കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലത്തായിയിലെ ഇരയ്ക്ക് നീതി നല്‍കണം, അത് മറ്റൊരു നിരപരാധിയെ ഇല്ലാതാക്കി കൊണ്ടാവരുത്; സന്ദീപ് വാര്യർ

Google Oneindia Malayalam News

കണ്ണൂര്‍: പാലത്തായി പീഡന കേസ്സില്‍ നടന്ന ഗൂഡാലോചന വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംഭവത്തില്‍ തീവ്രവാദ സംഘടനകള്‍ ഒരു വിദ്യാര്‍ത്ഥിനിയെയും കുടുംബത്തേയും ഉപയോഗിച്ച് നിരപരാധിയായ ഒരധ്യാപകനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം ഞെട്ടിക്കുന്നതാണ്. ഒരധ്യാപകനെ കള്ളക്കേസില്‍ കുടുക്കിയ സംഭവം ഞെട്ടിക്കുന്നതാണ്. പോക്‌സോ കേസുകളുടെ പ്രഹരശേഷി ഉപയോഗപ്പെടുത്തി എങ്ങനെ ഭീകരസംഘടനകള്‍ എതിരാളികളെ നേരിടുന്നു എന്നതിന്റെ ഒന്നാംതരം ഉദാഹരണമാണ് ഈ കേസെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ അഭിപ്രായപ്പെട്ടിരുന്നു.

sandeep

ഇപ്പോഴിതാ പാലത്തായി പീഡനക്കേസില്‍ പൊലീസിനോട് അഞ്ച് ചോദ്യങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവ് സന്ദീപ് ജി വാര്യര്‍. ഫേസ്ബുക്ക് പോസ്റ്റിലാണ് സന്ദീപിന്റെ ചോദ്യങ്ങള്‍. സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ..

പാലത്തായി കേസില്‍ ഇരയോടൊപ്പം തന്നെയാണ് ഞാന്‍. ഇര പീഡിപ്പിക്കപ്പെട്ടു എന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഉണ്ട്.
പ്രതി പത്മരാജന്‍ മാഷാണോ എന്ന കാര്യത്തിലാണ് തര്‍ക്കമുളളത് . ശാസ്ത്രീയമോ സാഹചര്യത്തെളിവുകളോ പത്മരാജന്‍ മാഷക്കെതിരെ പോലീസിന് ലഭിച്ചിട്ടില്ലെന്ന് ഐജി ശ്രീജിത്തിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന വോയിസ് ക്ലിപ്പ് കേട്ടാല്‍ മനസ്സിലാകും.

Recommended Video

cmsvideo
Palathayi Child Abuse Case Accused Pathmarajan Got Bail | Oneindia Malayala

ചില ചോദ്യങ്ങള്‍ പോലീസിനോടാണ് ചോദിക്കാനുള്ളത് .
1) പത്മരാജന്‍ മാഷ് കുറ്റം ചെയ്തിട്ടില്ലെന്ന് നിങ്ങള്‍ക്കും പൊതുസമൂഹത്തിനും മനസ്സിലായിരിക്കുന്നു. പക്ഷേ ഇരയെ പീഡിപ്പിച്ച വ്യക്തി ആരാണ്? അത് തെളിയിക്കേണ്ട ബാധ്യത നിങ്ങള്‍ക്കല്ലേ?
2) ഈ കേസുമായി ബന്ധപ്പെട്ട് ആദ്യം ഉയര്‍ന്നു കേട്ടിരുന്ന മറ്റു ചില പേരുകള്‍ സംബന്ധിച്ച അന്വേഷണം നടത്തിയിട്ടുണ്ടോ?
3) കേസിലെ ഏറ്റവും മൈന്യൂട്ട് ആയ വിശദാംശങ്ങള്‍ വരെ തന്നെ ഫോണ്‍ ചെയ്ത ഏതോ ഒരു മുഹമ്മദിനോട് വെളിപ്പെടുത്തിയ ഐജി ശ്രീജിത്തിന്റ ഉദാരമനസ്‌കത ഭാവിയിലും പൊതുജനങ്ങള്‍ക്ക് ലഭ്യമാകുമോ ?
4) രാജ്യത്തെ പാര്‍ലമെന്റ് പാസാക്കിയ ഒരു നിയമം കുട്ടികള്‍ക്ക് മുന്നില്‍ വിശദീകരിച്ചുകൊടുത്തതിനെ ഒരു മഹാപരാധമാക്കി ചിത്രീകരിച്ച ഐജി ശ്രീജിത്ത് സര്‍ക്കാര്‍ നയത്തെ വിമര്‍ശിക്കരുത് എന്ന സര്‍വീസ് ചട്ടം ലംഘിച്ചില്ലേ ?
5) ഒരാള്‍ വര്‍ഗീയവാദി ആണോ അല്ലയോ എന്ന് സര്‍ട്ടിഫിക്കറ്റ് കൊടുക്കാന്‍ ശ്രീജിത്തിനെ ആര് ചുമതലപ്പെടുത്തി ?
പാലത്തായിയിലെ ഇരയ്ക്ക് നീതി നല്‍കണം. അത് മറ്റൊരു നിരപരാധിയെ ഇല്ലാതാക്കി കൊണ്ടാവരുത്.

English summary
Kannur Palathai Rape Case; Sandeep G Warrier ask five questions to the police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X