Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനകീയസമിതികള്‍ വില്ലേജ് ഓഫീസുകളെ അഴിമതിരഹിതമാക്കും: കെ രാജന്‍

കണ്ണൂര്‍: പട്ടയ മിഷന്റെ ഭാഗമായി വില്ലേജ് തലത്തില്‍ ആരംഭിച്ച ജനകീയ സമിതികള്‍ വില്ലേജ് ഓഫിസുകളെ പൂര്‍ണമായും അഴിമതി രഹിതമാക്കാനുള്ള ജനാധിപത്യ സംവിധാനമാണെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. ചിറക്കല്‍, രാമന്തളി സ്മാര്‍ട്ട് വില്ലേജ് ഓഫീസുകളുടെ ശിലാസ്ഥാപനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. എം എല്‍ എ മാരുടെ നേതൃത്വത്തില്‍ ജൂലൈയില്‍ മണ്ഡലതല യോഗങ്ങള്‍ ചേരുമെന്ന് മന്ത്രി പറഞ്ഞു.

പട്ടയത്തിന് അര്‍ഹരായവരെ കണ്ടെത്തി ഡാഷ് ബോര്‍ഡില്‍ ചേര്‍ക്കാനും ഭൂമിപ്രശ്‌നങ്ങള്‍ പരിഹരിക്കാനും ശ്രമിക്കുമെന്നും മന്ത്രി പറഞ്ഞു. എല്ലാ മൂന്നാമത്തെ വെള്ളിയാഴ്ചകളിലും ചേരുന്ന വില്ലേജ് തല ജനകീയ സമിതികളില്‍ പങ്കാളികളാകേണ്ട പൊതു പ്രവര്‍ത്തകര്‍ ഉത്തരവാദിത്തം നിറവേറ്റണമെന്നും മന്ത്രി പറഞ്ഞു. വില്ലേജ് ഓഫീസര്‍ കണ്‍വീനറായ ജനകീയ സമിതികളില്‍ അതത് മണ്ഡലം എംഎല്‍എമാര്‍, തദ്ദേശസ്ഥാപന പ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന അംഗങ്ങള്‍ തുടങ്ങിയവരാണ് പങ്കെടുക്കുക.

k rajan

കെ വി സുമേഷ് എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ജില്ലാ കലക്ടര്‍ എസ് ചന്ദശേഖര്‍ മുഖ്യാതിഥിയായി. കണ്ണൂര്‍ തഹസില്‍ദാര്‍ എം ടി സുരേഷ് ചന്ദ്ര ബോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ചിറക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ശ്രുതി, കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ സി ജിഷ, സ്ഥിരം സമിതി അധ്യക്ഷന്‍ കെ വി സതീശന്‍, അംഗം ചന്ദ്രമോഹനന്‍, ചിറക്കല്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി അനില്‍കുമാര്‍, അംഗം കെ കെ നാരായണന്‍, ചിറക്കല്‍ വില്ലേജ് ഓഫീസര്‍ എ കെ ആരിഫ് തുടങ്ങിയവര്‍ സംസാരിച്ചു.

രാമന്തളിയില്‍ ടി ഐ മധുസൂദനന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. രാമന്തളി പഞ്ചായത്ത് പ്രസിഡണ്ട് വി ഷൈമ, ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, പയ്യന്നൂര്‍ ബ്ലോക്ക് പഞ്ചായത്തംഗം എ വത്സല തുടങ്ങിയവര്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+