കണ്ണൂർ: 16 - കാരിയെ പീഡിപ്പിച്ച 14 വയസുകാരനെതിരെ കേസെടുത്തു
തലശേരി: 16 വയസുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ 14 വയസുകാരനെതിരെ എടക്കാട് പോലീസ് കേസെടുത്തു. കഴിഞ്ഞ ജനുവരിയില്‍ വീട്ടില്‍ കയറി പീഡിപ്പിച്ചു എന്നാണ് പെണ്‍കുട്ടിയുടെ അച്ഛന്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്.
പെണ്‍കുട്ടിയുടെ വീടിന്റെ അടുത്ത് താമസിക്കുന്ന 14 - കാരന്‍ സ്ഥിരമായി വീട്ടില്‍ വന്നിരുന്നതായും പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും ചെയ്തിരുന്നു. എന്നാല്‍, 14 വയസുകാരന്‍ വീട്ടില്‍ ആളില്ലാത്ത സമയം പല തവണയായി വരികയും പെണ്‍കുട്ടിയെ ബല പ്രയോഗത്തിലൂടെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നുമാണ് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്.

ഭയന്നതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ ആരോടും കാര്യം പറഞ്ഞിരുന്നില്ലെന്നാണ് പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്.എന്നാല്‍ വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് ഗര്‍ഭിണിയാണെന്ന വിവരം മാതാപിതാക്കള്‍ അറിഞ്ഞത്. പിന്നീട് ചോദിച്ചപ്പോഴാണ് 14 വയസുകാരന്‍ പീഡിപ്പിച്ച വിവരം പുറത്തറിയുന്നത്. പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. എന്നാല്‍ പൊലിസ് അന്വേഷണം തുടങ്ങിയതിനെ തുടര്‍ന്ന് 14 വയസുകാരന്‍ മുങ്ങിയിരിക്കുകയാണ്. ജുവനൈല്‍ ആക്ടു പ്രകാരമാണ് 14 വയസുകാരനെതിരെ പൊലിസ് കേസെടുത്തിട്ടുള്ളത്.












Click it and Unblock the Notifications