കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പഴയ നോട്ടുമാറ്റി പുതിയ നോട്ടു നൽകുമെന്ന് വാഗ്ദ്ധാനം: മുംബെ സംഘം തട്ടിയത് മൂന്നര കോടി!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പഴയ നോട്ടുമാറ്റിക്കൊടുത്ത് പുതിയ കറൻസി മാറ്റി കൊടുക്കുമെന്ന വാഗ്ദ്ധാനം നൽകി പണം തട്ടുന്ന സംഘം സംസ്ഥാനമാകെ പ്രവർത്തിക്കുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായി. സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും തദ്ദേശിയരായ സബ് ഡീലർമാരെ നിയോഗിച്ചാണ് മുംബൈ കേന്ദ്രീകരിച്ചുള്ള സംഘം പ്രവർത്തിക്കുന്നത്. സംസ്ഥാനമാകെ ഇവർ മൂന്നര കോടിയുടെ തട്ടിപ്പ് നടത്തിയതായാണ് പോലീസ് പറയുന്നത്.

 പുൽവാമ ഭീകരാക്രമണ കേസ്, എൻഐഎ കുറ്റപത്രം സമർപ്പിച്ചില്ല, പ്രതിക്ക് ജാമ്യം പുൽവാമ ഭീകരാക്രമണ കേസ്, എൻഐഎ കുറ്റപത്രം സമർപ്പിച്ചില്ല, പ്രതിക്ക് ജാമ്യം

ക​ണ്ണൂ​രി​ലെ​ത്തി​യ ഉ​ത്ത​രേ​ന്ത്യ​ന്‍ സം​ഘ​ത്തെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ത​ട​വി​ലാ​ക്കി മ​ര്‍​ദി​ച്ച സം​ഭ​വ​ത്തി​ന് പി​ന്നി​ല്‍ ക​ള്ള​നോ​ട്ട് മാ​ഫി​യ​യാണെന്ന്. ത​ളി​പ്പ​റ​മ്പ് ഡി​വൈ​എ​സ്പി ടി കെ. ര​ത്‌​ന​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ലാ​യിട്ടുണ്ട്. കാ​ഞ്ഞ​ങ്ങാ​ട് ഭീ​മ​ന​ടി കു​ന്നു​ങ്കൈ​യി​ലെ പ​റ​മ്പ​ത്ത് ഹൗ​സി​ല്‍ പി​കെ ​അ​മീ​ര്‍(33), മ​ര്‍​ദ​ന​മേ​റ്റ മും​ബൈ കു​ലാ​വ​യി​ലെ ഓം​രാ​ജ ലോ​ഗേ​ഷ് (40), മും​ബൈ ക​ല്യാ​ണി​ലെ സാ​മ​ദാ​ന്‍ (42), ഗു​ജ​റാ​ത്ത് അ​ഹ​മ്മ​ദാ​ബാ​ദി​ലെ അ​ഷ്വി​ന്‍(32), ക​ണ്ണൂ​ര്‍ മ​യ്യി​ല്‍ സ്വ​ദേ​ശി അ​ലി​യു​ടെ മ​ക​ന്‍ സി​ദ്ദീ​ഖ് (32) എ​ന്നി​വ​രേ​യാ​ണ് പ​രി​യാ​രം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​റ്റു​പ്ര​തി​ക​ളെ​ക്കൂ​ടി ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.

pti12-14-2016

മും​ബൈ​യി​ല്‍​നി​ന്ന് സാ​നി​റ്റൈ​സ​ര്‍ നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടെ​ത്തി​യ നാ​ലു​പേ​രെ ത​ട​ങ്ക​ലി​ല്‍​വ​ച്ചു മ​ര്‍​ദി​ച്ച​താ​യി ചൂണ്ടിക്കാണിച്ച് മും​ബൈ​യി​ലെ ഡോ.​ഓം​രാ​ജ് ലോ​കേ​ഷ് ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​രി​യാ​രം പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. കൂ​ടാ​തെ ഉ​ത്ത​രേ​ന്ത്യ​ക്കാ​രെ ത​ട​വി​ലാ​ക്കി​യ ഇ​രി​ങ്ങ​ലി​ലെ ക്വാ​ര്‍​ട്ടേ​ഴ്സി​ല്‍​നി​ന്ന് ര​ണ്ടു കി​ലോ​യോ​ളം ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ലും കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​നു​പു​റ​മെ​യാ​ണ് മ​യ്യി​ല്‍ ബ്ര​ഹ്മ​ശേ​രി​യി​ലെ മു​ഹ​മ്മ​ദി​ന്‍റെ മ​ക​ന്‍ അ​ബ്ദു​ള്‍ സ​ത്താ​റി​ന്‍റെ പ​രാ​തി​യി​ല്‍ പ​രി​യാ​രം പോ​ലീ​സ് 14 പേ​ര്‍​ക്കെ​തി​രേ വ​ഞ്ച​ന​ക്കു​റ്റ​ത്തി​നു​കൂ​ടി കേ​സെ​ടു​ത്ത​ത്.

