കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിശ്ചയദാര്‍ഢ്യത്തോട് കൂടിയുള്ള നീക്കം, പാലത്തായി കേസില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് പി ജയരാജന്‍

Google Oneindia Malayalam News

കണ്ണൂര്‍: പാലത്തായിയില്‍ പ്രായപൂര്‍ത്തിയവാത്ത വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ പീഡിപ്പിച്ച സംഭവത്തില്‍ പൊലീസ് നടപടിയെ ന്യായീകരിച്ച് സിപിഎം കണ്ണൂര്‍ മുന്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ രംഗത്ത്. അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് പി ജയരാജന്‍ ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ വ്യക്തമാക്കുന്നു. പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ നിലനില്‍ക്കുന്നതിന് സഹായകരമായിട്ടുള്ള തുടരന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.കുട്ടിയെ പ്രതി പീഡിപ്പിച്ചു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ട്.

പീഡിപ്പിക്കപ്പെട്ട അതിജീവിതയുടെ മൊഴികളില്‍ കൃത്യമായി ഇതുസംബന്ധിച്ച് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പഴുത്തുകൂടാതെ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് വേണ്ടി പോലീസ് നിശ്ചയദാര്‍ഢ്യത്തോട് കൂടിയുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്ന് ജയരാജന്‍ പറഞ്ഞു. ആര്‍എസ്എസുകാരനായ പ്രതിയെ സിപിഐഎം രക്ഷപ്പെടുത്തുന്നു എന്ന് പറഞ്ഞുള്ള നികൃഷ്ടമായ പ്രചാരണമാണ് മുസ്ലിം ലീഗും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

പാലത്തായി കേസിനെ കുറിച്ച് തന്നെ...

പാലത്തായി കേസിനെ കുറിച്ച് തന്നെ...

പാലത്തായി പീഡനക്കേസിലെ ആര്‍എസ്എസുകാരനായ പ്രതിയെ സിപിഐഎം രക്ഷപ്പെടുത്തുന്നു എന്ന് പറഞ്ഞുള്ള നികൃഷ്ടമായ പ്രചാരണമാണ് മുസ്ലിം ലീഗും പോപ്പുലര്‍ ഫ്രണ്ടും ജമാഅത്തെ ഇസ്ലാമിയുമൊക്കെ നടത്തിക്കൊണ്ടിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഇരയോടൊപ്പമാണ് ഇവിടെയും എവിടെയും സിപിഐഎം നിലകൊണ്ടിട്ടുള്ളത്. പാലത്തായി കേസിലെ ഇരയോടൊപ്പം അന്നും ഇന്നും നിലകൊള്ളുന്നത് സിപഐഎം മാത്രമാണ്.

 അവരുടെ ആരോപണം

അവരുടെ ആരോപണം

ഈ കേസിലെ പ്രതിക്ക് തലശേരി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് ഒരുഭാഗത്ത് സംഘപരിവാര്‍ ശക്തികള്‍ കൊണ്ടുപിടിച്ച് പ്രചാരവേല ആരംഭിച്ചിരിക്കുന്നു. നിരപരാധിയായ തങ്ങളുടെ ഒരു പ്രവര്‍ത്തകനെയാണ് ഈ പീഡനക്കേസില്‍ തെറ്റായി പ്രതി ചേര്‍ത്തിട്ടുള്ളത്.അത് സിപിഐഎം ഗൂഢാലോചനയുടെ ഭാഗമാണ് എന്നാണ് അവരുടെ ആരോപണം.മറുഭാഗത്ത് ഈ പ്രതിയെ രക്ഷിക്കാന്‍ വേണ്ടി സിപിഐഎമ്മും ബിജെപിയും രഹസ്യമായി ഗൂഢാലോചന നടത്തുന്നു എന്നതാണ് മുസ്ലിം തീവ്രവാദ സംഘടനകള്‍ ഉന്നയിക്കുന്ന ആക്ഷേപം.

പോലീസ് അറിയിച്ചത്

പോലീസ് അറിയിച്ചത്

ഇവിടെ ഈ കേസിന്റെ കാര്യത്തില്‍ പോലീസിന്റെ നിലപാടെന്താണെന്ന് ഭാഗിക കുറ്റപത്രത്തോടൊപ്പം പോലീസ് കോടതിയില്‍ കൊടുത്തിട്ടുള്ള സ്റ്റേറ്റ്‌മെന്റില്‍ തന്നെ പറഞ്ഞിട്ടുണ്ട്.കേസില്‍ പ്രതിക്കെതിരെ എഫ്ഐആറില്‍ ആരോപിക്കപ്പെട്ട ഐപിസി -പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങളെ കുറിച്ച് തുടരന്വേഷണം നടത്തി അന്വേഷണം പൂര്‍ത്തീകരിക്കുന്ന മുറയ്ക്ക് അനുബന്ധ അന്തിമ തീരുമാന റിപ്പോര്‍ട്ട് നല്‍കും എന്നാണ് കോടതി മുന്‍പാകെ പോലീസ് അറിയിച്ചിട്ടുള്ളത്.

