പാനുരിലെ ഗതാഗത കുരുക്ക് മുറുകുന്നു: നട്ടംതിരിഞ്ഞ് വാഹനയാത്രക്കാർ
പാനൂര്‍: പാനൂര്‍ നഗരത്തിലെത്തുന്നവരെ ഗതാഗതക്കുരുക്ക് ശ്വാസം മുട്ടിച്ചു കൊല്ലുന്നു. കഴിഞ്ഞ കുറെക്കാലമായി പാനൂർ നഗരത്തിൽ വര്‍ദ്ധിച്ചുവരുന്ന ഗതാഗതക്കുരുക്കിന് പരിഹാരമാകാത്തത് ജനങ്ങളിൽ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. നഗരസഭയും കൂത്തുപറമ്പ് മണ്ഡലം എം എൽ എ യും എംഎല്‍എയും ഇക്കാര്യത്തില്‍ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. നഗരസഭ യുടെ പുതിയ ഭരണസമിതി ഈക്കാര്യത്തില്‍ ഒരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നാണ് ബിജെപിയുടെ ആരോപണം.
ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സ്ഥലമൊരുക്കാത്തതാണ് പാനൂർ നഗരത്തെ കുരുക്കിലാക്കുന്ന ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്. കൂത്തുപറമ്പ് റോഡിലെ ടാക്‌സി സ്റ്റാന്‍ഡ് അവിടെ നിന്നും മാറ്റിയപ്പോള്‍ ഡ്രൈവര്‍മാര്‍ ഹൈക്കോടതിയില്‍ നിന്ന് സ്റ്റേ വാങ്ങുകയായിരുന്നു. ഇരുചക്രവാഹനങ്ങള്‍ ടൗണില്‍ നിര്‍ത്തിയിടുന്നത് ഒഴിവാക്കി അവര്‍ക്ക് പ്രത്യേക പാര്‍ക്കിംഗ് സ്ഥലമൊരുക്കണമെന്നാണ് ആവശ്യം. ഇപ്പോള്‍ ടൗണിലെ നാല് റോഡുകളിലും കടകള്‍ക്ക് മുന്നില്‍ ഇരുചക്രവാഹനങ്ങള്‍ നിര്‍ത്തിയിരുന്നത് പതിവാണ്. പൂക്കോം, ചമ്പാട്, പുത്തൂര്‍, കൂത്തുപറമ്പ് റോഡുകളിലെ ഗതാഗത ക്രമീകരണത്തിന് പോലീസിനെ നിയമിക്കണമെന്ന ആവശ്യവും ശക്തമാണ്.
ഓണക്കോടിയിൽ ഗ്ലാമറസ് ലുക്കായി അനാർക്കലി മരയ്ക്കാർ , വൈറൽ ഫോട്ടോഷൂട്ട് കാണാം

പരിഷ്‌കരണങ്ങള്‍ വന്നാല്‍ പ്രയാസങ്ങള്‍ സ്വാഭാവികമാണെന്നും പരിഷ്‌കരണ നടപടികളുമായി വ്യാപാരികളെയും ഡ്രൈവര്‍മാരെയും സഹകരിപ്പിക്കുകയാണ് വേണ്ടതെന്നും നാട്ടുകാര്‍ പറയുന്നു. ബസ് സ്റ്റാന്‍ഡ് ജംഗ്ഷനില്‍ ട്രാഫിക്ക് സിഗ്‌നല്‍ സ്ഥാപിക്കണം, അടച്ചിട്ട ബൈപ്പാസ് റോഡ് റിപ്പയര്‍ ചെയ്ത് ഉടന്‍ തുറന്നു കൊടുക്കുക, ആയുര്‍വേദ ആശുപത്രി വഴിയുള്ള റോഡ് വീതി കൂട്ടി ഗതാഗതയോഗ്യമാക്കുക, പൂക്കോം കനാല്‍-മാക്കൂല്‍പീടിക റോഡ് വികസിപ്പിച്ച് ബൈപ്പാസ് റോഡായി ഉപയോഗിച്ച് വാഹനങ്ങള്‍ അതുവഴി തിരിച്ചു വിടുക, പാനൂരിലെ ജലസേചന വകുപ്പിന്റെ സ്ഥലത്ത് പാര്‍ക്കിംഗ് സൗകര്യമൊരുക്കുക തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഗതാഗത കുരുക്കിന് പരിഹാരമായി നാട്ടുകാര്‍ മുന്നോട്ടുവെയ്ക്കുന്നത്. സമഗ്ര പദ്ധതി തയ്യാറാക്കി ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നഗരസഭയുടെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടലുകള്‍ വേണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ് പാനൂർ നഗരത്തിലെ ഗതാഗത കുരുക്കിന് അടിയന്തിര പരിഹാരം കാണണമെന്ന ആവശ്യവുമായി ബി.ജെ.പി നേതൃത്വവും രംഗത്തു വന്നിട്ടുണ്ട്.
സോഷ്യല്‍ മീഡിയയെ ഞെട്ടിച്ച് പേളിയുടെ പൂക്കളം ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications