Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരുവ് മലയില്‍ ക്വാറിക്ക് അനുമതി; ജനകീയ സമിതി പ്രക്ഷോഭമാരംഭിക്കും

ആലക്കോട്: പരിസ്ഥിതിക്ക് വിനാശകരമായ കരിങ്കൽ ക്വാറിക്ക് ഗ്രാമപഞ്ചായത്ത് അധികൃതർ അനുമതി നൽകിയതിനെതിരെ ജനകീയ പ്രക്ഷോഭമാരംഭിക്കും. ഉദയഗിരി - ചെറുപുഴ പഞ്ചായത്ത് അതിർത്തിയിൽ ചാത്തമംഗലം തെരുവ് മലയില്‍ കൂറ്റൻ കരിങ്കൽ ക്വാറിയും ക്രഷറും തുടങ്ങുന്നതിനെതിരെയാണ് പരിസ്ഥിതി സംഘടനകളും പ്രദേശവാസികളും സംയുക്തമായി നേതൃത്വം നൽകുന്ന ജനകീയ പ്രക്ഷോഭത്തിന് കളമൊരുങ്ങുന്നത്.

കഴിഞ്ഞയാഴ്ച്ച ചേർന്ന ഉദയഗിരി പഞ്ചായത്ത് ഭരണസമിതി യോഗമാണ് പദ്ധതിക്ക് അനുമതി നൽകിയത്‌.10 എൽഡിഎഫ്അം ഗങ്ങളും അഞ്ച് യുഡിഎഫ് അംഗങ്ങളും അനുകൂലിച്ച് ഏകകണ്ഠമായാണ് പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ തീരുമാനമെടുത്തത്. എന്നാൽ ഈ തീരുമാനത്തിനെതിരെ പ്രദേശവാസികളിൽ നിന്നും കടുത്ത എതിർപ്പുയരുകയായിരുന്നു നേരത്തെ കരിങ്കൽ ക്വാറിക്കെതിരെ നിലപാട് സ്വീകരിച്ച യുഡിഎഫ് അംഗങ്ങളെ ഒരു മുതിര്‍ന്ന കോൺഗ്രസ് നേതാവ് സമ്മർദം ചെലുത്തി അനുകൂല തീരുമാനമെടുപ്പിക്കുകയായിരുന്നുവെന്ന് പാർട്ടിക്കുള്ളിൽ നിന്നു തന്നെ ആരോപണമുയർന്നിട്ടുണ്ട്.

kannur-map-

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

നേതാവിനെതിരെ പ്രദേശിക കോൺഗ്രസ് നേതാക്കളും പ്രവർത്തകരും ഡിസിസി, കെപിസിസി നേതൃത്വങ്ങൾക്ക് പരാതി നൽകിയിട്ടുണ്ട്. പാർട്ടിയിലുണ്ടായ പ്രതിഷേധം പരിഹരിക്കാൻ സജീവ് ജോസഫ് എംഎൽഎ. സ്ഥലത്തെത്തി നടത്തിയ ശ്രമം വിഫലമാകുകയായിരുന്നു. നേതാവിനെതിരേ പരാതിപ്പെട്ട കോൺഗ്രസ് പ്രവർത്തകർ ചർച്ച ബഹിഷ്കരിച്ചതായിരുന്നു കാരണം. ആലക്കോട് - ചെറുപുഴ പഞ്ചായത്ത് അതിർത്തിയിൽ പശ്ചിമഘട്ട മലനിരയിൽ കുടകുമല വനമേഖലയിൽനിന്ന് ആകാശദൂരം 150 മീറ്റർ മാത്രം അകലത്തിലാണ് പരിസ്ഥിതിനിയമങ്ങൾ അവഗണിച്ച് ക്വാറിക്കും ക്രഷറിനും അനുമതി നൽകിയിട്ടുള്ളത്.

പത്തു വർഷം മുമ്പ് ഇവിടെ ക്വാറിയും ക്രഷറും തുടങ്ങാൻ ശ്രമിച്ചപ്പോൾ ഇടതുമുന്നണിയും ഒരുവിഭാഗം കോൺഗ്രസുകാരും എതിർപ്പുമായി രംഗത്ത് വന്നിരുന്നു. താത്കാലികമായി പണിത കെട്ടിടത്തിന് ആലക്കോട് പഞ്ചായത്ത് നമ്പർ നൽകി.പിന്നീട് പ്രവർത്തനാനുമതി നൽകാൻ നീക്കമുണ്ടായി. പക്ഷേ, ശക്തമായ ജനകീയ പ്രക്ഷോഭത്തെത്തുടർന്ന് ശ്രമം പരാജയപ്പെടുകയായിരുന്നു.പത്തു കൊല്ലം മുൻപത്തെ കെട്ടിടങ്ങളും യന്ത്രങ്ങളിൽ ചിലതും അവിടെയുണ്ട്.

പദ്ധതിക്കായി നിർദേശിച്ചിട്ടുളള ഭൂമി തളിപ്പറമ്പ് താലൂക്കിൽ ആലക്കോട്, ഉദയഗിരി പഞ്ചായത്തുകളിലെ മിച്ചഭൂമി പ്രദേശമാണ്. വിനോദസഞ്ചാരകേന്ദ്രമായി മാറ്റാൻ ശ്രമം നടക്കുന്ന പ്രദേശത്തെ കോടികൾ വിലമതിക്കുന്ന ഭൂമിയാണ് ക്വാറി മാഫിയ പ്രദേശിക രാഷ്ട്രീയനേതാക്കളുടെ ഒത്താശയോടെ കൈയടക്കാൻ നീക്കം നടക്കുന്നതെന്നാണ് ആരോപണം.

ഇവിടം മിച്ചഭൂമിയാണെന്നതിന്റെ രേഖകൾ ഉൾപ്പെടെ നൽകി വിജിലൻസിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനും ഹരിത ട്രിബ്യൂണലിനും പരാതി നൽകാൻ ഒരു വിഭാഗം രാഷ്ട്രീയ, പരിസ്ഥിതി സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. നീതി കിട്ടുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്. അപൂർവയിനം ഔഷധസസ്യങ്ങളും പക്ഷികളും ജന്തുജീവജാലങ്ങളുമുള്ള, കർണാടകയിലെ മുണ്ഡറോട്ട് ഡിവിഷൻ വനമേഖലയോട് ചേർന്നാണ് ക്വാറി, ക്രഷറർ യൂണിറ്റിന് നീക്കം നടക്കുന്നത്.

Recommended Video

cmsvideo
    വീടിന് മുകളിൽ കല്ലുമഴ അന്തംവിട്ട് കട്ടപ്പനക്കാർ | Oneindia Malayalam

    ചാത്തമംഗലം മലനിരയിൽ ഉഗ്രശേഷിയിൽ സ്‌ഫോടനം നടക്കുന്നത് കുടക്‌ വനമേഖലയിൽ പ്രത്യാഘാതമുണ്ടാക്കും. ഉദയഗിരിയിലെ ഏറ്റവും കൂടുതൽ ജനവാസമുളള പ്രദേശത്ത് ജനജീവിതം അസാധ്യമാകാൻ ക്വാറി പ്രവർത്തനം കാരണമാകും. ഉദയഗിരി-ആലക്കോട് പഞ്ചായത്തുതല പ്രതിഷേധ, പ്രതിരോധ പ്രവർത്തനങ്ങൾക്കായി ജനകീയ കൂട്ടായ്മയുടെ യോഗം ചേരാൻ തീരുമാനമെടുത്തിട്ടുണ്ട്.

    റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+