പോക്‌സോ

പോക്‌സോ

അപ്പോള്‍ പോലീസിന്റെ നിലപാട് വ്യക്തമാണ്.പോക്‌സോ നിയമപ്രകാരമുള്ള വകുപ്പുകള്‍ നിലനില്‍ക്കുന്നതിന് സഹായകരമായിട്ടുള്ള തുടരന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.കുട്ടിയെ പ്രതി പീഡിപ്പിച്ചു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ടുണ്ട്. പീഡിപ്പിക്കപ്പെട്ട അതിജീവിതയുടെ മൊഴികളില്‍ കൃത്യമായി ഇതുസംബന്ധിച്ച് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് പഴുത്തുകൂടാതെ അന്തിമ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് വേണ്ടി പോലീസ് നിശ്ചയദാര്‍ഢ്യത്തോട് കൂടിയുള്ള നീക്കമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്?

രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്?

ഇവിടെ ആരാണ് പ്രതിയെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നത്? ധൃതിപിടിച്ച് പഴുതുള്ള കുറ്റപത്രം നല്‍കാനാണ് തീവ്രവാദ സംഘടനകള്‍ ആവശ്യപ്പെടുന്നത്.അതുപോലെ തന്നെ ഈ അന്വേഷണ നടപടി ധൃതിപിടിച്ചു നടത്തി തങ്ങളുടെ പ്രവര്‍ത്തകനെ രക്ഷിക്കണമെന്നാണ് ആര്‍എസ്എസിന്റെയും നിലപാട്.

സിപിഐഎം നിലപാട്

സിപിഐഎം നിലപാട്

ഇതില്‍ നിന്ന് വ്യത്യസ്തമാണ് സിപിഐഎം സ്വീകരിച്ച നിലപാട്. പോക്‌സോ വകുപ്പുകളടക്കം ഉള്‍പ്പെടുത്തിയാണ് എഫ്ഐആര്‍.അത് പ്രകാരം പ്രതിയെ അറസ്‌റ് ചെയ്തു.ആര്‍എസ്എസ് വലിയ സംരക്ഷണം ഒരുക്കിയെങ്കിലും ആ വലയം ഭേദിച്ചുകൊണ്ടാണ് പോലീസ് ഈ പ്രതിയെ അറസ്‌റ് ചെയ്ത് ജയിലിലടച്ചത്.എഫ്ഐആറില്‍ പ്രതിചേര്‍ക്കപ്പെട്ട ആര്‍എസ്എസ് നേതാവിനെ അറസ്‌റ് ചെയ്തതില്‍ കാലതാമസം ഉണ്ടായി എന്നത് വസ്തുതയാണ്.പക്ഷെ അതുകൊണ്ട് പോലീസിന്റെ ഉദ്ദേശമോ നടപടികളോ തെറ്റാണെന്ന് വരുന്നില്ല.

Recommended Video

cmsvideo
Palathayi Child Abuse Case Accused Pathmarajan Got Bail | Oneindia Malayala
ഇരയ്ക്ക് നീതി

ഇരയ്ക്ക് നീതി

ഇരയ്ക്ക് നീതികിട്ടുന്നതിന് വേണ്ടിയുള്ള പഴുതടച്ച പ്രവര്‍ത്തനമാണ് ഇപ്പോള്‍ ക്രൈം ബ്രാഞ്ച് നടത്തുന്നത്.നേരത്തെ ലോക്കല്‍ പോലീസും അതനുസരിച്ചുള്ള നടപടികള്‍ തന്നെയാണ് കൈക്കൊണ്ടത്.അതുകൊണ്ട് ഒരുഭാഗത്ത് ഹിന്ദുത്വ തീവ്രവാദ ശക്തികളും മറുഭാഗത്തും മുസ്ലിം തീവ്രവാദ ശക്തികളും ഈ പ്രതിയെ രക്ഷപ്പെടുത്താനാണ് ശ്രമിക്കുന്നത്.അതെ സമയം പോലീസ് കൃത്യമായ അന്വേഷണം നടത്തി പ്രതിക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിന് വേണ്ടിയുള്ള പ്രവര്‍ത്തനമാണ് നടത്തുന്നത്.ഇവിടെ ഈ മൂന്ന് നിലപാടുകളില്‍ പോലീസ് നിലപാടാണ് ശരി എന്ന് ഉറപ്പിച്ചു പറയാനാകും.

 തെറ്റിദ്ധാരണകള്‍

തെറ്റിദ്ധാരണകള്‍

ഇക്കാര്യത്തില്‍ പലര്‍ക്കും തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്.ആ തെറ്റിദ്ധാരണ വസ്തുതകളുടെ അടിസ്ഥാനത്തില്‍ തിരുത്താനാകും എന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.ഇവിടെ വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാന്‍ ആര്‍എസ്എസും മുസ്ലിം ലീഗ്/പോപ്പുലര്‍ ഫ്രണ്ട് ശക്തികളും ശ്രമിക്കുന്നുണ്ട്.

