Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉദ്ഘാടനം കഴിഞ്ഞ് എട്ട് മാസം; ജോലി ചെയ്യാനായത് ഇപ്പോള്‍, പൊലീസുകാര്‍ക്ക് സമാധാനം

കണ്ണൂര്‍: ഉദ്ഘാടനം കഴിഞ്ഞിട്ട് മാസങ്ങളായെങ്കിലും പയ്യാവൂരിലെ പൊലീസുകാര്‍ക്ക് പുതിയ കെട്ടടത്തിലിരുന്ന് ജോലി ചെയ്യാനായത് ഇപ്പോഴാണ്.

കണ്ണൂര്‍ ജില്ലയിലെ മലയോര മേഖലയായ പയ്യാവൂര്‍ എന്ന ഗ്രാമത്തിലെ പൊലീസുകാര്‍ക്കാണ് ഈ ഗതിയുണ്ടായത്. വര്‍ഷങ്ങളായി ഇവരുടെ ആവശ്യമായിരുന്നു അടച്ചുറപ്പുള്ള ഒരു കെട്ടടമെന്നത്. അത് പണി കഴിപ്പിച്ച് ഉദ്ഘാടനവും നടത്തി. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും ഉപയോഗിക്കാനായത് ഇപ്പോഴാണ്.

1

പയ്യാവൂര്‍ പോലീസ് സ്റ്റേഷന് കണ്ടകശ്ശേരിയിലായിരുന്നു പുതിയ കെട്ടിടമൊരുക്കി ഉദ്ഘാടനം ചെയ്തത്. മുഖ്യമന്ത്രി ഓണ്‍ലാനായാണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ഓണ്‍ലൈന്‍ വഴി പയ്യാവൂരടക്കം സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളുടെ പുതിയ കെട്ടിടങ്ങളുടെ ഉദ്ഘാടനവും അദ്ദേഹം അന്ന് നിര്‍വ്വഹിച്ചിരുന്നു സ്റ്റേഷന്‍ പരിസരത്ത് എം.എല്‍.എയും പോലീസുദ്യോഗസ്ഥരും പങ്കെടുത്ത ഉദ്ഘാടന ചടങ്ങും സംഘടിപ്പിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴും സാങ്കേതിക പ്രശ്‌നങ്ങള്‍ പറഞ്ഞാണ് പോലീസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റാതിരുന്നത് നിയമപരമായി വിജ്ഞാപനമിറക്കി കെട്ടിടം പോലീസ് സ്റ്റേഷനാക്കി മാറ്റാത്തതാണ് ഇതിന് തടസമായത്.

2

ഇത്തരം സാങ്കേതിക കാര്യങ്ങള്‍ പൂര്‍ത്തിയാക്കാതെ എന്തിനാണ് ധൃതി പിടിച്ച് ഉദ്ഘാടനം മാത്രം നടത്തിയതെന്നാണ് അന്ന് ആക്ഷേപം ഉന്നയിച്ചിരുന്നത്. ഉദ്ഘാടനം നടത്തിയ പുതിയ കെട്ടിടം പൊടി പിടിച്ച് കിടക്കുമ്പോഴും ചോര്‍ന്നൊലിക്കുന്ന കെട്ടിടത്തില്‍ ദുരിതങ്ങള്‍ പേറി പണിയെടുക്കുകയായിരുന്നു പയ്യാവൂരിലെ പോലീസുകാര്‍.പയ്യാവൂര്‍ കണ്ടകശ്ശേരിയില്‍ കോട്ടയം അതിരൂപത സൗജന്യമായി നല്‍കിയ 35 സെന്റ് സ്ഥലത്താണ് പുതിയകെട്ടിടം ഒരുക്കിയത്. പോലീസ് സ്റ്റേഷന്‍ നിര്‍മാണത്തിനായി സ്ഥലം വിട്ടുനല്‍കിയിട്ട് രണ്ട് വര്‍ഷത്തിനുശേഷമാണ് അന്ന് ഫണ്ട് അനുവദിച്ചിരുന്നത്. പണി തുടങ്ങിയിട്ടും പല തവണ മുടങ്ങിയാണ് ഒടുവില്‍ ഈ വര്‍ഷം ആദ്യം പൂര്‍ത്തിയായത്.

