കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മോഷ്ടിച്ച ബൈക്കിലെത്തി മാലമോഷണം; കുപ്രസിദ്ധ മോഷ്ടാക്കള്‍ പിടിയില്‍

Google Oneindia Malayalam News

കൂത്തുപറമ്പ്: ജയിലില്‍ കഴിയവേ മോഷണം ആസൂത്രണം ചെയ്ത കോട്ടയം സ്വദേശികളായ കുപ്രസിദ്ധ മോഷ്ടാക്കള്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലയില്‍ വന്‍കവര്‍ച്ചകള്‍ നടത്താനുള്ള ശ്രമത്തിനിടെ പൊലിസ് പിടിയിലായി. സംസ്ഥാനമാകെ വിവിധ കേസുകളില്‍ പ്രതിയായ കോട്ടയം സ്വദേശികളായ അഭിലാഷും സുനിലുമാണ് അറസ്റ്റിലായത്.

കൂത്തുപറമ്പ് നഗരത്തില്‍ പൊലിസ് കഴിഞ്ഞ ദിവസം നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് മോഷ്ടക്കാള്‍ പിടിയിലായത്. കൂത്തുപറമ്പ് പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ മോഷണം നടത്താനെത്തിയപ്പോള്‍ സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടതിനാല്‍ പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

sd

കിഴങ്ങേശ്വരനായ രാജാവ്.. ഫെമിനിസം സെല്‍ഫിഷായിട്ടുള്ള ആക്രാന്തത്തിന്; റിയാസിനെ കുത്തി ബ്ലെസ്ലികിഴങ്ങേശ്വരനായ രാജാവ്.. ഫെമിനിസം സെല്‍ഫിഷായിട്ടുള്ള ആക്രാന്തത്തിന്; റിയാസിനെ കുത്തി ബ്ലെസ്ലി

എന്നാല്‍ ഇവര്‍ കേരളത്തിലെ വിവിധ പൊലിസ് സ്റ്റേഷനുകളില്‍ മുപ്പത്തിരണ്ടു കേസുകളിലെ പ്രതികളാണെന്നു മണിക്കൂറുകള്‍ കഴിഞ്ഞാണ് പൊലിസിന് തിരിച്ചറിയാന്‍ സാധിച്ചത്. മോഷ്ടിച്ച ബൈക്കുകളിലെത്തി സ്ത്രീകളുടെ മാല കവരുന്നതാണ് ഇവരുടെ രീതി. തലശേരിയിലെ ബൈക്ക് മോഷണമടക്കം കണ്ണൂര്‍ ജില്ലയില്‍ ഇവര്‍ക്കെതിരെ അഞ്ച് കേസുകളുണ്ട്.

'കള്ള സന്യാസിയെന്ന് തെളിയിച്ചു.. ബെച്ചിക്കാ മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്': ബ്ലെസ്ലിക്ക് മറുപടിയുമായി റിയാസ്'കള്ള സന്യാസിയെന്ന് തെളിയിച്ചു.. ബെച്ചിക്കാ മൈന്‍ഡ് യുവര്‍ ഓണ്‍ ബിസിനസ്': ബ്ലെസ്ലിക്ക് മറുപടിയുമായി റിയാസ്

മോഷണം, മാലകവര്‍ച്ച എന്നീ കേസുകളാണ് കോട്ടയം സ്വദേശികള്‍ക്കെതിരെ എടുത്തിട്ടുളളത്. കഴിഞ്ഞ മാസം ഇരിട്ടിമേഖലയില്‍ നടന്ന വ്യാപകമായ കവര്‍ച്ചയ്ക്കു പിന്നില്‍ ഇവരാണെന്നു പൊലിസ് സംശയിക്കുന്നുണ്ട്. പ്രതികള്‍ക്കെതിരെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് കൂടുതല്‍ കേസുകളുള്ളത്. കൂത്തുപറമ്പ് എ.സി.പി പ്രദീപന്‍ കണ്ണിപൊയിലിന്റെ നേതൃത്വത്തില്‍ പിടിയിലായവരെ ചോദ്യം ചെയ്തതിനു ശേഷം കൂത്തുപറമ്പ് മജിസ്ട്രേറ്റിനു മുന്‍പില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ആയിരം രാമന്‍മാര്‍ക്ക് ലീഗില്‍ അംഗത്വമുണ്ടെന്ന് സുരേന്ദ്രനോട് പിഎംഎ സലാം; 'ലൈക്ക്' ചെയ്ത് രാഹുല്‍ ഈശ്വറുംആയിരം രാമന്‍മാര്‍ക്ക് ലീഗില്‍ അംഗത്വമുണ്ടെന്ന് സുരേന്ദ്രനോട് പിഎംഎ സലാം; 'ലൈക്ക്' ചെയ്ത് രാഹുല്‍ ഈശ്വറും

കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി ഇവരെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങുമെന്ന് പൊലിസ് അറിയിച്ചു. ഇരുവരും മോഷണ മുതല്‍ വിറ്റ് വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ പോയി ആഡംബര ജീവിതം നയിച്ചിരുന്നുവെന്നും മോഷണകുറ്റങ്ങളില്‍ ജയിലില്‍ കഴിയുന്ന സമയത്താണ് പുറത്തിറങ്ങുമ്പോള്‍ നടത്താനുളള മോഷണങ്ങള്‍ പ്ളാന്‍ ചെയ്തിരുന്നതെന്നും പൊലിസിന് മൊഴി നല്‍കിയിട്ടുണ്ട്. തലശേരി ഇരട്ടക്കൊലപാതകത്തിനു ശേഷം കണ്ണൂര്‍ ജില്ലയിലെ വിവിധയിടങ്ങളില്‍ പൊലിസ് രാത്രികാല പരിശോധന ശക്തമാക്കിയിരിക്കുകയാണ്. ഇതിനിടെയാണ് വന്‍കവര്‍ച്ചാസംഘം പിടിയിലായത്.

English summary
Kannur: Notorious thieves hailing from Kottayam were caught by the police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X