ഇരകളും പ്രതികളും

ഇരകളും പ്രതികളും

സാമുദായികമായ ചേരിതിരിവുണ്ടാക്കി ജനങ്ങളില്‍ സംഘര്ഷമുണ്ടാക്കാനാണ് ഇവര്‍ ശ്രമിക്കുന്നത്.ഇത് ജനങ്ങള്‍ തിരിച്ചറിയും. ഇര ഒരു പ്രത്യേക സമുദായത്തില്‍ പെടുന്നു,പ്രതി ഇന്നേ സമുദായത്തില്‍പെടുന്നു എന്ന നിലയിലല്ല ഈ കേസിനെ നോക്കിക്കാണേണ്ടത്.ഒരേ സമുദായത്തില്‍പെട്ട ഇരകളും പ്രതികളും കേരളത്തിലെ പോക്‌സോ കേസുകളുടെ ചരിത്രത്തില്‍ നിരവധി ഉണ്ടായിട്ടുണ്ട്.അന്നൊന്നും ഇല്ലാത്ത വിധത്തിലുള്ള പ്രചാരണങ്ങള്‍ ഇപ്പോള്‍ നടക്കുന്നു.

ഇരയുടെ പക്ഷം

ഇരയുടെ പക്ഷം

നേരത്തെ കൊട്ടിയൂരിലെ ഒരു വൈദികന്‍ അതെ സമുദായത്തിലെ പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവം ഉണ്ടായി.പോലീസ് കൃത്യമായി അന്വേഷണം നടത്തി പ്രതിക്ക് ശിക്ഷ വാങ്ങി നല്‍കിയത് നാമെല്ലാം കണ്ടതാണ്. മലയാളത്തിലെ പ്രമുഖ നടന്‍ ഉള്‍പ്പെട്ട നടിയെ ആക്രമിച്ച കേസിലും പോലീസിനെതിരെ ഇത്തരം പ്രചാരണങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇരയുടെ പക്ഷം ചേര്‍ന്ന് പോലീസ് കൈക്കൊണ്ട ശക്തമായ നിലപാടും നാം കണ്ടതാണ്.

ആസൂത്രിതമായ പ്രചാരണം

ആസൂത്രിതമായ പ്രചാരണം

മത തീവ്രവാദികളുടെ ആസൂത്രിതമായ പ്രചാരണം കാരണം ചിലരെല്ലാം തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്.മുസ്ലിം തീവ്രവാദി സംഘടനകള്‍ അവരുടെ കുടുംബ ഗ്രൂപ്പുകളിലും മറ്റും സിപിഐഎം വിരുദ്ധ പ്രചാരണം വ്യാപകമായി നടത്തുന്നുണ്ട്.ഇത് നാട് തിരിച്ചറിയുന്നുണ്ട്.ഇതിനെ പ്രതിരോധിക്കാന്‍ ജാഗ്രതയോട് കൂടിയുള്ള പ്രവര്‍ത്തനമാണ് ആവശ്യം.

ഉത്തരവാദിത്വം

ഉത്തരവാദിത്വം

നേരത്തെ ഇരയുടെ വീട് സിപിഐഎം പ്രവര്‍ത്തകന്മാരും നേതാക്കളും സന്ദര്‍ശിച്ചിരുന്നു.ഇപ്പോളത്തെ സാഹചര്യത്തിലും
ഇരയുടെ വീടും ഇരയ്ക്ക് നീതി കിട്ടുന്നതിന് വേണ്ടി രൂപീകരിച്ച ആക്ഷന്‍ കമ്മറ്റി ഭാരവാഹികളുമായിട്ടും ഇന്ന് സിപിഐഎം നേതാക്കള്‍ കൂടിക്കാഴ്ച നടത്തുകയുണ്ടായി.തീര്‍ച്ചയായും അവരൊക്കെ ശരിയുടെ നിലപാടിന്റെ കൂടെയാണ്.ഇരയ്ക്ക് നീതികിട്ടാന്‍ വേണ്ടിയുള്ള ശ്രമത്തിലാണ്.എല്ലാവരും അതിന് വേണ്ടിയാണ് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. സെഷന്‍സ് കോടതി അനുവദിച്ച ജാമ്യം റദ്ദാക്കാനായി ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷനും ആക്ഷന്‍ കമ്മറ്റിയും നടപടി കൈക്കൊണ്ടിട്ടുള്ളത്.ഇതിന്റെ കൂടെ നില്‍ക്കുക എന്നതാണ് എല്ലാ മനുഷ്യ സ്‌നേഹികളുടെയും ഉത്തരവാദിത്വം..

English summary
Kannur Palathai Rape Case; P Jayarajan justifies police action in Palathai case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X