ഹോട്ടലിലെ ഭക്ഷണ സാധനങ്ങൾ ശുചിമുറിയിൽ; ചോദ്യം ചെയ്ത ഡോക്ടർക്ക് മർദ്ദനം..3 പേർ അറസ്റ്റിൽ
കണ്ണൂർ; ഹോട്ടലിലെ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും ശൗചാലയത്തിൽ സൂക്ഷിച്ചത് ചോദ്യം ചെയ്ത ഡോക്ടർക്ക് മർദ്ദനം.പയ്യന്നൂർ പിലാത്തറയിലെ കെ സി റസ്റ്റോറന്റിലാണ് സംഭവം. കാസര്‍ഗോഡ് സ്വദേശിയായ ഡോക്ടറെയാണ് മർദ്ദിച്ചത്. സംഭവത്തിൽ മൂന്ന് പേരെ പോലസ് അറസ്റ്റ് ചെയ്തു.

ഹോട്ടലുടമ ചുമടുതാങ്ങി കെസി ഹൗസിലെ മുഹമ്മദ് മൊയ്തീന്‍ (28), സഹോദരി സമീന (29) ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ടി ദാസന്‍ (70), എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.
പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെ സി റെസ്റ്റോറന്റിൽ ഞായറാഴ്ച രാവിലെയോടെയാണ് സംഭവം. ബന്തടുക്ക പിഎച്ച്സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ സുബ്ബരായയും ആശുപത്രി ജീവനക്കാരും കുടുംബാംഗങ്ങളും അടക്കമുള്ള 31 പേരാണ് ഭക്ഷണം കഴിക്കാൻ റസ്റ്റോറന്റിൽ കയറിയത്. കണ്ണൂരിലേക്ക് വിനോദ യാത്ര പോകുകയായിരുന്നു ഇവർ. ഭക്ഷണം കഴിച്ച ശേഷം ശൗചാലയത്തിലേക്ക് പോകുമ്പോഴാണ് അതിന് സമീപമുള്ള മുറിയിൽ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത്. ഇതോടെ ഡോക്ടർ ഇതിന്റെ ഫോട്ടോകൾ മൊബൈലിൽ പകർത്തുകയായിരുന്നു.
ഇതുകണ്ട പ്രതികൾ ഡോക്ടറെ മർദ്ദിക്കുകയും മൊബൈൽ ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. തുടർന്നാണ് പോലീസ് എത്തി പ്രതികളെ അറസ്റ്റ് ചെയ്തത്.
'മിഴികളിൽ'....നോക്കി നിന്ന് പോകും അഹാനയെ.. ഇങ്ങനെയൊക്കെയാണ് മദ്രാസിലെ വൈകുന്നേരങ്ങൾ എന്ന് താരം












Click it and Unblock the Notifications