Get Updates
Get notified of breaking news, exclusive insights, and must-see stories!

വിഷു ആഘോഷത്തിനിടെയെത്തിയ ദുരന്തം: കണ്ണൂരില്‍ രണ്ട് വാഹനപകടങ്ങളിലായി മൂന്ന് പേര്‍ കൊല്ലപ്പെട്ടു

ശ്രീകണ്ഠാപുരം: കണ്ണൂര്‍ ജില്ലയില്‍ വിഷു ദിവസവും പിറ്റേന്നും ഉണ്ടായ രണ്ട് വാഹനാപകടങ്ങളില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. വിഷു ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് അമിത വേഗതയിൽ എത്തിയ ആംബുലന്‍സിടിച്ച് ചെറുകുന്ന് പള്ളിച്ചാലില്‍ പ്രവാസിയായ മനോജ് കൊല്ലപ്പെടുന്നത്.

അമിത വേഗതയിൽ എത്തിയ പഴയങ്ങാടി ഭാഗത്തു നിന്നും കണ്ണൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ആംബുലന്‍സ് കാറിലിടിക്കുകയായിരുന്നു. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന മനോജ് മാസങ്ങള്‍ക്ക് മുന്‍പാണ്‌ നാട്ടിലെത്തിയത്.

 kannu

ഇതിന് പുറകെ ശനിയാഴ്ച്ച ഉച്ചയോടെ പയ്യാവൂര്‍ ചുണ്ടപ്പറമ്പില്‍ ഓട്ടോയും കാറും കൂട്ടിയിടിച്ചു ഓട്ടോയാത്രക്കാരായ രണ്ടുപേര്‍ ദാരുണമായി മരിച്ച വാര്‍ത്തയെത്തി. മുണ്ടാനൂര്‍ സ്വദേശിയായ ഓട്ടോഡ്രൈവര്‍ തങ്കച്ചന്‍(53), താനോലിനാരായണന്‍ (72)എന്നിവരണാണ് ദാരുണമായി മരിച്ചത്.

ഇവരുടെ കൂടെ ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഒരു കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ ഓട്ടോറിക്ഷയുടെ മുന്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. കാറിന്റെമുന്‍വശവും തകര്‍ന്നിട്ടുണ്ട്. വാഹനങ്ങളുടെ അമിത വേഗതയാണ് അപകടത്തിന കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

റോഡില്‍ ചോരക്കുരുതി പതിവാകുമ്പോഴും തടയാതെ പൊലിസും മോട്ടോര്‍ വാഹനവകുപ്പും ഉറക്കം നടിക്കുന്നത്. കഴിഞ്ഞ മാസമാണ് പാപ്പിനിശേരി-പിലാത്തറ കെ. എസ്.ടി.പി റോഡില്‍ കാര്‍ അപകടത്തില്‍ കണ്ണൂര്‍ നഗരത്തിലെ പുലരി ഹോട്ടല്‍ ഉടമയുള്‍പ്പെടെ രണ്ടുപേര്‍ കൊല്ലപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+