Get Updates
Get notified of breaking news, exclusive insights, and must-see stories!

തളിപ്പറമ്പില്‍ മാന്‍കൊമ്പുമായി പിടിയിലായ ഒഡിഷ സ്വദേശികള്‍ റിമാന്‍ഡില്‍

കണ്ണൂര്‍: തളിപറമ്പില്‍ മാന്‍കൊമ്പുമായി രണ്ടു ഇതര സംസ്ഥാനക്കാരെ വനം വകുപ്പ് അധികൃതര്‍ ചോദ്യം ചെയ്തു. മൃഗങ്ങളെ കൊന്ന് കൊമ്പും മറ്റു കവര്‍ന്നെടുക്കുന്ന സംഘമാണ് ഇവരെന്ന് സംശയിക്കുന്നതായി കേസ് അന്വേഷണം നടത്തുന്ന വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒഡീഷ സ്വദേശികളായ മൃത്യുഞ്ജയ് മാലിക് (31), ദേവാശിഷ് സിംഗ് (36) എന്നിവരാണ് പിടിയിലായത്.

തളിപ്പറമ്പ് ഹൈവേയിലെ ഒരു ലോഡ്ജില്‍ വെച്ച് ശനിയാഴ്ച്ച രാത്രിയാണ് ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ലോഡ്ജില്‍ നടത്തിയ പരിശോധനക്കിടയിലാണ് മാന്‍കൊമ്പ് കണ്ടെത്തിയത്. ഈ റൂമില്‍ ഒഡീഷ സ്വദേശികളായ മറ്റ് രണ്ടുപേര്‍ കൂടി താമസമുണ്ടായിരുന്നു. ഇവര്‍ നാട്ടില്‍ പോയിരിക്കയാണ്. അവരാണ് മാന്‍കൊമ്പ് കൊണ്ടുവന്ന് ഇവിടെ സൂക്ഷിച്ചതെന്നാണ് ഇരുവരും ചോദ്യം ചെയ്യലിനിടയില്‍ വനംവകുപ്പ് ഉദ്യോഗസ്ഥരോട് പറഞ്ഞത്.

kannur

തളിപ്പറമ്പ് റെയിഞ്ച് ഓഫീസര്‍ അഖില്‍ നാരായണനാണ് കേസന്വേഷിക്കുന്നത്. നാട്ടില്‍ പോയ ഒഡീഷക്കാര്‍ തിരികെ വന്ന ശേഷം പ്രതികളെകസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്യും. മാന്‍കൊമ്പ് പഴക്കമുള്ളതാണെന്നും വീടുകളുടെ സ്വീകരണമുറികളില്‍ പ്രദര്‍ശിപ്പിക്കുന്നതായി വില്‍പ്പനക്ക് കൊണ്ടുവന്നതാണെന്നാണ് നിഗമനമെന്നും റെയിഞ്ച് ഓഫീസര്‍ അറിയിച്ചു. പ്രതികളെ ജൂണ്‍ ഒന്നു വരെ തളിപ്പറമ്പ് കോടതി റിമാന്‍ഡ് ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+