പ്രിന്‍സിപ്പലിനെതിരെ സമരം; അച്ചടക്കം ലംഘിച്ചു; എസ്.എഫ്.ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയ്തു
പറശ്ശിനിക്കടവ്: രണ്ട് എസ്. എഫ്. ഐ പ്രവര്‍ത്തകരെ പ്രിന്‍സിപ്പല്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. മാങ്ങാട്ടുപറമ്പ എന്‍ജിനിയറിങ് കോളേജിലാണ് സംഭവം നടന്നത്. പ്രിന്‍സിപ്പാള്‍ ഏകാധിപത്യപരമായി പെരുമാറുന്നുവെന്നും അവധി ദിവസങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ കോളേജ് കാംപസില്‍ കയറുന്നത് നിരോധിച്ച് കൊണ്ടും പുറത്തിറക്കിയ സര്‍ക്കുലറിനെതിരെ എസ്. എഫ്. ഐ പ്രതിഷേധത്തിലായിരുന്നു.
ഈ നടപടികള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ പ്രിന്‍സിപ്പലിനെ ഉപരോധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് കോളേജിലെ അച്ചടക്കം ലംഘിച്ചുവെന്നാരോപിച്ചു എസ്. എഫ്. ഐ പ്രവര്‍ത്തകരെ സസ്‌പെന്‍ഡ് ചെയതത്. സര്‍ക്കുലര്‍ പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ചു എസ്. എഫ്. ഐ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം രാത്രിയില്‍ പ്രിന്‍സിപ്പല്‍ താമസിക്കുന്ന സ്ഥലത്ത് അതിക്രമിച്ചു കയറി.

തുടർന്ന് പ്രതിഷേധം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് എസ്. എഫ്. ഐ യൂണിറ്റ് ഭാരവാഹികളായ വി.വി അഭിജിത്ത്, എ. എം ജിഫാന എന്നിവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്. സംഭവത്തെ തുടര്‍ന്ന് കോളേജില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രിന്‍സിപ്പല്‍ അവധിയില്‍ പ്രവേശിച്ചിരിക്കുകയാണ്.
Recommended Video
എസ്. എഫ്. ഐക്ക് മൃഗീയ ഭൂരിപക്ഷമുള്ള കാംപസുകളിലൊന്നാണ് മാങ്ങാട്ടുപറമ്പ എന്‍ജിനിയറിങ് കോളേജ്. കണ്ണൂര്‍ സര്‍വകലാശാലയിലും എസ്. എഫ്. ഐ തന്നെയാണ് ഭരിക്കുന്നത്. ഇതുകൂടാതെ കൃഷ്ണമേനോന്‍ സ്മാരക വനിതാ കോളേജുള്‍പ്പെടെ തൊണ്ണൂറ് ശതമാനം ക്യാംപസുകളും എസ്. എഫ്. ഐ നിയന്ത്രണത്തിലാണ്.












Click it and Unblock the Notifications