3

1.8 കോടി രൂപ ചെലവില്‍ ഹെബിറ്റാറ്റാണ് കെട്ടിട നിര്‍മാണം നടത്തിയത്. വിശ്രമമുറി, കമ്പ്യൂട്ടര്‍ മുറി, റെക്കോര്‍ഡ് മുറി, പരേഡ് ഗ്രൗണ്ട് തുടങ്ങി എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് പോലീസ് സ്റ്റേഷന്‍ നിര്‍മ്മിച്ചത്. സ്റ്റേഷനിലേക്കുള്ള അപ്രോച്ച് റോഡ്, ചുറ്റുമതില്‍, ഓവുചാല്‍ നിര്‍മാണം എന്നിവ രണ്ടാം ഘട്ടത്തിലാണ് നിര്‍മിക്കുക.
പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റിയതോടെ പയ്യാറ്റ് വയലില്‍ വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്റ്റേഷന്‍ 13 വര്‍ഷം മുന്‍പ് ഇവിടേക്ക് മാറ്റുകയായിരുന്നു.മഴക്കാലത്ത് ചോര്‍ന്നൊലിക്കുന്ന ഓടുമേഞ്ഞ കെട്ടിടത്തില്‍ ഫയലുകള്‍ പോലും സൂക്ഷിക്കാന്‍ സൗകര്യമില്ലാത്ത അവസ്ഥയായിരുന്നു.വനിത സ്റ്റേഷന്‍ ഹൗസ് ഓഫീസറായ പയ്യാവൂര്‍ സ്റ്റേഷന്റെ ഈ കെട്ടിടത്തില്‍ ലോക്കപ്പോ പോലീസുകാര്‍ക്കുള്ള വിശ്രമമുറിയോ വസ്ത്രം മാറുന്നതിനുള്ള സൗകര്യങ്ങളോ തൊണ്ടിമുതല്‍ സുക്ഷിക്കാനുള്ള സ്ഥലമോ ഉണ്ടായിരുന്നില്ല.

4

അടിസ്ഥാന സൗകര്യമില്ലാത്തതിനാല്‍ പ്രാഥമികാവശ്യങ്ങള്‍ക്ക് സമീപത്തെ കൃഷിഭവനെയാണ് പോലീസുകാര്‍ക്ക് ആശ്രയിക്കേണ്ടി വന്നത്. പുതിയ കെട്ടിടമൊരുങ്ങുന്നതോടെ ഈ പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരമാകുമെന്ന ആശ്വാസത്തിലായിരുന്നു അന്ന് ഉദ്യോഗസ്ഥര്‍. ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ഈ കെട്ടടത്തില്‍ കഴിയാനായിരുന്നു ഇവരുടെ വിധി. ഇപ്പോള്‍ പുതിയ കെട്ടിടത്തിലേക്ക് മാറാനായത് ചെറുതൊന്നുമല്ല ഇവരെ സന്തോഷത്തിലക്കിയത്. കരാറുകാര്‍ക്ക് പൈസ ലഭിക്കാത്തതിനാലാണ് കാലതാമസം നേരിടേണ്ടി വന്നതെന്ന് ആക്ഷേപവുമുണ്ടായിരുന്നു. തളിപ്പമ്പിലെ എക്‌സൈസ് ഓഫീസ് കെട്ടിടവും പുതിയ കെട്ടിടത്തിലേക്ക് മാറിയത് ഈയടുത്താണ്. 44 വര്‍ഷത്തിലധികം പഴക്കമുള്ള പഴയ വീട്ടിലായിരുന്നു തളിപ്പറമ്പ് എക്‌സൈസ് ഓഫീസ് കെട്ടിടം പ്രവര്‍ത്തിച്ചിരുന്നത്. പയ്യാവൂര്‍ സ്റ്റേഷന്‍ പോലെതന്നെ ചോര്‍ന്നൊലിക്കുന്ന സ്ഥിതിയായിരുന്നു അവിടെയും. തുടര്‍ന്ന് ഏറെ കാലങ്ങള്‍ക്കു ശേഷമാണ് വേറെ കെട്ടിടത്തിലേക്ക് എക്‌സൈസ് ഓഫീസ് മാറ്റിയത്. ഡീവനക്കാര്‍ നിവേദനവും നല്‍കിയിരുന്നു. പരിശോധനക്കകിടെ പിടിക്കപ്പെടുന്ന വാഹനങ്ങള്‍ വെക്കാന്‍ പോലുമുള്ള സ്ഥലം പോലും പഴയ കെട്ടിടത്തിലുണ്ടായിരുന്നില്ല.

ബോളിവുഡിനെ ഞെട്ടിച്ച് താരപുത്രിമാരുടെ ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+