കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊവിഡ് രോഗികളുടെയും നിരീക്ഷണത്തിലുള്ളവരുടെയും എണ്ണം കുത്തനെ ഉയരുന്നു: നിരീക്ഷണത്തിലുള്ളത് 9897 പേർ!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളവരുടെ എണ്ണം കുത്തനെ ഉയരുന്നു. കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 9897 പേരാണ്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം പതിനായിരത്തിലേക്ക് അടുക്കുകയാണ്. എന്നാൽ രോഗികളുടെ എണ്ണം പെരുകിയത് ഒരാഴ്ചയ്ക്കിടെയാണ്. മൂന്ന് രോഗികളും 300 നിരീക്ഷണത്തിലുണ്ടാവുകയും ചെയ്ത സ്ഥാനത്താണ് ഇപ്പോള്‍ 21 രോഗികളും 9897 പേരും നിരീക്ഷണത്തിലുള്ളത്.

ഡാം തുറന്ന് വിട്ടത് അർധരാത്രി, മുന്നറിയിപ്പുമില്ല! പുലർന്നപ്പോൾ വെള്ളത്തിൽ മുങ്ങി വീടുകൾ!ഡാം തുറന്ന് വിട്ടത് അർധരാത്രി, മുന്നറിയിപ്പുമില്ല! പുലർന്നപ്പോൾ വെള്ളത്തിൽ മുങ്ങി വീടുകൾ!

കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 49 പേരും, അഞ്ചരക്കണ്ടി കൊവിഡ് ചികിത്സാ കേന്ദ്രത്തില്‍ 34 പേരും, തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏഴുപേരും, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 17 പേരും, വീടുകളില്‍ 9790 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെയായി ജില്ലയില്‍ നിന്നും 5314 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 5133 എണ്ണത്തിന്റെ ഫലം ലഭ്യമായി. 4869 എണ്ണത്തിന്റെ ഫലം നെഗറ്റീവാണ്. 181 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

 corona-virus1212

കണ്ണൂർ ജില്ലയിൽ പുതുതായി കൊവിഡ് ബാധിച്ചവരിൽ മൂന്ന് പേർ പാനൂർ മേക്കുന്ന് സ്വദേശികളാണ്. കണ്ണൂരിനെ ഞെട്ടിച്ച് കൊണ്ട് ജില്ലയില്‍ 12 പേര്‍ക്കു കൂടി വ്യാഴാഴ്ച്ചയാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇവരില്‍ ആറു പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും അഞ്ചു പേര്‍ മുംബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.

കണ്ണൂര്‍ വിമാനത്താവളം വഴി മെയ് 17ന് ദുബൈയില്‍ നിന്നുള്ള ഐഎക്‌സ് 344 വിമാനത്തിലെത്തിയ മട്ടന്നൂര്‍ സ്വദേശികളായ 34കാരിയും നാലു വയസ്സുകാരിയും, 19ന് കുവൈത്തില്‍ നിന്നുള്ള ഐഎക്‌സ് 790 വിമാനത്തിലെത്തിയ കണ്ണൂര്‍ സ്വദേശി 23കാരന്‍, മുഴപ്പിലങ്ങാട് സ്വദേശി 45കാരന്‍, ചൊവ്വ സ്വദേശി 44കാരന്‍, അതേദിവസം ഖത്തറില്‍ നിന്നുള്ള ഐഎക്‌സ് 774 വിമാനത്തിലെത്തിയ കുന്നോത്തുപറമ്പ് സ്വദേശി 61കാരന്‍ എന്നിവരാണ് വിദേശത്തുനിന്നുള്ളവര്‍.

മേക്കുന്ന് സ്വദേശികളായ 48കാരി, 29കാരി, രണ്ടു വയസ്സുകാരന്‍ എന്നിവര്‍ മെയ് ഒന്‍പതിനും ചെമ്പിലോട് സ്വദേശി 18കാരിയും ചെറുവാഞ്ചേരി സ്വദേശി 50കാരനും മെയ് 10നുമാണ് മുംബൈയില്‍ നിന്നെത്തിയത്. അയ്യന്‍ കുന്ന് സ്വദേശി 24കാരിക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധ. മെയ് 20നാണ് 12 പേരും സ്രവ പരിശോധനയ്ക്ക് വിധേയരായത്. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിതരുടെ എണ്ണം 150 ആയി. ഇതില്‍ 119 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

 പെരുമഴയിൽ മുങ്ങി തിരുവനന്തപുരം; മല്ലിക സുകുമാരനെ 'ഡിങ്കിയിൽ' കയറ്റി രക്ഷിച്ച് ഫയർഫോഴ്സ് പെരുമഴയിൽ മുങ്ങി തിരുവനന്തപുരം; മല്ലിക സുകുമാരനെ 'ഡിങ്കിയിൽ' കയറ്റി രക്ഷിച്ച് ഫയർഫോഴ്സ്

കൊറോണ വാക്‌സിന്‍ ഉടന്‍ എത്തിയേക്കും.... ചൈനയില്‍ വിജയം, രണ്ടാഴ്ച്ച കൊണ്ട് പ്രതിരോധം!!കൊറോണ വാക്‌സിന്‍ ഉടന്‍ എത്തിയേക്കും.... ചൈനയില്‍ വിജയം, രണ്ടാഴ്ച്ച കൊണ്ട് പ്രതിരോധം!!

English summary
Kannur: Number of people under Coronavirus Observation Has Rapidly Increased
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X