Get Updates
Get notified of breaking news, exclusive insights, and must-see stories!

കുട്ടികളുടെ ജിജ്ഞാസ കുത്തിക്കെടുത്തുന്ന നടപടി മുതിര്‍ന്നവര്‍ സ്വീകരിക്കരുത്: ആര്‍. ബിന്ദു

മട്ടന്നൂര്‍: കുട്ടികളുടെ ജിജ്ഞാസ കുത്തിക്കെടുത്തുന്ന യാതൊരു നടപടിയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും ഭാഗത്ത് നിന്നും ഉണ്ടാവരുതെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു. ചാവശ്ശേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ മൂന്ന് കോടി രൂപ കിഫ്ബി ഫണ്ടുപയോഗിച്ച് നിര്‍മ്മിച്ച 13 ക്ലാസ് മുറികളുള്ള കെട്ടിടം, അടുക്കള, ഭക്ഷണശാല, സ്റ്റേജ് എന്നിവയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ജിജ്ഞാസയാണ് അറിവിലേക്കുള്ള വഴി ത്വരിതമാക്കുന്നത്. മികച്ച അറിവുകള്‍ നേടുന്നവരായി കുഞ്ഞുങ്ങള്‍ മാറണം. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം വിദ്യാലയങ്ങളുടെ അക്കാദമികവും ഭൗതികവുമായ സാഹചര്യത്തെ മെച്ചപ്പെടുത്തി. നാളേക്കുളള ആസ്തിയാണ് വിദ്യാഭ്യാസ മേഖലയില്‍ ഇന്ന് നടത്തുന്ന നിക്ഷേപം. ഇഎംഎസ് സര്‍ക്കാറിന്റെ കാലത്ത് എല്ലാവര്‍ക്കും വിദ്യാഭ്യാസം എന്നതായിരുന്നു നയമെങ്കില്‍ ഇന്ന് ഗുണമേന്മയ്ക്കാണ് മുന്‍തൂക്കം നല്‍കുന്നത്.

R BINDU

നവ വൈജ്ഞാനിക സമൂഹമായി കേരളത്തെ മാറ്റാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്. നാളെ നമ്മുടെ സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിവുള്ളവരായി കുഞ്ഞുങ്ങള്‍ മാറണം. അതാണ് വിജ്ഞാന സമൂഹം എന്ന ആശയം കൊണ്ടുദ്ദേശിക്കുന്നത്-മന്ത്രി പറഞ്ഞു. അഡ്വ. സണ്ണി ജോസഫ് എം എല്‍ എ അധ്യക്ഷത വഹിച്ചു. ഇന്‍കെല്‍ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ സക്കീര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ഇരിട്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ ശ്രീലത, വൈസ് ചെയര്‍മാന്‍ പി പി ഉസ്മാന്‍, സ്ഥിരം സമിതി അധ്യക്ഷരായ കെ സോയ, എ കെ രവീന്ദ്രന്‍, കെ സുരേഷ്, പി കെ ബള്‍ക്കീസ്, വാര്‍ഡ് കൗണ്‍സിലര്‍മാരായ വി ശശി, വി പുഷ്പ, കണ്ണൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി എ ശശീന്ദ്രവ്യാസ്, എസ് എസ് കെ പ്രതിനിധി തുളസി, പ്രിന്‍സിപ്പല്‍ ചുമതലയുള്ള വി എസ് വിനോദ്, ഹെഡ്മാസ്റ്റര്‍ ഹരീന്ദ്രന്‍ കൊയിലോടന്‍, പി ടി എ പ്രസിഡണ്ട് വി രാജീവന്‍, മദര്‍ പിടിഎ പ്രസിഡണ്ട് എം ശ്രീന, സ്റ്റാഫ് സെക്രട്ടറി വി വി വിനോദ് കുമാര്‍ വിവിധ സംഘടനാ പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+