നി​രോ​ധി​ച്ച നോ​ട്ടു​ക​ള്‍​ക്ക് അ​ഞ്ചു​ശ​ത​മാ​നം ക​മ്മീ​ഷ​ന്‍ ന​ല്‍​കാ​മെ​ന്ന വ്യ​വ​സ്ഥ​യി​ല്‍ അ​ഡ്വാ​ന്‍​സാ​യി ഉ​ത്ത​രേ​ന്ത്യ​ന്‍​സം​ഘം 13,60,000 രൂ​പ വാ​ങ്ങി​യി​രു​ന്നു. എ​ന്നാ​ല്‍ പ​ണം തി​രി​കേ ല​ഭി​ക്കാ​തെ​വ​ന്ന​തി​നെ തു​ട​ര്‍​ന്നു ചോ​ദി​ച്ച​പ്പോ​ള്‍ സം​ഘ​നേ​താ​വാ​യ ഗു​രു​ജി ദി​വ്യ​ശ​ക്തി​കൊ​ണ്ടു ത​രു​മെ​ന്ന മ​റു​പ​ടി​യാ​ണ് സം​ഘ​ത്തി​ല്‍​നി​ന്നു​ണ്ടാ​യ​തെ​ന്ന് അ​ബ്‌​ദു​ൾ​സ​ത്താ​ർ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. അ​പ്പോ​ഴാ​ണ് താ​ന്‍ ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ടെ​ന്ന ബോ​ധ്യ​മു​ണ്ടാ​യ​ത്. ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി സാ​മ​ദാ​ന്‍, അ​ഷ്വി​ന്‍, ഓം​രാ​ജ്, ഷ​മീ​ര്‍ എ​ന്ന ഇ​ബ്രാ​ഹിം, ഗ​ഫൂ​ര്‍, ബാ​ബു, അ​മീ​ര്‍, സെ​യ്ദ്, റി​വാ​ദ്, സി​ദ്ദീ​ഖ് എ​ന്നി​വ​രെ കൂ​ടാ​തെ ക​ണ്ടാ​ല​റി​യാ​വു​ന്ന നാ​ലു​പേ​ര്‍​ക്കെ​തി​രേ​യും അ​ബ്ദു​ള്‍ സ​ത്താ​ര്‍ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പ​രി​യാ​രം പോ​ലീ​സ് പു​തി​യ​യൊ​രു കേ​സു​കൂ​ടി ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

മ​ര്‍​ദ​ന​മേ​റ്റ​താ​യി പ​രാ​തി​പ്പെ​ട്ട ഓം​രാ​ജ്, സാ​മ​ദാ​ന്‍, അ​ഷ്വി​ന്‍, ബ​ല്‍​ഗാ​മി​ലെ സ​ഞ്ജ​യ് എ​ന്നി​വ​ര്‍ മാ​ഫി​യാ​സം​ഘ​ത്തി​ന്‍റെ ക​ണ്ണി​ക​ളാ​ണെ​ന്നു വ്യ​ക്ത​മാ​യ​തി​നെ തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. രാ​ജ​സ്ഥാ​നി​ലെ അ​ജ്മീ​ര്‍ കേ​ന്ദ്ര​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന മാ​ഫി​യാ​സം​ഘ​ത്തി​ന്‍റെ ത​ല​വ​നാ​യ ഗു​രു​ജി​യു​ടെ ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​യ ഏ​ജ​ന്‍റു​മാ​രാ​ണ് ഇ​വ​രെ​ന്ന് ചോ​ദ്യം​ചെ​യ്യ​ലി​ലൂ​ടെ​യും സൈ​ബ​ര്‍​സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ല​ഭി​ച്ച തെ​ളി​വു​ക​ളി​ലൂ​ടെ​യും വ്യ​ക്ത​മാ​യി​രു​ന്നു.

ക​ള്ള​പ്പ​ണ ഇ​ട​പാ​ടു​ക​ള്‍​ക്കാ​യി ഈ ​സം​ഘ​ത്തി​ന് കേ​ര​ള​ത്തി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും ഏ​ജ​ന്‍റു​മാ​രു​ണ്ടെ​ന്ന ഞെ​ട്ടി​ക്കു​ന്ന വി​വ​ര​മാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​ത്. ഇ​തേ സം​ഘ​ത്തി​ല്‍​പ്പെ​ട്ട​വ​രാ​ണ് ഇ​വ​രെ ക​ണ്ണൂ​രി​ല്‍​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​വ​ന്നു ത​ട​വി​ലാ​ക്കി മ​ര്‍​ദി​ച്ച​തെ​ന്നാ​ണ് ഇ​തു​വ​രെ​യു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന വി​വ​രം. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം മു​ത​ലാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും മ​ര്‍​ദ​ന​വും അ​ര​ങ്ങേ​റി​യ​ത്. ഉ​ത്ത​രേ​ന്ത്യ​ന്‍ സം​ഘ​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ട്ട​വ​രെ​യും അ​മീ​റി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​റ്റു​ള്ള​വ​രെ​യും എ​ത്ര​യും​വേ​ഗം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം.

English summary
Kannur: People lost three crore money through currency fraud
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X