കണ്ണൂരില്‍ ഇതരസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളില്‍ കഞ്ചാവ്: ഒഡീഷ സ്വദേശികള്‍ അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ ഇതരസംസ്ഥാന തൊഴിലാളികള്‍താമസിക്കുന്ന വാടകക്വാര്‍ട്ടേഴ്‌സുകളിലും മുറികളിലും വീടുകളിലും പണിസ്ഥലങ്ങളിലും പൊലിസ് വ്യാപകറെയ്ഡു നടത്തി. പഴയങ്ങാടിയില്‍ 300 ഗ്രാം കഞ്ചാവുമായി മൂന്ന് ഒഡിഷ സ്വദേശികള്‍ പിടിയില്‍. ചൂട്ടാട്, പുതിയങ്ങാടി, പുതിയവളപ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ പഴയങ്ങാടി പോലീസ് നടത്തിയ തിരച്ചിലിലാണ് ഇതര സംസ്ഥാന തൊഴിലാളികലായ ഇവര്‍ പിടിയിലായത്.
പുതിയങ്ങാടി പുതിയവളപ്പ് വാടക കോട്ടേഴ്സില്‍ താമസിച്ചു വരികയായിരുന്ന ഒഡിസ സ്വദേശികളായ ദുശ്ശാസന്‍ ബഹ്റ (46), സാമ്പ്ര ബഹ്റ (30), നിരഞ്ചന്‍ നായിക്ക് (25) എന്നിവരെയാണ് പഴയങ്ങാടി എസ്ഐ രൂപ മധുസൂധനന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

അന്യസംസ്ഥാന തൊഴിലാളികള്‍ തിങ്ങി പാര്‍ക്കുന്ന പുതിയങ്ങാടിയിലും സമീപ പ്രദേശങ്ങളിലുമുള്ള കോട്ടേഴ്സുകളിലും പരിസര പ്രദേശങ്ങളിന്‍ ലഹരി ഉപയോഗവും വില്‍പ്പനയും സജീവമാണെന്ന പരാതിയിലാണ് പോലീസ് പരിശോധന നടത്തിയത്. ഇവര്‍ക്കെതിരെ എന്‍ഡിപിഎസ് ആക്റ്റ് പ്രകാരം കേസെടുത്തു. ആലുവയില്‍ അഞ്ചുവയസുകാരിയെ ഇതരസംസ്ഥാന തൊഴിലാളി അഞ്ചുവയസുകാരിയെ കൊന്നസംഭവത്തിനെ തുടര്‍ന്ന് പൊലിസ് സംസ്ഥാന വ്യാപകമായി നടത്തിവരുന്ന റെയ്ഡിന്റെ ഭാഗമായി
കണ്ണൂര്‍ ജില്ലയുടെ മറ്റിടങ്ങളിലും പൊലിസ് റെയ്ഡു നടത്തിവരികയാണ്. പൊലിസിനൊപ്പം എക്‌സൈസും റെയ്ഡില്‍ പങ്കെടുക്കുന്നുണ്ട്. ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍ നിന്നുംവന്‍തോതില്‍ നിരോധിതപുകയില ഉല്‍പന്നങ്ങള്‍ പിടികൂടിയിട്ടുണ്ട്.
ഇതിനിടെയില്‍ പലസ്ഥലങ്ങളില്‍ നിന്നും ഇതരസംസ്ഥാന തൊഴിലാളികളെകാണാതായിട്ടുണ്ട്.യഥാര്‍ത്ഥ പേരും വിലാസവും തൊഴില്‍ ഉടമകള്‍ക്കു കൈമാറാത്തവരാണ് കണ്ണൂര്‍ ജില്ലയില്‍ നിന്നും മുങ്ങിയത്.
കണ്ണൂരിലെമലയോരപ്രദേശങ്ങളിലെ ക്വാറികളിലും ചെറുകിട സ്ഥാപനങ്ങളിലും കൂടുതല്‍ ജോലി ചെയ്യുന്നത് ഇതരസംസ്ഥാനതൊഴിലാളികളാണ്. ഇവരോട് റൂറല്‍ പൊലിസ് അതത് സ്‌റ്റേഷനുകളില്‍ ഹാജരായി പൂര്‍ണവിവരങ്ങള്‍ നല്‍കാനും രേഖകള്‍ ആവശ്യപ്പെടാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. റൂറല്‍ എസ്.പി ഹേമലതയുടെ നേതൃത്വത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികളുടെ വിവര ശേഖരണം നടത്തുന്നത്.












Click it and Unblock the Notifications