Get Updates
Get notified of breaking news, exclusive insights, and must-see stories!

പഴശ്ശി സ്മൃതി മണ്ഡപ നവീകരണത്തിന് തുടക്കം; മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു

മട്ടന്നൂര്‍: ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ പോരാടി കേരള ചരിത്രത്തില്‍ സുവര്‍ണ അധ്യായം എഴുതി ചേര്‍ത്ത കേരള വര്‍മ പഴശ്ശിരാജയുടെ സ്മരണക്കായി നിര്‍മിച്ച പഴശ്ശി സ്മൃതി മണ്ഡപം നവീകരിക്കുന്നു. തലശ്ശേരി പൈതൃകം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കുന്ന പഴശ്ശി സ്മൃതി മണ്ഡപം കള്‍ച്ചറല്‍ സെന്റര്‍ വികസന പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു.

കേരളത്തിലെ പൈതൃകപദ്ധതികള്‍ കാണാനായി വിനോദസഞ്ചാരികള്‍ ഒഴുകുകയാണ്. വൈവിധ്യമാര്‍ന്ന പൈതൃകങ്ങള്‍ പുതു അനുഭൂതിയാണ് സഞ്ചാരികള്‍ക്ക് നല്‍കുന്നത്. കൂടുതല്‍ പൈതൃക ഇടങ്ങള്‍ കണ്ടെത്തി നവീകരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്നും മുഹമ്മദ് റിയാസ് പറഞ്ഞു. വ്യോമയാന നഗരിയായ മട്ടന്നൂരില്‍ കൂടുതല്‍ വികസനങ്ങള്‍ കൊണ്ടുവരുന്നതിന് ക്രിയാത്മകമായി ഇടപെടുമെന്നും മന്ത്രി പറഞ്ഞു.

kannur

പഴശ്ശിരാജയുടെ തറവാട്ടില്‍ 2014ലാണ് മട്ടന്നൂര്‍ നഗരസഭ പഴശ്ശി സ്മൃതി മണ്ഡപം സ്ഥാപിച്ചത്. കുത്തമ്പലത്തിന്റെ മാതൃകയില്‍ പഴശ്ശിരാജയുടെ കൊട്ടാര സമുച്ചയത്തിന്റെ ഭാഗമായിരുന്ന ഒരു കുളത്തിന് മുകളിലാണ് ഈ മ്യൂസിയം നിര്‍മ്മിച്ചിരിക്കുന്നത്. 1805ല്‍ അദ്ദേഹത്തിന്റെ മരണശേഷം ബ്രിട്ടീഷുകാര്‍ കൊട്ടാരസമുച്ചയം മുഴുവന്‍ പൊളിച്ചുമാറ്റി തലശ്ശേരി-മൈസൂര്‍ ഹൈവേ പണിതിരുന്നു.

പഴശ്ശിരാജയുടെ ജീവിതത്തെ ചിത്രീകരിക്കുന്ന മനോഹരമായ മ്യൂറല്‍ പെയിന്റിംഗുകള്‍ മ്യൂസിയത്തിന്റെ ഭിത്തിയുടെ പുറംഭാഗത്തുണ്ട്. ബ്രിട്ടീഷുകാരുമായുള്ള ആശയവിനിമയത്തിന്റെ നിരവധി കത്തുകളും രേഖകളും മ്യൂസിയത്തിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. പഴശ്ശിരാജയുടെ ഒറ്റക്കല്ലില്‍ തീര്‍ത്ത പ്രതിമയാണ് മറ്റൊരു പ്രധാന ആകര്‍ഷണം. ഇവിടെ കൂടുതല്‍ വിനോദ സഞ്ചാരികളെയടക്കം ആകര്‍ഷിക്കാനാണ് തലശ്ശേരി പൈതൃക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിഫ്ബി ഫണ്ടില്‍ നിന്നു 2.64 കോടി രൂപയുടെ നവീകരണം നടത്തുന്നത്.

കെ ഐ ഐ ഡി സിക്കാണ് നിര്‍മാണ ചുമതല. പദ്ധതിയുടെ ഭാഗമായി സ്മൃതി മണ്ഡപം നവീകരണം, കുളം പുനരുജ്ജീവനം, പടിപ്പുര നിര്‍മാണം, ഫുഡ് കോര്‍ട്ട്, ഓപ്പണ്‍ എയര്‍ തീയറ്റര്‍, കുട്ടികളുടെ കളി സ്ഥലം എന്നിവ നിര്‍മിക്കും. ഒമ്പതു മാസം കെണ്ടു പ്രവൃത്തി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം. സ്മൃതി മണ്ഡപത്തിനു സമീപം നടന്ന ചടങ്ങില്‍ കെ കെ ശൈലജ ടീച്ചര്‍ അധ്യക്ഷയായി. ടൂറിസം ഡെപ്യൂട്ടി ഡയരക്ര്‍ ടി സി മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

മട്ടന്നൂര്‍ നഗരസഭ ചെയര്‍മാന്‍ എന്‍ ഷാജിത്ത്, വൈസ് ചെയര്‍പേഴ്‌സണ്‍ ഒ പ്രീത, സ്ഥിരം സമിതി അധ്യക്ഷരായ പി പ്രസീന, പി അനിത, കെ മജീദ്, വി കെ സുഗതന്‍, പി ശ്രീനാഥ്, കൗണ്‍സിലര്‍മാരായ പി രാഘവന്‍, പി പി അബ്ദുല്‍ ജലീല്‍, സി പി വാഹിദ, നഗരസഭ മുന്‍ അധ്യക്ഷരായ കെ ടി ചന്ദ്രന്‍, കെ ഭാസ്‌കരന്‍, പി അനിത വേണു, സംസ്ഥാന കള്ള്‌ചെത്ത് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്‍ വി ചന്ദ്രബാബു, നഗരസഭ സെക്രട്ടറി എസ് വിനോദ് കുമാര്‍ സംസാരിച്ചു.

കിക്ക് ബോക്‌സിങ് നാഷണല്‍ മീറ്റില്‍ ഗോള്‍ഡ് മെഡല്‍ നേടിയ പി കെ വിപിനെ മന്ത്രി ഉപഹാരം നല്‍കി അനുമോദിച്ചു. പദ്ധതിക്കായി പി കെ വിപിനില്‍ നിന്നാണ് 20 സെന്റ് സ്ഥലം വാങ്ങിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+