കഞ്ചാവ് കേസിലെ പ്രതിയോട് കൈക്കൂലി വാങ്ങി; മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍
പഴയങ്ങാടി: കണ്ണൂര്‍ ജില്ലയിലെ പൊലിസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി കഞ്ചാവ് കേസിലെ പ്രതികളില്‍ നിന്ന് വാഹനം വിട്ടു കിട്ടുന്നതിനായി കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ മൂന്ന് പൊലീസുകാര്‍ക്ക് സസ്പെന്‍ഷന്‍. പഴയങ്ങാടി സി ഐ എം.ഇ രാജഗോപാല്‍, എസ് ഐ പി.ജി ജിമ്മി, ഗ്രേഡ് എസ് ഐ ശാര്‍ങധരന്‍ എന്നിവര്‍ക്കാണ് സസ്പെന്‍ഷന്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍.
ഇളങ്കോവാണ് മൂന്നുപേര്‍ക്കെുമെതിരെ വകുപ്പു തല അന്വേഷണത്തിനു ശേഷം നടപടി സ്വീകരിച്ചത്. മൂന്ന് പൊലിസുകാര്‍ 60,000 രൂപ അനര്‍ഹമായി കൈപ്പറ്റിയെന്നാണ് കണ്ടെത്തല്‍. കഞ്ചാവ് കേസിലെ പ്രതികളില്‍ നിന്ന് കൈക്കൂലി വാങ്ങിയതാണ് നടപടിക്ക് കാരണമായത്. കഞ്ചാവ് കേസില്‍ കസ്റ്റഡിയിലെടുത്ത വാഹനം വിട്ടുനല്‍കാന്‍ പൊലീസുകാര്‍ 60,000 രൂപ ഇടനിലക്കാരന്‍ മുഖേനെ കൈക്കൂലി വാങ്ങിയെന്നാണ് പരാതി.

ഇതില്‍ നിന്നും വലിയൊരു സംഖ്യ അടിച്ചുമാറ്റിയത് ഇടനിലക്കാരനാണെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നേരത്തെ മോഷണ കേസിലെ പ്രതിയുടെ എ.ടി. എം കാര്‍ഡ് തട്ടിയെടുത്ത് പണം പിന്‍വലിച്ചുവെന്ന പരാതിയില്‍ തളിപ്പറമ്പ് സ്‌റ്റേഷനിലെ സിവില്‍ പൊലിസ് ഓഫിസറെ അന്വേഷണ വിധേയമായി സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു.
മണല്‍ കടത്തുന്നതിനിടെ പിടികൂടിയ ലോറി ഒന്നാകെ ആക്രികടക്കാര്‍ക്കു മറിച്ചുവിറ്റ സംഭവത്തില്‍ തളിപ്പറമ്പ് പൊലിസ് സ്‌റ്റേഷനിലെ പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍ ലഭിച്ചിരുന്നു.പഴയങ്ങാടിയിലെ കൈക്കൂലി വിവാദം ഏറെക്കാലമായി സേനയില്‍ പുകഞ്ഞുകൊണ്ടിരിക്കുന്നതാണ്. സേനയില്‍ നിന്നുതന്നെയാണ് സംഭവം ചോര്‍ന്നത്.
പ്ലാസ്റ്റിക് സർജറി ചെയ്ത് സൗന്ദര്യം കൂട്ടിയ നായികമാര്‍ ആരൊക്കെ? ചിത്രങ്ങള്‍ കാണാം
ഇതേ തുടര്‍ന്ന് ഡി.ജി.പിക്കടക്കം പരാതി നല്‍കിയിരുന്നു. ഇടനിലക്കാര്‍ മുഖേനെയാണ് പൊലിസിലെ ഉന്നത ഉദ്യോഗസ്ഥരടക്കം കൈക്കൂലി വാങ്ങിയത്. കണ്ണൂര്‍ ജില്ലയിലെ പൊലിസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചു വഴിവിട്ട സ്വാധീനം ചെലുത്തുന്നതിനായി ഇടനിലക്കാരുടെ റാക്കറ്റ് തന്നെ പ്രവര്‍ത്തിച്ചിരുന്നതായി നേരത്തെ ആരോപണമുയര്‍ന്നിരുന്നു. ഇതിനിടെയാണ് പഴയങ്ങാടി പൊലിസ് സ്‌റ്റേഷനിലെ പൊലിസ് ഉദ്യോഗസ്ഥര്‍ കുടുങ്ങിയത്. അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ട മൂന്ന് പൊലിസുകാരും മറ്റുവകുപ്പ്് തല നടപടികളും നേരിടേണ്ടിവരുമെന്നാണ് സൂചന.ജില്ലയിലെ മറ്റു ചില പൊലിസ് സ്‌റ്റേഷനുകളിലെ ഉന്നത ഉദ്യോഗസ്ഥരടക്കം വിജിലന്‍സ് നിരീക്ഷണത്തിലാണ്. ഇവര്‍ക്കെതിരെയും വരുംദിനങ്ങളില്‍ നടപടിയുണ്ടാകുമെന്നാണ് വിവരം.












Click it and Unblock the Notifications