക്ക് മയക്കുമരുന്നുകളായ 3.49 ഗ്രാം തൂക്കമുള്ള 207 എല്‍.എസ്.ഡികള്‍ 32 ഗ്രാമിന്റെ 90 എം.ഡി.എം.എ ഗുളിക ഏഴു ഗ്രാമിന്റെ 20 ഗുളികകള്‍ 20 ഗ്രാം ബ്രൗണ്‍ഷുഗര്‍, മയക്കുമരുന്നുകള്‍ തൂക്കാനുപയോഗിച്ച ഇലക്ട്രോണിക് ത്രാസ് എന്നിവ പിടികൂടി.
കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കോടേരിയുടെ നേതൃത്വത്തിലാണ് റെയ്ഡു നടത്തിയത്. മയക്കുമരുന്നുകള്‍ സ്ഥാപനത്തിനത്തിന്റെ വാതിലിന്റെ ചവിട്ടുപടിയില്‍ രഹസ്യ അറയുണ്ടാക്കിയാണ് ഇവ സൂക്ഷിച്ചിട്ടുള്ളത്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടു വരുന്ന മയക്കുമരുന്ന് ചില്ലറ വില്‍പന നടത്താനായി ചെറു പൊതികളായി സുക്ഷിച്ചിരിക്കുകയായിരുന്നു. സ്ഥാപനത്തിന്റെ മറവില്‍ പ്രതികള്‍ ചില്ലറ മയക്കുമരുന്ന് വിതരണം നടത്തി വരികയായിരുന്നുവെന്ന് സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
കേസിലെ മുഖ്യപ്രതിയായ ജനീസും കൂട്ടാളിയായ നിസാമും ഒളിവില്‍ പോയിരിക്കുകയാണ് പ്രതികള്‍ മഹാരാഷ്ട്ര, കര്‍ണാടക സംസ്ഥാനങളിലുള്ളതായാണ് സംശയിക്കുന്നത് ഇവര്‍ക്കായി തെരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. അറസ്റ്റിലായ പ്രതികള്‍ക്കു പുറമേ മറ്റു മൂന്നു പേര്‍ക്കു കൂടി മയക്കുമരുന്ന് ഇടപാടുമായി ബന്ധമുള്ളതായി സംശയിക്കുന്നതായി സിറ്റി പൊലിസ് കമ്മിഷണര്‍ അറിയിച്ചു.
എടക്കാട്, ചക്കരക്കല്‍ സ്റ്റേഷന്‍ പരിധിക്കുള്ളില്‍ പിടികൂടിയ ചില മയക്കുമരുന്ന് കേസുകളുമായി പ്രതികള്‍ക്ക് ബന്ധമുണ്ട്. മയക്കുമരുന്ന് ഇവരില്‍ നിന്നും വാങ്ങിയെന്നു തെളിഞ്ഞ കണ്ണുര്‍സിറ്റിയിലെ ഒരാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ബംഗ്‌ളുരില്‍ നിന്നും മയക്കുമരുന്നെത്തിച്ച ട്രാവല്‍ ഏജന്‍സിക്ക് മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്നും ജനിസിനെതിരെ നേരത്തെ മയക്കുമരുന്നു കേസുകളുണ്ടോയെന്ന കാര്യം പരിശോധിച്ചു വരികയാണെന്നും ആര്‍.ഇളങ്കോ അറിയിച്ചു. ഇത്തരം സിന്തറ്റിക്ക് മയക്കുമരുന്നുകള്‍ വന്‍ ഡിമാന്റാണു കണ്ണുര്‍ ജില്ലയിലുള്ളത്. ഇതു കുറയ്ക്കാനുള്ള ശ്രമമാണ് പൊതുജനങ്ങളുടെ ബോധവല്‍ക്കരണത്തോടെ നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications