ഇനി തെളിനീരൊഴുകും: അഴീക്കോട് മുണ്ടോന്‍ വയല്‍ തോട് ശുചീകരണം തുടങ്ങി
വളപട്ടണം: അഴീക്കോട് മണ്ഡലത്തിലെ നദീ ജല സ്രോതസ്സുകളുടെ ശുചീകരണത്തിന്റെ ഭാഗമായി അഴീക്കോട് മുണ്ടോന്‍ വയല്‍ തോട് ശുചീകരണം ഉദ്ഘാടനം കലക്ടര്‍ എസ് ചന്ദ്രശേഖര്‍ നിര്‍വഹിച്ചു. അഴീക്കോട് എം.എല്‍.എ കെ.വി.സുമേഷ് ചടങ്ങിൽ അധ്യക്ഷനായി. മഴക്കാലത്ത് വീടുകളിലേക്ക് വെള്ളം കയറുന്ന അഴീക്കോട്, ചിറക്കല്‍, വളപട്ടണം ഗ്രാമ പഞ്ചായത്തുകള്‍ കൂടിചേരുന്ന മുണ്ടോന്‍ വയല്‍ തോട് ശുചീകരണമാണ് ആദ്യഘട്ടത്തില്‍ ആരംഭിച്ചത്.
കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത്, അഴീക്കോട്, ചിറക്കല്‍, വളപട്ടണം ഗ്രാമ പഞ്ചായത്തുകളുമായി ചേര്‍ന്നാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത നാലു വര്‍ഷം കൊണ്ട് അഴീക്കോട് മണ്ഡലത്തിലെ എല്ലാ നദീജല സ്രോതസ്സുകളും ശുചീകരിക്കുകയെന്നതാണ്പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

ജനശക്തി, ടൗണ്‍ സ്‌പോര്‍ട്‌സ് ക്ലബ് വളപട്ടണം,യുവതരംഗ്, യുവ ഉള്‍പ്പെടെയുള്ള ക്ലബുകളും തൊഴിലുറപ്പ് തൊഴിലാളികളും പ്രദേശവാസികളും ശുചീകരണ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പെര്‍സണ്‍ അഡ്വ.ടി.സരള,കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് .കെ.സി.ജിഷ ടീച്ചര്‍, അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.അജീഷ്, ചിറക്കല്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രുതി, വളപട്ടണം പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എ ടി സഹിര്‍., ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെപി സാഹിറ, ചിറക്കല്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അനില്‍ കുമാര്‍, അഴീക്കോട് ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഗിരീഷ് കുമാര്‍, അഴീക്കോട് പഞ്ചായത്ത് സെക്രട്ടറി കെ.കെ രാജലക്ഷ്മി എന്നിവര്‍ പങ്കെടുത്തു.












Click it and Unblock the Notifications