India
 • search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ദുരിതക്കയത്തില്‍ വടക്കെ മലബാറിലെ ആചാരസ്ഥാനികരും കോലധികാരികളും

Google Oneindia Malayalam News

കണ്ണൂര്‍: സര്‍ക്കാര്‍ സാമ്പത്തിക സഹായമില്ലാതെ ദുരിതക്കയത്തില്‍ വടക്കെ മലബാറിലെ ആചാരസ്ഥാനികരും കോലധികാരികളും. സര്‍ക്കാര്‍ അവഗണന കാരണം മരുന്ന് വാങ്ങാന്‍ പോലും പണമില്ലാതെ ക്ഷേത്രങ്ങളിലും കാവുകളിലും ജീവിതം തള്ളിനീക്കുന്ന ആചാരസ്ഥാനികരാണ് കടുത്ത പ്രതിസന്ധി നേരിടുന്നത്.

സമൂഹത്തില്‍ ഏറ്റവും കഷ്ടതയനുഭവിക്കുന്ന ആചാരസ്ഥാനികര്‍ക്ക് തുച്ഛമായ സഹായധനം സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്നുവെങ്കിലും ഇപ്പോള്‍ അതും നിലച്ചിരിക്കുകയാണ്. മേട മാസം കഴിഞ്ഞാല്‍ പിന്നീട് കാവുകളിലെ ചിലമ്പൊലി നില്‍ക്കുമ്പോള്‍ ഇവരുടെ ജീവിതം തീര്‍ത്തും ദുരിതമയമാണ്.

സര്‍ക്കാര്‍ അനുവദിച്ച സഹായധനത്തിന്റെ കുടിശ്ശിക ഓണത്തിന് മുന്‍പേ മുഴുവന്‍ നല്‍കണമെന്നാവശ്യപ്പെട്ട് വാണിയസമുദായ സമിതി സംസ്ഥാന കമ്മിറ്റിയും മുച്ചിലോട്ട് ക്ഷേത്ര കൂട്ടായ്മയും സംയുക്തമായി പ്രതിഷേധ സമരം നടത്തുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

മഞ്ഞലയില്‍ മുങ്ങിതോര്‍ത്തി; സാരിയില്‍ അതീവ സുന്ദരിയായി ഷംന കാസിം

ജൂണ്‍ 29ന് തലശേരി മലബാര്‍ ദേവസ്വം ബോര്‍ഡ് അസി. കമ്മിഷണറുടെ ഓഫിസിന് മുന്‍പില്‍ നടത്തുന്ന ധര്‍ണാസമരം വാണിയസമുദായസമിതി സംസ്ഥാന അധ്യക്ഷന്‍ വി. വിജയന്‍ ഉദ്ഘാടനം ചെയ്യും. ആചാരസ്ഥാനികരായ കാവിലച്ചന്‍ ചന്ദ്രന്‍ കോമരം, കടന്നപ്പള്ളി ഗോവിന്ദന്‍ കോമരം, സജീവന്‍ കോമരം കോലാവ്, പൊതുപ്രവര്‍ത്തകരായ രാജീവന്‍ എളയാവൂര്‍, വെള്ളോറ രാജന്‍, പി.സത്യപ്രകാശന്‍, കെ.സി രാഘവന്‍ എന്നിവര്‍ പ്രസംഗിക്കും.

'മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, ഇടവേള ബാബുവിന്റേത് വിവരമില്ലായ്മ'; തുറന്നടിച്ച് ഷമ്മി തിലകന്‍'മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു, ഇടവേള ബാബുവിന്റേത് വിവരമില്ലായ്മ'; തുറന്നടിച്ച് ഷമ്മി തിലകന്‍

വാണിയസമുദായ സമിതിയുടെ പരിശ്രമത്തിന്റെ ഭാഗമായി നേടിയെടുത്ത മാസം തോറും സര്‍ക്കാരില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം പോലും നിഷേധിക്കുകയാണെന്ന് കടന്നപ്പള്ളി ഗോവിന്ദന്‍ കോമരം വാര്‍ത്തസമ്മേളനത്തില്‍ ആരോപിച്ചു. ഇതുകാരണം മരുന്ന് പോലും വാങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. ക്ഷേത്രാചരങ്ങള്‍സംരക്ഷിക്കുന്നതിനായി മുഴുവന്‍ സമയവും ചെലവഴിക്കുന്ന ആചാരസ്ഥാനികരും കോലധാരികളും ജീവിക്കാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

cmsvideo
  Covid | Vacine ഇനി മൂക്കിലൂടെയും, Covidൽ ഗത്യന്തരമില്ലാതെ ജനം | *Covid

  വാര്‍ത്താസമ്മേളനത്തില്‍ വാണിയസമുദായ സമിതി സംസ്ഥാന അധ്യക്ഷന്‍വി.വിജയന്‍, മുച്ചിലോട്ട് ഭഗവതിക്ഷേത്രകൂട്ടായ്മ സെക്രട്ടറി കെ.കെ സുരേശന്‍, പി.വി പ്രേമചന്ദ്രന്‍, എം.ബാബു എന്നിവര്‍ പങ്കെടുത്തു.

  English summary
  Kannur: north malabar's ritual artists in deep distress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X