പിണറായിയില്‍ ചുവപ്പ് മാത്രം; പഞ്ചായത്തില്‍ മുഴുവന്‍ സീറ്റിലും വിജയിച്ച് എല്‍ഡിഎഫ്
കണ്ണൂര്‍: പിണറായി പഞ്ചായത്തില്‍ മുഴുവന്‍ സീറ്റും തൂത്തു വാരി എല്‍ഡിഎഫ്. പഞ്ചായത്തിലെ 19ല്‍ 19 സീറ്റുകിളിലും എല്‍എഫ് വിജയിച്ചു. പഞ്ചായത്തില്‍ 17 സീറ്റുകളില്‍ സിപിഎമ്മും 2 വാര്‍ഡില്‍ സിപിഐയുമാണ് ജനവിധി തേടിയത്.
19 വാര്‍ഡുകളിലും യുഡിഎഫ് മത്സര രംഗത്ത് ഉണ്ടായിരുന്നെങ്കിലും ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ യുഡിഎഫിന് സാധിച്ചില്ല. വാര്‍ഡില്‍ 18 വാര്‍ഡുകളില്‍ കോണ്‍ഗ്രസും 1 വാര്‌ഡില്‍ മുസ്ലീം ലീഗുമാണ് മത്സരിച്ചത്. 12 വാര്‍ഡുകളില്‍ ബിജെപി സ്ഥാനാര്‍ഥികളും പഞ്ചായത്തിലെ 13ാം വാര്‍ഡില്‍ ഒരു എസ്‌ഡിപിഐ സ്ഥാനാര്‍ഥിയും വിജയിച്ചു.

ഇത്തവണ എട്ടാം വാര്‌ഡായ പാനുണ്ടയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എപി മോഹനന്‍ വിജയിച്ചതോടെയാണ് മുഴുവന്‍ സീറ്റിലും എല്‍ഡിഎഫിന് വിജം നേടാനായത്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന്റെ സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഷീബ പ്രകാശ് ആണ് ഇവിടെ വിജിച്ചത്. ഇത്തവണ ഷീബ പ്രകാശ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും തോല്‍ക്കുകയായിരുന്നു.
കണ്ണൂരില്‍ 4 പഞ്ചായത്തുകളിലും ആന്തൂര്‍ നഗരസഭയിലും എല്‍ഡിഎഫ് മുഴുവന്‍ സീറ്റിലും വിജയിച്ചു. പിണറായിക്കു പുറമേ പന്ന്യന്നൂര്‍,കണ്ണപുരം, കല്യാശേരി എന്നീ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് വിജയിച്ചത്.
Recommended Video
അതസമയം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ യുഡിഎഫിനാണ് വിജയം. കോര്‍പ്പറേനില്‍ യുഡിഫ് 32 സീറ്റുകള്‍നേടി. എല്‍ഡിഎഫിന് 19 സീറ്റുകള്‍ കിട്ടി. കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ചരിത്രത്തില്‍ ആദ്യമായി ബിജെപിക്ക് ഒരു സീറ്റ് ലഭിച്ചു. കണ്ണൂരില്‍ 56 ഗ്രാമ പഞ്ചായത്തുകളില്‍ എല്‍ഡിഎഫ് വിജയിച്ചപ്പോള്‍ യുഡിഎപ് 15 പഞ്ചായത്തുകളില്‍ വിജം നേടി. ബ്ലോക്ക് പഞ്ചായത്തുകളില്‍ 9 എണ്ണം യുഡിഎഫും 2 എണ്ണം എല്‍ഡിഎപും നേടി. ഒറ്റപ്പെട്ടവിജയങ്ങളൊഴിച്ചാല്‍ ജില്ലയില്‍ ആധികാരികമായി ഒരിടത്തും വിജയിക്കാന്‍ ബിജെപിക്കു സാധിച്ചില്ല.












Click it and Unblock the Notifications