ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ്: ചെറുപുഴയില്‍ കോടികള്‍ തട്ടിയെടുത്ത രണ്ടുപേര്‍ അറസ്റ്റില്‍
ചെറുപുഴ: വീട്ടിലിരുന്ന് ഓണ്‍ലൈന്‍ ട്രേഡിങ് നടത്തി പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് കോടികള്‍ തട്ടിയെടുക്കുന്ന സൈബര്‍ തട്ടിപ്പ് സംഘത്തിലെ രണ്ടുപേരെ ചെറുപുഴ പൊലിസ പിടികൂടി. പാലക്കാട് നെന്മാറ ആയര്‍പള്ളത്തെ പടിഞ്ഞാറേ വീട്ടില്‍ പിഎം ജിഷ്ണു, പാലക്കാട് ചക്രായി തിരുവഴിയാട്ടെ പാറയില്‍ കളപ്പുരയ്ക്കല്‍ കിരണ്‍ പ്രദീപ്കുമാര്‍ എന്നിവരെയാണ് സിഐ പിടി ദിനേശിന്റെ നേതൃത്വത്തില്‍ പിടികൂടിയത്.
കേസന്വേഷണ സംഘത്തിലുള്‍പ്പെട്ട എഎസ്ഐ ഹബീബ് റഹ്‌മാന്‍ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സമര്‍ത്ഥ നിരീക്ഷണത്തിനൊടുവിലാണ് ആറ് മാസം മുമ്പ് നടന്ന തട്ടിപ്പിലെ രണ്ടുപേര്‍ പിടിയിലായത്. വാച്ചാലിലെ 28 കാരിയുടെ 11,25,000 രൂപ ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം കൈക്കലാക്കിയത് സംബന്ധിച്ച കേസിലാണ് അറസ്റ്റ്. കഴിഞ്ഞ സെപ്തംബറിലായിരുന്നു ഈ തട്ടിപ്പ്.

വാട്സ്ആപ്പിലൂടെ ബന്ധമുണ്ടാക്കുകയും ടെലഗ്രാം ആപ്പിലൂടെ തട്ടിപ്പിന് കളമൊരുക്കുകയുമായിരുന്നു സംഘം. പെര്‍ഫോമിക് ഇന്ത്യഡിജിറ്റല്‍ ആന്റ് ക്രിയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില്‍ നിക്ഷേപിച്ചാല്‍ വന്‍ ലാഭമുണ്ടാകുമെന്ന് യുവതിയെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. എട്ട് അക്കൗണ്ടുകളിലേക്കായി രണ്ട് ദിവസം കൊണ്ടാണ് യുവതി പണം കൈമാറിയത്. ഇതില്‍ ജിഷ്ണു വിന്റെ അക്കൗണ്ടിലേക്ക് യുവതി 60,000 രൂപ മാത്രമാണ് അയച്ചിരുന്നത്.
എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഈ രണ്ട് ദിവസം കൊണ്ട് ജിഷ്ണുവിന്റെ പേരിലുള്ള പ്രസ്തുത അക്കൗണ്ടി ലേക്ക് രണ്ടരകോടിയോളം രൂപ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. സൈബര്‍ ഫ്രോഡ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അക്കൗണ്ട് നിലവില്‍ കണ്ടുകെട്ടിയിരിക്കുകയാണ്. ജിഷ നേരത്തെ ഒരു സ്ഥാപനം നടത്തിവരുന്നതിനിടെയാണ് കിരണുമായി സൗഹൃദമുണ്ടാക്കിയത്.
ഓണ്‍ലൈന്‍ അക്കൗണ്ട് ഉണ്ടാക്കാന്‍ സഹായിക്കാമെന്ന് കിരണ്‍ പറഞ്ഞതനുസരിച്ച് അതുണ്ടാക്കി കിരണിന് കൈമാറിയിരുന്നു. പിന്നീട് കിരണ്‍ അക്കൗണ്ട് മറ്റാര്‍ക്കോ മറിച്ചു നല്‍കി. ഈ വകയില്‍ മാത്രം കിരണിനും ജിഷ്ണുവിനും രണ്ട് ലക്ഷം രൂപയുടെ ലാഭമുണ്ടായതായി പ്രതികള്‍ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്. വീട്ടിലിരുന്ന് ജോലി ചെയ്ത് പണമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ചാണ് ഇവര്‍ ചതിയില്‍പ്പെടുത്തുന്നതെന്ന് ചെറുപുഴ പൊലിസ് അറിയിച്ചു.












Click it and Unblock the Notifications