Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊവിഡ് ക്ലസ്റ്ററായി പരിയാരം മെഡിക്കല്‍ കോളേജ്: കൂടുതൽ പേർക്ക് വൈറസ് ബാധ

കണ്ണൂര്‍: കൊവിഡ് ക്ലസ്റ്ററായ പരിയാരം മെഡിക്കല്‍ കോളേജ്. ഒരാഴ്ചയ്ക്കിടെ നിരവധി മരണങ്ങളാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതര രോഗങ്ങള്‍ക്ക് ചികിത്സ തേടിയെത്തുന്നവര്‍ക്ക് കൊവിഡ് പിടികൂടുന്നത് പതിവായിരിക്കുകയാണ്. ഇതോടെ ഗുരുതര രോഗങ്ങള്‍ക്ക് ചികിത്സ തേടുന്നവരുടെ ജീവന്‍ നഷ്ടപ്പെടുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം മൂന്ന് മരണങ്ങളാണ് ഇവിടെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇവിടെയുണ്ടായത്.

കാസര്‍ഗോഡ് നിന്നും കൊവിഡ് ബാധിച്ചതിനാല്‍ ചികിത്സയ്ക്കായി കൊണ്ടുവന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞും കാസര്‍ഗോഡ് സ്വദേശിയായ മോഹനനും(71)കണ്ണൂരിലെ കെകണ്ണപുരം സ്വദേശിയായ കൃഷ്ണനു(72)മാണ് മരിച്ചത്. ഇതുകൂടാതെ ആരോഗ്യപ്രവര്‍ത്തകരിലും കൊവിഡ്പടര്‍ന്നു പിടിക്കുകയാണ്. പരിയാരം മെഡിക്കല്‍ കോളേജിലെ സ്റ്റാഫ് നഴ്‌സുമാരായ 43കാരന്‍, 33കാരന്‍, നഴ്‌സിങ്ങ് അസിസ്റ്റന്റ് 39കാരന്‍, ട്രോളി സ്റ്റാഫ് 47കാരന്‍ എന്നിവര്‍ക്കാണ്കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ചത്. നേരത്തെ ഡോക്ടര്‍മാരുള്‍പ്പെടെ നിരവധി ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഇവിടെ നിന്നും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. കൊവിഡു ബാധിച്ചു ഏഴുമാസം പ്രായമുള്ള കുഞ്ഞ് മരണമടഞ്ഞത് നാടിനെ നടുക്കിയിരിക്കുകയാണ്. കടുത്ത ന്യൂമോണിയയെ തുടര്‍ന്നാണ് കുഞ്ഞ് മരിച്ചത്.

 corona4-15844

കാഞ്ഞങ്ങാട് ബളാല്‍ സ്വദേശികളായ ദമ്പതികളുടെ മകളായ റിസയെപരിയാരത്തുള്ള കണ്ണൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് വെന്റിലേറ്ററിലായിരുന്നു കുഞ്ഞ്. ഞായറാഴ്ച്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. നേരത്തെ കുട്ടിയുടെ മാതാപിതാക്കള്‍ കൊവിഡിന് ചികിത്സ തേടിയിരുന്നു. ഇവരില്‍ നിന്നാവാം കുട്ടിക്ക് കൊവിഡ് ബാധിച്ചതെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ നിഗമനം. പരിയാരം മെഡി.കോളേജില്‍ ചികിത്സയിലായിരുന്ന കാസര്‍കോട് സ്വദേശി മോഹനന(71) നാണ് മരിച്ച മറ്റൊരാള്‍.തുടയെല്ല് പൊട്ടിയതിനെ തുടര്‍ന്ന് ഈ മാസം 10നാണ് പരിയാരത്ത് പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക്് കാസര്‍കോട് ജില്ലാ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ കൊ വിഡ് പോസറ്റീവായി സ്ഥിരീകരിച്ചിരുന്നു.

കൊവിഡ് ടെസ്റ്റു നടത്താതെ സ്വകാര്യആശുപത്രികള്‍ ചികിത്സ നടത്തിയതുകാരണം ഒരാള്‍ കൂടി മാരക വൈറസ് രോഗത്തിന് കീഴടങ്ങി. പരിയാരം ഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെ കണ്ണപുരം സ്വദേശി എലിയത്ത് കൃഷ്ണനാ (78)ണ് മരണമടഞ്ഞത്. ഏറ്റവും വൈകിയാണ് ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുവന്നത്. കഴിഞ്ഞ നാലുദിവസം മുന്‍പ് ചെറുകുന്ന് മിഷന്‍ ഹോസ്പിറ്റലിലും ശേഷം അഞ്ച് ദിവസം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ഇദ്ദേഹം ചികിത്സയിലായിരുന്നു. എന്നാല്‍ കൊവിഡ് ലക്ഷണങ്ങളായ ചുമയും പനിയും ശ്വാസംമുട്ടലുമുണ്ടായിട്ടും ഇദ്ദേഹത്തിന് ഈ സ്വകാര്യ ആശുപത്രികളില്‍ നിന്നും കൊവിഡ് പരിശോധന നടത്താന്‍ തയ്യാറായില്ലെന്നു ബന്ധുക്കള്‍ പറയുന്നു.

ഒടുവില്‍ വീട്ടുകാരുടെ നിര്‍ബന്ധത്തില്‍ കഴിഞ്ഞ ദിവസം കൊവിഡ് ടെസ്റ്റ് ചെയ്തപ്പോഴാണ് കൊവിഡ് പോസിറ്റീവായി സ്ഥിരീകരിച്ചത്. കൊവിഡ് ലക്ഷണങ്ങള്‍ കണ്ടതിനാല്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് മെഡിക്കല്‍ കോളേജിലേക്കു മാറ്റിയത്. ദിവസങ്ങള്‍ കഴിഞ്ഞ് രോഗം മൂര്‍ച്ഛിക്കുമ്പോഴും സ്വകാര്യ ആശുപത്രി അധികൃതരും ഡോക്ടറും നിരന്തരം ആവശ്യപ്പെട്ടിട്ടും കൊവിഡ് ടെസ്റ്റ് നടത്താന്‍ തയ്യാറായില്ലെന്നു ബന്ധുക്കള്‍ പറയുന്നു. ഇദ്ദേഹത്തിന് കണ്ണൂരിലെ ഒരു സ്വകാര്യ ആശുപത്രില്‍ വെച്ച് സമ്പര്‍ക്കത്തിലൂടെയാണ്് രോഗബാധയുണ്ടായതെന്നാണ് സംശയിക്കുന്നത്്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+